News

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ […]Read More

News പത്തനംത്തിട്ട

ജീപ്പില്‍ നിന്ന് വീണ്എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. കോട്ടയം കുലപ്പാറ ചരിവ്കുഴിയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. 50 വയസായിരുന്നു. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടില്‍ ആയിരുന്നു അപകടം. ജീപ്പ് വളവ് തിരിയവെ റെജി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഉടന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.Read More

News

12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ട് സംസാരിച്ചു

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു.  ഒരു […]Read More

News

പിണറായി വിജയനും സി.പി.ഐ. എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല:രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.ഐ.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.ഐ.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ലെന്നും രാഹുൽ ഗാസിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. .പിണറായി വിജയനും സി.പി.ഐ. എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ […]Read More

News

തയ് വാനിൽ ഭൂചലനം

തായ്പെ:തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വാഴ്ച വരെ തയ് വാന്റെ കിഴക്കൻ തീരത്തുണ്ടായത് എൻപതിലധികം ഭൂചലങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണുണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഏപ്രിൽ മൂന്നിനുണ്ടായ 7.2 തീവ ത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചു. തുടർന്ന് നൂറിലധികം തവണ തയ് വാനിൽ ഭൂചലന മുണ്ടായി. 2016 ൽ തെക്കൻ തയ് വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു.Read More

News

രണ്ട് റവന്യു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം:ഭൂമിയുടെ പോക്കുവരവിന് കൈക്കൂലി വാങ്ങിയ രണ്ടു പേർക്ക് ഒമ്പത് വർഷം കഠിന ത്യവും 40,000 രൂപ പിഴയും. കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസറായിരുന്ന മറിയ സിസിലി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സന്തോഷ് എന്നിവരെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചതു്.സഹോദരിയുടെ ഭൂമി പോക്കുവരവ് നടത്താനെത്തിയ രാജേന്ദ്രനാണ് പരാതിക്കാരൻ. സിസിലി 10,000 രൂപയും, സന്തോഷ് 5,000 രൂപയും വാങ്ങിയെന്നാണ് കേസ്. വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചതു്. തിരുവനന്തപുരം വിജിലൻസ് സൗത്ത് സോൺ റേഞ്ച് ഡിവൈഎസ്പി എ […]Read More

News

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിആർഡിഒ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്. പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ജാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് നോവൽ മെറ്റീരിയൽ ആണ്. പുതിയ വൈസ്റ്റ് രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞതാണെന്നും 7.62 x 54 […]Read More

News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം വൈകിട്ട് 6 വരെ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും ​​പൊതുയോഗങ്ങൾക്കും ​​എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ […]Read More

News

പ്രധാനമന്ത്രിയുടെ താലിമാല പരാമർശത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല’ പരാമർശത്തിനെതിരെ ആഞ്ഞടിച്ചു. തൻ്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണ്ണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയപ്പെടുന്നു, രാജ്യം സ്വതന്ത്രമായി 70 വർഷമായി, ഒരു കോൺഗ്രസ് സർക്കാർ ഉണ്ട്. 55 വർഷമായി ആരെങ്കിലും നിങ്ങളുടെ സ്വർണ്ണം താലി തട്ടിയെടുത്തോ?” ബെംഗളൂരുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു,Read More

News

ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് സ്വത്ത് പിടിച്ചെടുത്ത് ചില പ്രത്യേക ആളുകള്‍ക്ക് വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശം പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദം കത്തിപ്പടരുകയാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടും പ്രധാനമന്ത്രി തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെ അദ്ദേഹം ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ശക്തമാക്കി. സംവരണവിഷയം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെതിരേയുള്ള ആക്രമണം പ്രധാനമന്ത്രി കടുപ്പിച്ചത്. കോണ്‍ഗ്രസ് മുമ്പ് […]Read More

Travancore Noble News