Literature News തിരുവനന്തപുരം

“കാട്ടൂർകടവിന്” വയലാർ അവാർഡ്

തിരുവനന്തപുരം:വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് […]Read More

News കോഴിക്കോട്

എം ടിയുടെ വീട്ടിലെ മോഷ്ടാക്കളെ പിടികൂടി

കോഴിക്കോട്:എം ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചവർ പിടിയിലായി. വീട്ടിലെ പാചകക്കാരി കരുവിശേരി ശാന്ത (48), ഇവരുടെ അകന്ന ബന്ധു വട്ടോളിസ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് എസ് എച്ച് ഒ എൻ പ്രജീഷും,ടൗൺ അസി.കമീഷണർ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. അലമാരയുടെ ലോക്കറിലെ 26 പവൻ ആഭരണങ്ങൾ, വജ്രം പതിപ്പിച്ച കമ്മൽ , മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങിയ 15 ക്ഷത്തോളംരുപ വിലയുള്ള ആഭരണങ്ങളാണ് […]Read More

News വിദേശം

ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് മാക്രോൺ

പാരിസ്:ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പശ്ചിമേഷ്യയിലെ മറ്റ് മേഖലകളിലേക്കും സംഘർഷം വ്യാപിക്കാതെ നോക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ലോകമാകെ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലബനിലേക്ക് ഇസ്രയേൽ കരയാക്രമണം നടത്തുന്നതിനെയും മാക്രോൺ വിമർശിച്ചു. മാക്രോണിന്റെ പരാമർശം അപമാനകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.Read More

News തൃശൂർ

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം. പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് യൂണീറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.Read More

News Sports

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി സഞ്ജുസാംസണ്‍ ഇന്ത്യന്‍ […]Read More

News തിരുവനന്തപുരം

എഡിജിപി അ‍ജിത് കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം: എഡിജിപി അ‍ജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി ഉത്തരവ് പുറത്തിറക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതലയും നൽകി. എന്നാൽ, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രമാണ് ഒതുങ്ങിയതെന്നതാണ് ശ്രദ്ധേയം. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു നിർണായക തീരുമാനവും പുറത്ത് വന്നത്. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് […]Read More

News തിരുവനന്തപുരം

ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഇന്ന്

ഗ്വാളിയർ:ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്ടൻ സൂര്യകുമാർ യാദവിനു കീഴിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30 നാണ് കളി. മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്ജു എത്തുന്നത്. […]Read More

News തിരുവനന്തപുരം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം;ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി […]Read More

News തിരുവനന്തപുരം

3 ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO) ഒക്‌ടോബർ 3-4 തീയതികളിൽ രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകളിൽ 4-ആം തലമുറയുടെ മൂന്ന് ഫ്ലൈറ്റ്-ടെസ്റ്റുകൾ വിജയകരമായി നടത്തി. ഉയർന്ന സ്പീഡ് ടാർഗെറ്റിനെതിരെയാണ് ടെസ്റ്റുകൾ നടത്തിയത്. പരമാവധി റേഞ്ചിൻ്റെയും പരമാവധി ആൾട്ടിറ്റ്യൂഡ് ഇൻ്റർസെപ്ഷൻ്റെയും വളരെ നിർണായകമായ പാരാമീറ്ററുകൾ പ്രകടമാക്കി. ഈ വികസന പരീക്ഷണങ്ങൾ ആയുധ സംവിധാനത്തിൻ്റെ ഹിറ്റ്-ടു-കിൽ കഴിവിൻ്റെ ആവർത്തനക്ഷമത കാണിക്കുന്നു, വിവിധ ടാർഗെറ്റ് ഇടപഴകൽ സാഹചര്യങ്ങളിൽ അടുക്കൽ, പിൻവാങ്ങൽ, ക്രോസിംഗ് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്നു. VSHORADS മിസൈലുകളുടെ […]Read More

Travancore Noble News