News

മഅദനിയുടെ നില അതീവ ഗുരുതരം

കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്.കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി […]Read More

Health

മാലിന്യത്തിൽ നിന്നും മൂന്ന് മിനിറ്റിൽ വളം

തിരുവനന്തപുരം:രോഗകാരികളായ ആശുപത്രി മാലിന്യം ജൈവ നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ് ഐആർഎൻഐഐ എസ്ടി. ഒരു കിലോഗ്രാം ആശുപത്രി മാലിന്യം മൂന്ന് മിനിറ്റിൽ കാർഷികാവശ്യത്തിന് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാവുന്ന ഡ്യുവൽ ഡിസിൻഫെക്ഷൻ സോളിഡിഫിക്കേഷൻ എന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീരസ്രവങ്ങൾ, ദന്ത മാലിന്യങ്ങൾ, കോട്ടൺ ബാൻഡേജ്, ലാബ് മാലിന്യം എന്നിവ വളരെ പെട്ടെന്ന് തന്നെ അണുനശീകരണം നടത്തി ഖരമാലിന്യമാക്കാം.ആശുപത്രി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനാകും എന്നതാണ് പ്രത്യേകത.ഗുരുതരമായ രോഗചംക്രമണം ഇതുവഴി […]Read More

Religion

ഇന്ന് പെസഹാ വ്യാഴം

കോട്ടയം:യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. കുരിശു മരണത്തിന്റെ ഓർമയിൽ 29ന് ദു:ഖവെള്ളിയും ഉയിർപ്പിന്റെ ആഹ്ളാദത്തിൽ 31ന് ഈസ്റ്ററും ആചരിക്കും. ഉയിർപ്പ് പെരുന്നാളോടെ വിശുദ്ധ വാരാചരണത്തിന് സമാപനമാകും. കുരിശുമരണം വരിക്കുന്നതിനു മുൻപ് യേശു ശിഷ്യൻമാർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റേയും അതിനുമുമ്പായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റേയും ഓർമപുതുക്കി പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വീടുകളിൽ പെസഹാ അപ്പം മുറിയ്ക്കും. ദു:ഖ വെള്ളി ദിനത്തിൽ കുരിശുമരണത്തിന്റെ ഓർമപുതുക്കി കുരിശിന്റെ വഴി […]Read More

News

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ.

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം […]Read More

News

കെജ്‌രിവാളിന് തിരിച്ചടി; ഏപ്രിൽ 1 വരെ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ

കെജ്‌രിവാളിന് റവന്യു കോടതിയില്‍ തിരിച്ചടി. നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി.ഏപ്രിൽ 1 വരെ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ഡൽഹി റൗസ് അവന്യൂ കോടതിയില്‍ കെജ്‌രിവാളിനെ ഹാജരാക്കിയത്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു.Read More

News

മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. നാളെ സമാധാന യോഗം വിളിക്കും.Read More

News

വെന്തുരുകി കേരളം, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കാസർ​ഗോഡ്, കോഴിക്കാട്,പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 27 മുതൽ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും […]Read More

News

വര്‍ക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല : വർക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ  മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഓവിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചൽ സ്വദേശി അഖിലി (21) നെയാണ് കാണാതായത്. ഇന്നലെ രാത്രി 7.15-ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലിൽ കാണാതാകുകയായിരുന്നു .മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.Read More

Travancore Noble News