News

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി (സി എ എ )നടപ്പിലാക്കികൊണ്ടുള്ള ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു.ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു.ലോക്സഭ ഇലക്ഷന് മുൻപേ പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പല ദേശീയ മാധ്യമങ്ങളിലൂടെയും പലപ്പോഴായി വ്യക്തമാക്കിയിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.പാക്കിസ്ഥാൻ, ബംഗ്ലാദേശ്,അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ബുദ്ധ, സിഖ്, പാഴ്സി, ജൈന, […]Read More

News

k. മുരളീധരനും ബി ജെ പി യിൽ വരും :പദ്മജ വേണുഗോപാൽ

ബിജെപിയിലേക്ക് പോകേണ്ടിവരും. തൃശ്ശൂരിൽ  തന്നെ തോൽപ്പിച്ചതുപോലെ മുരളീധരനെയും കോൺഗ്രസുകാർ തോൽപ്പിക്കും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിനും ബിജെപിയിലേക്ക് പോവുന്നത് ചിന്തിക്കേണ്ടിവരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കൾ പോലും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു. ഒരു മുൻ ഡി സി സി പ്രസിഡന്റ് പണം തട്ടി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കുന്നതിന് 28 ലക്ഷം രൂപ  അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പത്മജ കൂട്ടിച്ചേർത്തു.  തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിക്കുമെന്നും പത്മജ തൃശൂരിൽ പറഞ്ഞു.Read More

Cinema

ദിലീപിന് ഒരു തിരിച്ചുവരവ് അസാധ്യമോ?

ജനപ്രിയ നായകൻ എന്ന ടൈറ്റിലുമായി വന്നിരുന്ന ദിലീപ് ചിത്രങ്ങൾക്ക് ഒരു മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. കുറച്ചുകാലമായി അതിന് മാറ്റം വന്നിരിക്കുന്നു. പ്രത്യേകിച്ചും നടിയുമായുള്ള കേസും അതിനെ തുടർന്നുള്ള അറസ്റ്റും, സിനിമയിൽ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള പറഞ്ഞു പഴകിയ തമാശകൾ പ്രേക്ഷകർ സ്വീകരിക്കാതെ വന്നതും ദിലീപിന്റെ കരിയറിനെ സരമായി ബാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ.സമീപകാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. കുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ട നായകനായിരുന്നു ദിലീപ്. സിനിമയിൽ ഒരിക്കൽ നഷ്ടപ്പെട്ടുപോകുന്ന ഇമേജ് തിരിച്ചുപിടിക്കുക അത്ര എളുപ്പമുള്ള […]Read More

News

തിങ്കളാഴ്ച റമദാൻ ഒന്ന്

സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു.ഇശ നിസ്കാരാനന്തരം താറവിഹ് നിസ്കാരത്തോടെ പുണ്യ റമദാൻ ആരംഭിക്കും.യു എ ഇ യിൽ രൂപീകരിച്ച പ്രത്യേക സമിതിയും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.തിങ്കളാഴ്ച റമദാൻ ഒന്ന് ആയിരിക്കും.എന്നാൽ ഒമാൻ, ഫിലിപ്പൈൻ തുടങ്ങിയിടങ്ങളിൽ മാസപ്പിറ കണ്ടതാ യി റിപ്പോർട്ടില്ല.മാസപ്പിറവി ദർശിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിങ്ങളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഉമ്മൽഗുറ കലണ്ടർ പ്രകാരംഞായറാഴ്ച ശഅബാൻ 29 ആയതിനാൽ റമദാൻ മാസപ്പിറവിയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാപേരും അത് നിരീക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.Read More

News

ഷമ മുഹമ്മദ്‌ പാർട്ടിയിൽ ആരുമല്ല :കെ സുധാകരൻ

ലോക്സഭ ഇലക്ഷന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന എ ഐ സി സി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിന് മറുപടിയായാണ് കെ പി സി സി പ്രസിഡന്റ്‌ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഷമ മുഹമ്മദ്‌ പാർട്ടിയിൽ ആരുമല്ലെന്നും വിമർശനത്തിന് അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പ്രതിനിത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രവർത്തികമാക്കിയിട്ടില്ലെന്നും ഷമ മുഹമ്മദ്‌ പറഞ്ഞു.കോൺഗ്രസ്‌ സ്ഥാനാർത്ഥി ലിസ്റ്റിൽ സ്ത്രീകളെ തഴഞ്ഞുവെന്നും സംവരണസീറ്റല്ലായിരുന്നുവെങ്കിൽ […]Read More

News

ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ; പ്രതിഷേധം നാല് മണിക്കൂർ

കർഷക സംഘടനകളുടെ  ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂർ “റെയിൽ രോക്കോ” പ്രതിഷേധം . ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പ്രതിഷേധക്കാർ ട്രെയിൻ തടയും. ഇതിലൂടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് സമരക്കാർ ലക്ഷ്യമിടുന്നത്.  വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കഴിഞ്ഞ കുറേ നാളുകളായി കർഷകർ പ്രക്ഷോഭം നടത്തുന്നത് “ഫെബ്രുവരി 13 ന് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഞങ്ങൾ ഇന്ന് […]Read More

News

‘മുരളീധരൻ എല്ലായിടത്തും തോൽപ്പിക്കാനിറങ്ങുന്ന ശിഖണ്ഡി’:കെ.സുരേന്ദ്രൻ

കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ.മുരളീധരൻ വന്നത്. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More

News

കമൽഹാസന്‍റെ മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയ സഖ്യം കൂടി രൂപപ്പെട്ടു. നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡിഎംകയുമായി സഖ്യം ചേര്‍ന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് […]Read More

News

വര്‍ക്കലയിൽ 76 ദിവസം മുമ്പ് തുറന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ക്ക്;

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന്  വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു.  കഴിഞ്ഞ ഡിസംബര്‍ 23നാണ് വര്‍ക്കലയില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്.  തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് […]Read More

News

സന്തോഷ് ട്രോഫി: ഫൈനലിൽ സർവീസസും ഗോവയും

ഇറ്റാനഗർ:സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ സർവീസസും ഗോവയും യുപിയയിലെ ഗോൾഡൻ ജൂബിലി ടർഫ് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും. പതിനെട്ട് ദിവസം, 36 ടീമുകൾ അണിനിരന്നയോഗ്യതാ റൗണ്ടും, 12 ടീമുകൾ പോരാടിയ ഫൈനൽ റൗണ്ടും കടന്നാണ് ഇരു ടീമുകളും കലാശകളിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോർ ഗോവ 2-1 ന് ജയിച്ചിരുന്നു.ആറു പ്രാവശ്യം ചാമ്പ്യൻമാരായ സർവിസസിന്റെ 12-ാo ഫൈനലാണിന്ന്. സന്തോഷ് ട്രോഫിയിൽ ഇരുടീമുകളും 11 തവണ മുഖാമുഖം വന്നിട്ടുണ്ട്.അഞ്ചിൽ ഗോവയും മൂന്നിൽ സർവീസസും ബാക്കി […]Read More

Travancore Noble News