ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറക്കി. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്രിവാള്‍ ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. ജലവകുപ്പുമായി […]Read More
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി.രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് . നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരെ സംസ്ഥാനം പരാതി നൽകുമ്പോൾ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്. രാഷ്ട്രപതിക്ക് ഗവര്‍ണര്‍ […]Read More
തിരുവനന്തപുരം:കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ ചിലയിടങ്ങളിൽ വേനൽ മഴ ലഭിച്ചു. വെളളിയാഴ്ച മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ പെയ്തു. കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രിയും പത്തനംതിട്ടയിൽ 39 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തി.Read More
തിരുവനന്തപുരം:നാലു ദിവസത്തെ സിനിമാ ചിത്രീകരണത്തിനു ശേഷം ശനിയാഴ്ച രാവിലെ ചാർട്ടേഡ് ഫ്ളൈറ്റിൽ ചെന്നൈയിലേക്ക് മടങ്ങും. എന്റെ അനിയൻമാർ, അനിയത്തിമാർ, ചേട്ടൻമാർ, ചേച്ചിമാർ, അമ്മമാർ തുടങ്ങിയ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് വിജയ്. വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കൊപ്പമുള്ള സെൽഫി വീഡിയോ പങ്കുവച്ചാണ് അദ്ദേഹം നന്ദിയറിയിച്ചത്. വെങ്കട്ട് പ്രഭു ചിത്രമായ ‘ഗോട്ടി’ന്റെ ചിത്രീകരണത്തിന് തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്തെത്തിയതു്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയമായിരുന്നു ലൊക്കേഷൻ. വിജയ് താമസിച്ചിരുന്ന ഹോട്ടലിലും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലും തന്നെ കാണാനെത്തിയവരെ നിരാശരാക്കിയില്ല. […]Read More
മോസ്കോ : റഷ്യയൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.Read More
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. കെജ്‌രിവാളിനെ ആറ് ദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്Read More
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് കേരളത്തിൽ രാഷ്ട്രീയ ചർച്ചയാക്കി കോൺഗ്രസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്?സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയി? കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണം. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പി കേരളത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സി.പി.എം […]Read More
ന്യൂഡൽഹി:സമൂഹ മാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യം തടയാനും ഓൺലൈൻ സെൻസർഷിപ്പ് ഏർപ്പെടുത്താനുമുള്ള കേന്ദസർക്കാർ നീക്കം തടഞ്ഞ് സുപ്രീംകോടതി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യങ്ങളിൽനിന്ന് കേന്ദ്രത്തിനെതിരായ റിപ്പോർട്ടുകൾ നീക്കം ചെയ്യാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അധികാരം നൽകി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. വ്യാജ വിവരങ്ങൾ’ നീക്കം ചെയ്യാൻ പിഐബിയെ വസ്തുതാപരിശോധന വിഭാഗമായി ചുമതലപ്പെടുത്തി, ഐടി മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനമാണ് ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് […]Read More
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന് 800 രൂപ കൂടി 49,440 എന്ന സർവ കാല റെക്കോഡിലെത്തി. മൂന്നു ദിവസത്തിനുമുമ്പ് 48,640 രൂപയായിരുന്നു. ഈ മാസം രണ്ടാം തവണയാണ് സ്വർണവില കൂടുന്നത്.21 ദിവസത്തിനുള്ളിൽ പവന് 3360 രുപ വർധിച്ചു. ഇനി ഒരുപവൻ ആഭരണം വാങ്ങാൻ 53,514 രുപ നൽകണം. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചു കയറുന്നതാണ് സംസ്ഥാനത്ത് വില വർധനയ്ക്ക് കാരണമായത്. വില ഇനിയും വർധിക്കുമെന്ന ധാരണയിൽ നിക്ഷേപ പകർ സ്വർണം വാക്കിക്കൂട്ടുന്നതാണ് വില […]Read More
