ന്യൂഡൽഹി : ദേശീയപാത അതോറിറ്റിയുടെ കീഴിൽ വരുന്ന എല്ലാ പാലങ്ങളുടെയും സുരക്ഷയും ബലവും ഉറപ്പ് വരുത്താൻ സെൻസറുകൾ ഘടിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.തുരുമ്പ് പിടിക്കുന്നതുൾപ്പെടെയുള്ള പാലത്തെ സംബന്ധിക്കുന്ന ഏത് അവസ്ഥയെപറ്റി അറിയുന്നതിനും സെൻസറുകൾക്ക് സാധിക്കും.ദേശീയപാതകൾ നിർമ്മിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ള എല്ലാ ഏജൻസികൾക്കും ഈ നിർദ്ദേശം നല്കികഴിഞ്ഞു.ഈ സെൻസറിങ് ഗാഡ്‌ജറ്റുകൾ പാലത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ചുള്ള ഏത് വിവരവും തത്സമയം അറിയിക്കുന്നതായിരിക്കും.സമയാസമയങ്ങളിൽ റിപൈറിങ് ജോലികൾ ചെയ്യുന്നത് മുതൽ അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകും.വലിയ പാലങ്ങളിൽ അവയുടെ സമ്മർദ്ദം,സ്ഥാന വ്യതിയാനം, ഇളക്കം, വിറയൽ,താപനില,തുരുമ്പെടുക്കൽ തുടങ്ങിയ […]Read More
ന്യൂഡൽഹി : നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും അതിനാലാണ് താൻ ബി ജെ പി യിൽ ചേർന്നതെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജവേണുഗോപാൽ പറഞ്ഞു.ന്യൂഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പദ്മജ.പ്രധാന മന്ത്രിയുടെ കഴിവും നേതൃപാടവവും വളരെയധികം ആകർഷിച്ചുവെന്നും കോൺഗ്രെസ്സിന് ഇല്ലാത്തത് ശക്തമായ നേതൃത്വമാണെന്നും പദ്മജ അഭിപ്രായപ്പെട്ടു.സോണിയ ഗാന്ധിയോട് ബഹുമാനമാണുള്ളതെന്നും എന്നാൽ അവരെ കാണാൻ പോലും അനുവദിച്ചിട്ടില്ലെന്നും പദ്മജ കുറ്റപ്പെടുത്തി.നേതൃത്വവുമായി ചർച്ച ചെയ്യാൻ പലതവണ ഇവിടെ […]Read More
ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ?ഒരു പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു.ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷമാകാം ആ പെൺകുട്ടി പറയുന്നതു വീണ്ടും ശ്രദ്ധിക്കാം.” ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും.ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖഭാവം വല്ലാതെയാകുന്നു.വീണ്ടും അവളുടെ വാക്കുകൾ” ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ഞാനിനി ഒരു കാര്യം കൂടി പറയാം.ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട.”ഇതും കൂടി കേട്ട ജയശങ്കറിൻ്റെ […]Read More
ന്യൂഡെൽഹി : എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കെജ്‌രിവാളിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ പുതിയ പരാതിയിലാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജഡ്ഡി ദിവ്യ മൽഹോത്രയുടെ ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ സെക്ഷൻ 50 പ്രകാരം കെജ്രിവാൾ […]Read More
കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍ മരിച്ചത്. മാർച്ച് 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാൾ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും മകനും കൂടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമില്‍ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.Read More
തിരുവനന്തപുരം : പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.കോൺഗ്രസ് തകർന്ന് തരിപ്പണമാകും. ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.Read More
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം നൽകികൊണ്ട് കേന്ദ്രസർക്കാർ നേരത്തെ വാഗ്ദാനം ചെയ്ത 13608കോടി കേരളം സ്വീകരിക്കുന്നു.കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ എത്തിയവേളയിൽ തന്നെ 13608കോടിയുടെ സഹായം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അന്ന് കേരളം അത് നിരസിക്കുകയായിരുന്നു.കേസുമായി മുന്നോട്ട് പോകുമെന്നുള്ള നിലപാടാണ് കേരളം കൈകൊണ്ടത്.ഇന്ന് കേരളത്തിന്റെ വാദം കേൾക്കുന്നതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എന്തുകൊണ്ട് കേന്ദ്രം നൽകാമെന്ന് പറഞ്ഞ തുക വാങ്ങുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. അത് എത്രയും […]Read More
ഇസ്രയേൽ:ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലം വാടിസ്വദേശി കൊല്ലപ്പെട്ടു. പനമൂട്ടിൽ പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ് വെ (31)ല്ലാണ് കൊല്ലപ്പെട്ടത്. രണ്ടു മലയാളികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ജോസഫ് ജോർജ്, ഇടുക്കി സ്വദേശി പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.ഇവർക്ക് കൃഷി ഫാമിലായിരുന്നു ജോലി. തിങ്കളാഴ്ച രാവിലെ ഇസ്രയേലിലെ ഗലീലി ഫിംഗറിൽ ലബനൻ ഭാഗത്തു നിന്നാണ് ഷെൽ ആക്രമണമുണ്ടായത്. മർഗാലിയത്തിലെ കൃഷി ഫാമിലാണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രി മോർച്ചറി യിൽ.സഹോദരൻ നിവിൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. […]Read More
ഫോൺ: 8802012345.Read More
ഇറ്റാനഗർ:കേരളത്തിന്റെ കണ്ണീർക്കളത്തിൽ മിസോറാം സന്തോഷിച്ചു. ഷൂട്ടൗട്ടു വരെ നീണ്ട ആ വേശപ്പോരിൽ കേരളത്തെ 7-6ന് വീഴ്ത്തി മിസോറാം സന്തോഷ് ട്രോഫി ഫുട്ബാൾ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയിൽ സർവീസസാണ് മിസോറാമിന്റെ എതിരാളി. രണ്ടാം പകുതിയിൽ കേരളത്തിനായിരുന്നു ആധിപത്യം. 97-ാം മിനിറ്റിൽ മാൽസംസുവായ ലാങ്തെ കേരള വല കുലുക്കിയെങ്കിലും റഫറി അനുവദിച്ചില്ല. ലാൽറെം റുവാത്തയുടെ കൈയിൽ തട്ടിയായിരുന്നു പന്ത് പോയത്. ഒറ്റപ്പിഴവിൽ കേരളത്തിന് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു.Read More