foreign News

ഖുറാൻ പരസ്യമായി കത്തിച്ച് സമരം ചെയ്ത സൽവാൻ മോമിക മരിച്ച നിലയില്‍

ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച്  പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.Read More

News

ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി 

തൃശ്ശൂരിൽ ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ വിനോദ് കുമാറാണ് മരിച്ചത്. പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ S11 കോച്ചിൽ നിന്നാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ തള്ളിയിട്ടത്. ഒഡീഷ സ്വദേശി ഭിന്നശേഷിക്കാരനായ രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് […]Read More

News

കേരളത്തിൽ നിന്നും കാണാതായ അദ്ധ്യാപികയും ദമ്പതികളും അരുണാചലിലെ ഹോട്ടൽ മുറിൽ മരിച്ച നിലയിൽ 

അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായത് . ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ […]Read More

News

നിശാക്ലബ് ജീവനക്കാരെ ബന്ദികളാക്കി

ആംസ്റ്റർഡാം:മധ്യ നെതർലാൻഡ്സിലെ നിശാക്ലബ്ബിൽ ആയുധധാരി നിരവധി പേരെ ബന്ദികളാക്കി. ആംസ്റ്റർഡാമിൽനിന്ന് 85 കിലോമീറ്റർ അകലെയുള്ള ഈഡിലെ പ്രധാന നിശാക്ലബ്ബും ബാറുമായ കഫെപെറ്റികോട്ടിൽ ശനിയാഴ്ച പുലർച്ചെ യാണ് സംഭവം. ഇവരെ പിന്നീട് വിട്ടയച്ചു.ആയുധങ്ങളുമായെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിന്റെ സൂചനകളില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.Read More

News

സർഫിങ് ഫെസ്റ്റിവൽ സമാപിച്ചു

വർക്കല :ജലസാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലിന് സമാപനം. 65ൽപ്പരം മത്സരാർധികളെത്തിയതിൽ അണ്ടർ 16 വിഭാഗത്തിൽ കിഷോർ കുമാർ ഒന്നാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി. ടൂറിസം അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ്, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രതിനിധികൾ തുടങ്ങിയവർ സമാപന സമ്മേളത്തിൽ പങ്കെടുത്തു.Read More

News

ശ്രീജേഷ് മികച്ച ഗോൾകീപ്പർ

മുംബൈ:മികച്ച ഗോൾകീപ്പർക്കുള്ളഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളിയായ പി ആർ ശ്രീജേഷിന്. അഞ്ചു ലക്ഷം രൂപയും ഉപഹാരവുമാണ് നൽകിയത്. ഹാർദിക് സിങാണ് മികച്ച പുരുഷതാരം. വനിതകളിൽ സലീമ ടിറ്റെ. കഴിഞ്ഞവർഷത്തെ മികവിനാണ് പുരസ്കാരം. ഹർമൻപ്രീത് സിങ്ങിനെ മികച്ച പ്രതിരോധക്കാരനായി തെരഞ്ഞെടുത്തു. ഹാർദിക്കാണ് മധ്യനിര താരം. അഭിഷേക് മുന്നേറ്റക്കാരനുള്ള അവാർഡ് നേടി. സമഗ്ര സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരം അശോക് കുമാറിനാണ്.Read More

News

ബാബാ രാംദേവിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

പതഞ്ജലിയുടെ ഔഷധ ഉൽപ്പന്നങ്ങൾ പരസ്യങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാബാ രാംദേവിനെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമർശിച്ചു. കോടതിയിൽ ഹാജരായ ബാബാ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും കോടതി അത് ചെവികൊണ്ടില്ല. ബാബ രാംദേവിനോടും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി […]Read More

News

കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ആശ്വാസവും ആശങ്കയും ഒരുപോലെ വിതച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കോട്ടയം,എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. നാളെയും ഇതേ ജില്ലകളിൽ മഴ തുടരും. ഈ മാസം നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് […]Read More

News

കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ്‌ വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി […]Read More

News

അരവിന്ദ് കെജ്രിവാൾ തീഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട അന്വേഷണ ഏജൻസി പിന്നീട് കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കുമെന്ന് കോടതിയെ അറിയിച്ചു. കസ്റ്റഡി കാലയളവില്‍ അരവിന്ദ് കെജ്രിവാള്‍ വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ […]Read More

Travancore Noble News