News

രാഹുൽ ജർമ്മനിയിൽ

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജർമ്മനിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാഹുലിന് രക്ഷപ്പെടാൻ വഴിയൊരുക്കിയ സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണ നിലയത്തിൽ പി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുലിന് ജർമ്മൻ പൗരത്വമുള്ളതായി വാർത്തകളുണ്ട്. രാഹുലിനെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇന്റർപോൾ മുഖേന ബ്ലു കോർണർ നോട്ടീസും പുറത്തിറക്കി. രാഹുലിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും […]Read More

News

കുറ്റാലത്ത് മഴവെള്ള പാച്ചിൽ ; കുളിച്ചു കൊണ്ടിരുന്ന 17 കാരനെ കാണാതായി

ചെന്നൈ: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. പ്രളയത്തിൽ ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയും 17കാരനുമായ അശ്വിനെ ആണ് കാണാതായത്. വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദ്യശ്യങ്ങൾ പുറത്ത് വന്നു.Read More

Health News

പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം :ആരോഗ്യ മന്ത്രി വീണ ജോർജ്

പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു.Read More

Education News

കീം അപേക്ഷ തീയതിയിൽ മാറ്റം; രേഖകൾ പരിശോധിയ്ക്കാൻ സമയം

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) അപേക്ഷ തീയതിയിൽ മാറ്റം. പ്രവേശനത്തിന് നിലവിൽ സമർപ്പിച്ച ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18-ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു.  ഓൺലൈനായി പ്രവേശനപരീക്ഷ ജൂൺ ഒന്നുമുതൽ ഒമ്പതുവരെ നടക്കുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.  ഈ വർഷം മുതലാണ് കേരളത്തിൽ പരീക്ഷകൾ ഓൺലൈനായി സംഘടിപ്പിയ്ക്കുക. സി-ഡിറ്റിനാണ് ഇതിൻ്റെ […]Read More

Sports

ഫുട്ബോൾ ക്യാപ്റ്റൻ വിരമിക്കും

ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരിക്കും ക്യാപ്റ്റൻ ബൂട്ടഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മുപ്പത്തൊമ്പതകാരനായ ഛേത്രി വിടവാങ്ങൽ പ്രഖ്യാപിച്ചത്.പത്തൊമ്പത് വർഷംനീണ്ട കളി ജീവിതത്തിനിടയിൽ ഇന്ത്യക്കായി 94 ഗോ ളടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും, ലയണൽ മെസിക്കും പിന്നിൽ ഗോളടിയിൽ ഛേത്രി മൂന്നാം സ്ഥാനത്താണ്.151-ാം മത്സരത്തിലാണ് വിട വാങ്ങൽ. 87 തവണ ദേശീയ ടീമിനെ നയിച്ചു. 2005ൽ ഇരുപത്തൊന്നാം വയസ്സിലാണ് ഇന്ത്യൻ ജഴ്സിയിൽ […]Read More

Cinema

വട്ടിയൂർക്കാവിൽ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു

വട്ടിയൂർക്കാവ്:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു. ശാസ്തമംഗലം പൈപ്പിൻമൂട് ജങ്ഷനിലെ ഷെൽട്ടർ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഫ്എം, റേഡിയോ, ഫ്രീ വൈ ഫൈ, മൊബൈൽ ഫോൺ ചാർജിങ്, മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് കാത്തിരിപ്പുകേന്ദ്രം. സിഇആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ കുടിവെള്ള കിയോസ്കും സജ്ജമാക്കി.വി കെ പ്രശാന്ത് എംഎൽഎ യുടെ നിർദ്ദേശപ്രകാരം പരസ്യസ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചതു്. […]Read More

Cinema

“കാലന്റെ തങ്കകുടം “

നിധിഷ് കെ.ടി.ആർ. സംവിധായകൻ ഈജിത്ത് സുകുമാരൻ, സൈജു കുറുപ്പ് അജു വർഗീസ് കേന്ദ്ര കഥാപാത്രങ്ങളാകുന്നു .ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം.ചിത സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവുനിച്ച് സംവിധാനം ചെയ്യുന്നത്.പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, […]Read More

News

മഴ ശക്തമാകുന്നു. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

ശക്തമായ മഴയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി ഈ മാസം അവസാനത്തോടെ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. മെയ് 31 ഓടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. വരുന്ന 5 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറ് ജില്ലകളിലാണ് ഇന്ന് […]Read More

News

തെരെഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല, TMC പുറത്തു നിന്നു പിന്തുണക്കും,

ഭരത് കൈപ്പാറേടൻ കൽക്കത്ത : ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അധികാരത്തർക്കങ്ങൾ ഉണ്ടാവില്ലെന്നും തന്റെ പാർട്ടി പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും മമത ബാനർജി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഹൂഗ്ലിയിൽ ടിഎംസി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന രചന ബാനർജിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ചിൻസുരയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ദീദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് ആ സർക്കാരിനെ പുറത്ത് നിന്നു പിന്തുണയ്ക്കുമെന്നും ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല എന്നുമുള്ള […]Read More

Travancore Noble News