തേഞ്ഞിപ്പലം:ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് നവംബറിൽ കേരളത്തിൽ നടക്കും. നവംബർ 7മുതൽ 11വരെയുള്ള ദിവസങ്ങളിലാണ് മത്സരം. വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിനാണ് പ്രഥമ പരിഗണന. അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലായി രണ്ടായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കും.Read More
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം:ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ് നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും പരമാവധി നാല് മിനിറ്റ് ദൈർഘ്യമുള്ള എൻട്രികൾ ജൂൺ 5 വരെ അയയ്ക്കാം. പരിസ്ഥിതിദിന വാരാചരണത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും സമ്മാനം നൽകുയും ചെയ്യും. ഫോൺ: 8301870991.Read More
ഫിലാഡൽഫിയ:ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസംഗം തൊഴിലാളികൾ തടസ്സപ്പെടുത്തി. ഫിലാഡൽഫിയയിൽ നടന്ന ട്രേഡ് യൂണിയൻ അന്തർദേശീയ സമ്മേളനത്തിലാണ് സർവീസ് എംപ്ലോയിസ് ഇന്റർനാഷണൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചത്. കമല ഹാരിസ് സംസാരിക്കുന്നതിനിടെ പലസ്തീനെ സ്വതന്ത്രമാക്കുക എന്ന് മുദ്രാവാക്യം മുഴക്കുകയും പലസ്തീൻ പതാകകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കമല ഹാരിസും,പ്രസിഡന്റ് ജോ ബൈഡനും പങ്കാളികളാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.Read More
എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള (കീം 2024 )കംപ്യൂട്ടർ അധിഷ്ഠിതപ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി മെയ് 25 ന്നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കാൻ അഡ്മിഷൻ സ്ലീപ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അഡ്മിഷൻ സ്ലിപ്പിലെ സമയത്ത് അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ ട്രയൽ ടെസ്റ്റിനായി റിപ്പോർട്ട് ചെയ്യണം. വിവരങ്ങക്ക്: www.cee.kerala.gov.in.Read More
ന്യൂഡൽഹി: ഓക്സ്ഫെസ് ഇക്കണോമിക്ക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മികച്ച നേട്ടവുമായി കേരളത്തിലെ നഗരങ്ങൾ.ജീവിത നിലവാരസൂചികയിൽ ഇന്ത്യൻനഗരങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്. പട്ടികയിയിലുള്ള 1000 നഗരങ്ങളിൽ 748-ാം റാങ്ക് നേടിയ തിരുവനന്തപുരമാണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഇന്ത്യയിലെ മറ്റ് പ്രമുഖനഗരങ്ങളായ മുംബൈ(915), ന്യൂഡൽഹി(838), ബംഗളുരു(847) എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് തിരുവനന്തപുരം മുന്നിൽ എത്തിയത്. തിരുവനനന്തപുരത്തിന് പിന്നിലായി കേരളത്തിലെനഗരങ്ങളായ കോട്ടയവും(753), തൃശ്ശൂരും(757), കൊല്ലവും (758), കൊച്ചിയും (765), കണ്ണുരും(768) റാങ്കുകൾ നേടി. നഗരവാസികളുടെ […]Read More
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് ഒരു കോടിയിൽ കുറയാത്ത തുക നഷ്ടപരിഹാരമായി നൽകണമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. സമരം മൂലമോ സാങ്കേതിക തകരാറുമൂലമോ സർവീസുകൾ റദ്ദാക്കിയാൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെക്കുറിച്ച് ചില നടപടിക്രമങ്ങൾ കേന്ദ്ര വ്യോമയാന വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതൊന്നും എയർ ഇന്ത്യ സമരംമൂലം യാത്ര മുടങ്ങിയവർക്ക് ലഭ്യമായില്ല. നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ […]Read More
തിരുവനന്തപുരം: ഇനി ഐടി പാർക്കുകളിലും മദ്യവിൽക്കാം. ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. ഇതോടെ ഐടി പാർക്കുകളിൽ ബാറുടമകൾക്കും മദ്യം വിൽക്കാം. ഐടി പാർക്കുകൾക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവിൽപ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകൾക്ക് എഫ്എൽ4സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് […]Read More
ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലെ […]Read More
കനത്ത മഴയെ തുടർന്നുണ്ടായ അപകട സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. തുടർ മഴ ഉരുൾപൊട്ടലിനും ഉരുൾപൊട്ടലിനും കാരണമായേക്കാം. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു . . ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് […]Read More
