News

ഇലക്ട്രിക് ലൈനിൽ മുള വീണ് ട്രെയിനുകൾ വൈകി

കോട്ടയം:         ഞായറാഴ്ചവൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും റെയിൽവേ ഇലക്ട്രിക് ലൈനിൽ മുള വീണ് ട്രെയിനുകൾ രണ്ടര മണിക്കൂർ വൈകി. പിറവം റോഡിൽ മുളന്തുരുത്തിക്ക് സമീപമാണ് ഇലക്ട്രിക് ലൈനിൽ മുള വീണ് ലൈൻ ഷോർട്ടായത്. ഇതെത്തുടർന്ന് വിവിധ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് പിറവം റോഡിൽ രണ്ടര മണിക്കൂർ പിടിച്ചിട്ടു. തിരുവനന്തപുരം – ചെന്നൈ മെയിൽ വൈക്കം റോഡിൽ രണ്ട് മണിക്കൂറും നാഗർകോവിൽ – […]Read More

News

ഉപരിപഠനം ഉറപ്പെന്ന് സർക്കാർ

തിരുവനന്തപുരം:         സംസ്ഥാനത്ത് എച്ച് എസ്ഇ, വിഎച്ച്എസ്ഇ ഉൾപ്പെടെ പ്ലസ് വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റ്. ഹയർ സെക്കൻഡറിയിലെ 4,33,231 ഉം വെക്കേഷണൽ സെക്കൻഡറിയിലെ 33,030 സീറ്റും ഉൾപ്പെടെയാണ് ഇത്.ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയ 4, 25, 563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവർക്കെല്ലാം അഡ്മിഷൻ ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യം. കൂടാതെ ഐടിഐ, പോളീടെക്നിക് സ്ഥാപനങ്ങളിലും അഡ്മിഷൻ ഇതോടെപ്പം നടക്കുന്നുണ്ട്.Read More

News

മുഹമ്മദ്‌ റിയാസ്എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബാർ കോഴ യുഡിഎഫ് കാലത്തിന്റെ തനിയാവർത്തനമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘‘മുഹമ്മദ്‌ റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ്‌ റിയാസിൽ നിക്ഷിപ്തമാണ്’’- സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിസഭ […]Read More

News Sports

മൂന്നാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎൽ പോരാട്ടത്തിൽ  മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ […]Read More

News

തലസ്ഥാനത്തെ വെള്ളപ്പൊക്കദുരിതനിവാരണത്തിന് 200കോടിയുടെ പദ്ധതിയെന്ന് രാജിവ് ചന്ദ്രശേഖര്‍

തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു”വെന്ന് രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.Read More

News

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴ; കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം:         കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ കുറഞ്ഞു.എന്നാൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകും.അതേസമയം ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ റിമാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. കോട്ടയം ആർപ്പൂക്കര കൈപ്പുഴമൂട്ടിൽ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് കാണാതായ കുമരകം സ്വദേശി അനീഷിന്റെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. അടുത്ത 3 മണിക്കൂറിൽ […]Read More

News

സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ്പ് പ്രോഗാം

        ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമിലേക്ക് ജൂൺ 2 വരെ അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക: വർഷം 40,000 ഡോളർ വരെ. 28 വിദ്യാർഥികൾക്കാണ് അവസരം. സർവകലാശാലയിൽ യു,ജി, പി,ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരുമായിരിക്കണം. വെബ്സൈറ്റ്:sydney.edu.au.Read More

News

ആറാംഘട്ട പോളിംഗ് 61.20 ശതമാനം

ന്യൂഡൽഹി:          ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 61.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡൽഹി തുടങ്ങിയ ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ജമ്മൂ -കാശ്മീരിലെയും അടക്കം 58 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തി. 79.47 ശതമാനം വോട്ട് രേഖപ്പെടുത്തിയ ബംഗാളിലാണ് കൂടുതൽ പോളിംഗ്. ജമ്മു-കാശ്മീരിലെ അനന്തനാഗ്, രജൗരി മണ്ഡലത്തിൽ 54.30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കാണെങ്കിലും പോളിംഗ് ശതമാനത്തിൽ മാറ്റം വരാം.Read More

News

എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

തിരുവനന്തപുരം:          തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഇന്നലെ രാത്രി 8.46നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേയ്ക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചത്.ഉടൻ വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകി. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.Read More

News

പാക്കിസ്ഥാനിൽ മതനിന്ദയുടെ പേരിൽ ജനക്കൂട്ടം ക്രിസ്ത്യൻ യുവാവിനെ ക്രൂരമായി മർദ്ദിച്ചു

മതനിന്ദ ആരോപിച്ച് ശനിയാഴ്ച രാവിലെ പാക്കിസ്ഥാനിലെ സർഗോധ നഗരത്തിൽ കുട്ടികളുൾപ്പെടെയുള്ള രോഷാകുലരായ ജനക്കൂട്ടം ഒരു ക്രിസ്ത്യൻ യുവാവിനെ മർദിക്കുകയും വീടും ഷൂ ഫാക്ടറിയും അഗ്നിക്കിരയാക്കുകയും ചെയ്തു. ആൾക്കൂട്ടം വീടും ചെരുപ്പ് ഫാക്ടറിയും കത്തിക്കുന്നത് സോഷ്യൽ മീഡിയയിലെ നിരവധി പ്രചരിക്കുന്ന വീഡിയോകളിൽ ദൃശ്യമാണ്. മോഷ്ടിക്കരുതെന്ന് പറഞ്ഞിട്ടും ചിലർ ചെരുപ്പ് പെട്ടികൾ പുറത്തെടുക്കുന്നതും കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ രക്തം പുരണ്ട ഒരാൾ തെരുവിൽ കിടക്കുന്നത് കാണാം.  ഖുർആനെ അവഹേളിച്ചതിന് ഇയാളെ ചവിട്ടുകയും ശപിക്കുകയും ചെയ്യുന്നുമുണ്ട്. സംഭവം നടന്നത് അപകീർത്തിപ്പെടുത്തലാണെന്ന് ആരോപിക്കപ്പെടുന്നു. […]Read More

Travancore Noble News