തിരുവനന്തപുരം:ഭൂമിയുടെ പോക്കുവരവിന് കൈക്കൂലി വാങ്ങിയ രണ്ടു പേർക്ക് ഒമ്പത് വർഷം കഠിന ത്യവും 40,000 രൂപ പിഴയും. കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസറായിരുന്ന മറിയ സിസിലി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സന്തോഷ് എന്നിവരെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചതു്.സഹോദരിയുടെ ഭൂമി പോക്കുവരവ് നടത്താനെത്തിയ രാജേന്ദ്രനാണ് പരാതിക്കാരൻ. സിസിലി 10,000 രൂപയും, സന്തോഷ് 5,000 രൂപയും വാങ്ങിയെന്നാണ് കേസ്. വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചതു്. തിരുവനന്തപുരം വിജിലൻസ് സൗത്ത് സോൺ റേഞ്ച് ഡിവൈഎസ്പി എ […]Read More
രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്. പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ജാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് നോവൽ മെറ്റീരിയൽ ആണ്. പുതിയ വൈസ്റ്റ് രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞതാണെന്നും 7.62 x 54 […]Read More
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ […]Read More
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല’ പരാമർശത്തിനെതിരെ ആഞ്ഞടിച്ചു. തൻ്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണ്ണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയപ്പെടുന്നു, രാജ്യം സ്വതന്ത്രമായി 70 വർഷമായി, ഒരു കോൺഗ്രസ് സർക്കാർ ഉണ്ട്. 55 വർഷമായി ആരെങ്കിലും നിങ്ങളുടെ സ്വർണ്ണം താലി തട്ടിയെടുത്തോ?” ബെംഗളൂരുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു,Read More
കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് സ്വത്ത് പിടിച്ചെടുത്ത് ചില പ്രത്യേക ആളുകള്‍ക്ക് വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശം പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദം കത്തിപ്പടരുകയാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടും പ്രധാനമന്ത്രി തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെ അദ്ദേഹം ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ശക്തമാക്കി. സംവരണവിഷയം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെതിരേയുള്ള ആക്രമണം പ്രധാനമന്ത്രി കടുപ്പിച്ചത്. കോണ്‍ഗ്രസ് മുമ്പ് […]Read More
ന്യൂഡൽഹി: ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിന്റെ രണ്ടാം എയര്‍ ഡ്രോപ് ടെസ്റ്റ് ഇന്ന്, (ഏപ്രിൽ 24) നടക്കും. ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒ ദൗത്യത്തെ ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്. പരിശീലനം നേടിയ 3 അംഗങ്ങളുള്ള സംഘത്തെ 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തിക്കുകയും 3 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമുദ്രത്തിൽ ലാന്‍ഡ് ചെയ്ത് കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിനുള്ള […]Read More
തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി. അതേസമയം, ആർപിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽവേ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. […]Read More
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നു കേരളം മുഴുവൻ നരേന്ദ്ര മോദിയോട് ഒപ്പം ചേർന്ന് മുന്നേറാൻ ഒരുങ്ങുന്നുവെന്ന്. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയ്യാറാണ്. ശോഭാ സുരേന്ദ്രൻ ഈ തെരെഞ്ഞെടുപ്പിൽ വിജയിക്കും എംപിയാകും. ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്ന് അമിത് ഷാ പറഞ്ഞു. കാപട്യത്തിന്റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും […]Read More
നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. മാതാവ് നിമിഷയെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. യെമൻ പൗരന്റെ കുടുംബവുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോം പറഞ്ഞിരുന്നു. മോചന ദ്രവ്യത്തെ പറ്റി ചർച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഗോത്രത്തവന്മാരുമായും ചർച്ച നടത്തേണ്ടതുണ്ട്. മരിച്ചയാളുടെ കുടുംബം മാപ്പ് നൽകിയ ശേഷമാകും മോചന ദ്രവ്യത്തെ കുറിച്ച് ചർച്ച നടത്തൂവെന്നും സാമുവൽ […]Read More
വാഷിങ്‌ടൺ:പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനാ ലംഘനമാകുമെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. മുസ്ലിങ്ങളെ ഒഴിവാക്കി മൂന്ന് രാജ്യങ്ങളിലെ ആറ് മതത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്ന സിഎഎയുടെ ചില അനുച്ഛേദങ്ങൾ ലംഘിക്കുന്നതായി കോൺഗ്രസ് റിസർച്ച് സർവീസിന്റെ (സിആർ എസ്)ഇൻ ഫോക്കസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.2019ൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന അമേരിക്കൻ നയതന്ത്രജ്ഞൻ വിഷയത്തിൽ ആശങ്കപ്രകടിപ്പിച്ചതായി സിആർഎസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.Read More
