News

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി തുടരുന്നു. ഇന്നും വിമാനങ്ങൾ റദ്ധാക്കി.

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ഇന്നും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് റ​ദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെം​ഗളൂരു വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെയും കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 2 […]Read More

News

കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ

തിരുവനന്തപുരം : കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നീക്കം. കരമന പൊലീസാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു.Read More

News

കൊങ്കൺ റെയിൽവേയിൽ ട്രെയിനുകൾ ക്രമീകരിക്കും

പാലക്കാട്:കൊങ്കൺ റെയിൽവേയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയം മൺസൂൺ ടൈംടേബിൾ പ്രകാരം ജൂൺ പത്തുമുതൽ ക്രമീകരിക്കും. ഒക്ടോബർ 31 വരെ മൺസൂൺ ടൈംടേബിൾ അനുസരിച്ചായിരിക്കും ട്രെയിനുകൾ ഓടുന്നത്. നേരത്തെ ബുക്കു ചെയ്തവർ യാത്രയുടെ സമയം സ്ഥിരീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു. ഏറ്റവും പുതിയ ട്രെയിൻ സമയത്തിനായി യാത്രക്കാർ https://enquiry.indianrail.gov.in/mntes.ntes സന്ദർശിക്കുക.Read More

News

തിരുവനന്തപുരം കരമനയിൽ 23 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നവരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കരമനയിൽ 23 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. അഖിൽ, അനീഷ്, സുമേഷ്, വിനീഷ് രാജ് എന്നിവരാണ് പ്രതികൾ. മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തെന്നും ഡിസിപി പറഞ്ഞു. 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിന് കാരണം. അഖിലിനെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ […]Read More

Sticky
Astrology

നക്ഷത്രഫലങ്ങൾ

1.അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തെ കുറിച്ച്‌ അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ആദ്യ നക്ഷത്രം .നേർവാളുപോലെ മൂന്ന് നക്ഷത്രങ്ങളായി ആകാശത്ത് കാണപ്പെടുന്നു .മിക്ക മുഹൂർത്തങ്ങൾക്കും ഈ നക്ഷത്രം ശുഭമാണ് .യാത്രയ്ക്കും,ഔഷധ സേവക്കും വിദ്യാരംഭത്തിനും അശ്വതി നക്ഷത്രം ഉത്തമമാണ് .അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കു സൗന്ദര്യവും ബുദ്ധിശക്തിയും ,ഈശ്വര വിശ്വാസവും ശാന്ത സ്വഭാവവും ഉണ്ടായിരിക്കും .കലാസാഹിത്യ രംഗങ്ങളിൽ ഇവർ ശോഭിക്കുന്നു .വിശാലമായ കണ്ണുകളും വിസ്താരമേറിയ നെറ്റിയും ഉയർന്ന നാസികയും ഇവരുടെ പ്രത്യേകതകളാണ് .സ്വപ്രയത്‌നത്താൽ ഉന്നത […]Read More

News

ഹോസ്പിറ്റൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ  പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

  സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.  സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്  നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. 34,235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1,182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ […]Read More

News

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു.Read More

News

50 ദിവസങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യത്തിലിറങ്ങി. ദൈവം തനിക്കൊപ്പമാണെന്ന് പ്രതികരിച്ച കെജ്രിവാൾ സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു. കെജ്രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി  പ്രവർത്തകരാണ് തിഹാർ ജയിലിനു മുന്നിലെത്തിയത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കേജ്‌രിവാൾ അറിയിച്ചു. ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത […]Read More

News

വാഹനത്തിലേക്ക് പാറക്കല്ല് വീണു മലയാളി സൈനികന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.Read More

Travancore Noble News