ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്ന് ചൈന. ജിടിആർഐയുടെ കണക്കുകൾ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. 118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ അമേരിക്കയെ പിന്തള്ളിയാണ് ചൈന ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയർന്ന് 16.67 ബില്യൺ ഡോളറിലെത്തി. ഇതിൽ ഇരുമ്പയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രകീർത്തിച്ച് പാക്-അമേരിക്കൻ വ്യവസായി. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ പറഞ്ഞു. ബാൾട്ടിമോർ ആസ്ഥാനമായുള്ള പാകിസ്ഥാൻ അമേരിക്കൻ വ്യവസായിയാണ് സാജിദ് തരാർ. മോദി ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും നല്ലവനായ നേതാവാണെന്നും പാകിസ്ഥാനും അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 1990-കളിൽ യുഎസിലേക്ക് താമസം മാറിയ തരാർ, ഭരണകക്ഷിയായ പാകിസ്ഥാൻ സംവിധാനവുമായി നല്ല ബന്ധമുള്ളയാളാണ്. “സമാധാനമുള്ള പാകിസ്ഥാൻ ഇന്ത്യയ്ക്കും […]Read More
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി – എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നുനഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രംഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു.ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.രഘുനാഥ് പലേരിയുടെ തിരക്കഥയാണ് […]Read More
തിരുവനന്തപുരം:സ്ഥിരം ട്രെയിനുകളിൽ കാൽ കുത്താനിടമില്ല. വേനൽക്കാലവധിക്കാലത്ത് ദുരിതപർവമാകുകയാണ് ട്രെയിൻ യാത്ര.തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസ് എറണാകുളം കഴിയുമ്പോഴേക്കും തിങ്ങിനിറയും. മുoബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരുന്ന നേതാവതി എക്പ്രസിന്റെ സ്ഥിതിയും സമാനമാണ്. മംഗളുരുവിൽ നിന്ന് നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസ് കണ്ണൂരെത്തുംമുമ്പേ നിറയും. സാധാരണക്കാർക്ക് ആലംബമായിരുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുന്നത് തടഞ്ഞ ടിടിഇ വിനോദിനെ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരൻ […]Read More
വാഴ്സ:ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പർ ബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസൻ ചാമ്പ്യനായി. തുടർച്ചയായി 10 കളി ജയിച്ചാണ് നോർവേക്കാരന്റെ നേട്ടം. അതിവേഗ ചെസിൽ ടൂർണമെന്റിലെ ഒമ്പതുപേരെയും കീഴടക്കി. 26 പോയിന്റാണ് സമ്പാദ്യം. ചൈനയുടെ വെയി യി 25.5 പോയിന്റോടെ രണ്ടാമതായി. പോളണ്ടുകാരൻ ജാൻ ക്രിസ്റ്റോഫ് ദുഡയാണ് മൂന്നാമത്.ഇന്ത്യൻ താരങ്ങളായ ആർ പ്രഗ്‌നാനന്ദ (19.5) നാലും,അർജുൻ എറിഗൈസി (18) അഞ്ചും സ്ഥാനം നേടി. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഡി […]Read More
https//ahslcexam.kerala.gov.in.Read More
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ […]Read More
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എഎന്ന.ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു..ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്.മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.യുവനായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ ലഷ്മി റായ്, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ ,ഇർഷാദ് രവീന്ദ്രൻ,, ഇനിയ,ഗൗരി നന്ദാ ,പൊൻ വണ്ണൻ, റിയാസ് ഖാൻ’ ഇടവേള ബാബു ഡ്രാക്കുള […]Read More
മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് പ്രെട്രോൾ പമ്പിലേക്ക് വീണ് കുറഞ്ഞത് എട്ട് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ പൊടിക്കാറ്റും കനത്ത മഴയും നഗരത്തിൽ നാശം വിതച്ചതിനെ തുടർന്നാണ് സംഭവം. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് […]Read More
