Cinema News

ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക്

ഫെഫ്രുവരി 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.Read More

News

ഛത്തീസ്ഗഢിൽ മതംമാറിയാൽ കടുത്ത ശിക്ഷ

റായ്പൂർ:ഛത്തീസ്ഗഢിൽ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതംമാറ്റം ജാമ്യമില്ലാ കുറ്റമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരുമെന്ന് ബി ബിജെപി സർക്കാർ. ഇതിനുള്ള കരട് നിയമം തയ്യാറാക്കി. പത്തു വർഷംവരെ ജയിൽ ശിക്ഷ കിട്ടാവുന്ന കരടു നിയമം ഭേദഗതി ചെയ്ത് ഉടൻ നിയമസഭയിൽ കൊണ്ടുവരും. സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമായ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രസ്താവിച്ചു. മതം മാറുന്നവർ 60 ദിവസം മുമ്പ് വ്യക്തിവിവരങ്ങളടങ്ങിയ അപേക്ഷ ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കണം. ചട്ടവിരുദ്ധമായാണ് മതംമാറ്റമെന്ന് […]Read More

News

ഉത്തർപ്രദേശിൽ 50 ലക്ഷം ഉദ്യോഗാർഥികൾ

ലഖ്‌നൗ:ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ 60,224 ഒഴിവിലേക്ക് പരീക്ഷയെഴുതിയതു് 50 ലക്ഷം ഉദ്യോഗാർഥികൾ. സംസ്ഥാനത്തെ 75 ജില്ലയിലെ 2385 കേന്ദ്രങ്ങളിലായി ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്. ശനിയാഴ്ച മാത്രം രണ്ടു ഷ്ഫ്റ്റിലുമായി 12 ലക്ഷംപേർ പരീക്ഷ എഴുതി. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിന്റെ ലക്ഷണമാണിതെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. 1.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ തൊഴിലു വേണ്ടി മുറകൂട്ടുന്ന രംഗമാണ് രാജ്യത്തുടനീളം കാണുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ നടി സണ്ണി […]Read More

Sports

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 434 റൺ വിജയം

രാജ്കോട്ട്:ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയും ചേന്ന് ഇംഗ്ലണ്ടിന്റെ വേരറുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും വിജയമായിരുന്നു 434 റണ്ണിന്റെ ജയം.ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. സ്കോർ ഇന്ത്യ: 445, 430 / 4 ഡി.ഇംഗ്ലണ്ട്: 319,122. ഹൈദരാബാദിൽ അപ്രതീക്ഷിത തോൽവിക്ക് വഴങ്ങിയത് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവായി. ജയ്സ്വാളിനെ നേരിടാൻ ഇംഗ്ലണ്ടിന് വഴികളൊന്നുമില്ലായിരുന്നു.രണ്ട് ഇന്നിങ്‌സിലായി ഏഴുവിക്കറ്റും 112 റണ്ണുമെടുത്ത രവീന്ദ്ര ജഡേജ […]Read More

News

തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും ഇടയിലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിരണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കി തുടങ്ങിയ അന്വേഷണം തുടങ്ങിയെടുത്ത് […]Read More

News

ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ കൺവെൻഷൻ്റെ രണ്ടാം ദിനത്തിൽ പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. അടുത്ത 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ 18-ാം ലോക്‌സഭയിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന യുവാക്കളിലേക്കും പുതിയ വോട്ടർമാരിലേക്കും എത്തിച്ചേരാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എല്ലാവർക്കും ഉറപ്പായി. വിദേശ രാജ്യങ്ങൾക്ക് […]Read More

News

വീണാ വിജയന്റെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ്

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീണയെക്കുറിച്ച് ഷോണ്‍ ഉന്നയിച്ച കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് വീണ ഷോണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വീണയ്‌ക്കെതിരെ കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞെന്നതിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ച് ഷോണ്‍ തന്റെ പേര് അനാവാശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും വീണാ വിജയന്റെ പരാതിയിലുണ്ടായിരുന്നു. വാര്‍ത്ത നല്‍കിയ മറുനാടൻ ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.Read More

News

വടകരയില്‍ കെ കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പേര് സംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരുകളും സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് കെ കെ ശൈലജ നിലവില്‍ മട്ടന്നൂരിലെ എംഎല്‍എയാണ്. കോഴിക്കോടും വടകരയും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഏതുവിധേനെയും ഈ സീറ്റുകള്‍ പിടിച്ചടക്കാനാണ് എല്‍ഡിഫ് ഇത്തവണ ശ്രമിക്കുന്നത്.Read More

News

ജ്ഞാനപീഠം പുരസ്കാരം രണ്ടു പേർക്ക്

ന്യൂഡൽഹി:2023 ലെ 58-ാം ജ്ഞാനപീഠ പുരസ്കാരത്തിന് വിഖ്യാത ഉറുദുകവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറിനും, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു രാംഭദ്രാചാര്യർക്കും ലഭിക്കും. ഗുൽസാറെന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സംപൂരൺസിങ് കൽറ സിനിമാസംവിധാനം, കഥ, തിരക്കഥ എന്നീ രംഗങ്ങളിലും പ്രശസ്തനാണ്. 2004ൽ പത്മഭൂഷണും 2014ൽ ദാദാസാഹേബ് ഫാൽക്കേ അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.അഞ്ച് തവണ ദേശീയ ചലച്ചിത്ര അവാർഡും നേടി.പ്രമുഖ അഭിനേത്രി രാഖി ഭാര്യയും മകൾ മേഘ്ന സംവിധായകയുമാണ്.ഗായകൻ, സംഗീത സംവിധായകൻ, പുരാണങ്ങളുടെ വ്യാഖ്യാതാവ്, നാടകകൃത്ത്, ആധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിൽ […]Read More

Sports

ഇന്ത്യക്ക് 322 റൺ ലീഡ്

രാജ്കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേധാവിത്വം. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയപ്പോൾ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. എട്ട് വിക്കറ്റ് ശേഷിക്കെ 322 റണ്ണിന്റെ ലീഡായി. സ്കോർ ഇന്ത്യ: 445, 196/ 2; ഇംഗ്ലണ്ട്: 319.യശസ്വി ജയ്സ്വാൾ പരമ്പരയിലെ മിന്നുന്ന ഫോം തുടർന്നപ്പോൾ ഇംഗ്ലീഷ് ബൗളർമാർ കാഴ്ചക്കാരായി.രണ്ടാം ടെസ്റ്റിൽ ജയ്സ്വാൾ ഇരട്ട സെഞ്ചുറി നേടിയിരുന്നു. തുടക്കത്തിൽ പതുക്കെയായിരുന്നു ജയ്സ്വാൾ റണ്ണെടുത്തത്.രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം കളി ആരംഭിച്ചത്. നാല് വിക്കറ്റുമായി മുഹമ്മദ് […]Read More

Travancore Noble News