News

മലേഷ്യയിലേക്ക് എയർ ഏഷ്യ ബെർഹാദ്

തിരുവനന്തപുരം:മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസ് തുടങ്ങുന്നു.എയർ ഏഷ്യ ബെർഹാദിന്റെ തിരുവനനന്തപുരം – ക്വാലാലംപൂർ സർവീസിന് ഫെബ്രുവരി 21 ന് തുടക്കമാകും.180 സീറ്റുള്ള എയർബസ് 320 വിമാനമാണ് ഉപയോഗിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. രാത്രി 11.50 ന് എത്തുന്ന വിമാനം പുലർച്ചെ 12.25 ന് തിരുവനന്തപുരത്തു നിന്ന് മടങ്ങും. ഇതാദ്യമായാണ് എയർ ഏഷ്യ ബെർഹാദ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്.ഇതോടെ തിരുവനന്തപുരത്തു നിന്ന് ഓസ്ട്രേലിയ, തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ […]Read More

News

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റും : പിണറായി വിജയൻ

കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വിദ്യാര്‍ഥികളുമായുള്ള നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.Read More

News

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിൽ വിധി നാളെ

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകലിൽ ഹൈക്കോടതി നാളെ വിധി പറയും. എഫ്‌ഐആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ അപ്പീലിലും പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിൽ കെകെ രമ നൽകിയ ഹർജിയിലും നാളെ വിധി പറയും.Read More

News

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.Read More

News

ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള, രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്.ഇന്ന് വയനാട്ടിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് കേരളത്തിലേക്ക് പോകും. 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തുക.Read More

News

പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാട്

ചെന്നൈ : കാൻസറിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ച് തമിഴ്നാട് സർക്കാർ . മിഠായിയുടെ വിൽപനയും ഉൽപാദനവും നിരോധിച്ചു. ഫെബ്രുവരി ആദ്യവാരം പുതുച്ചേരി പഞ്ഞി മിഠായിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്‌ക്ക് അയച്ചതായും അതിൽ ‘അർബുദത്തിന് കാരണമാകുന്ന’ റോഡാമൈൻ-ബിയുടെ (Rhodamine-B) സാന്നിധ്യം കണ്ടെത്തിയതായും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞുRead More

News

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതിവകുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി:കോൺഗ്രസിന്റേയും യൂത്ത്കോൺഗ്രസിന്റേയും ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 2018 – 19 ലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടായതാണ് കോൺഗ്രസിന്റെ ഒമ്പതും യൂത്ത് കോൺഗ്രസിന്റെ രണ്ടും അക്കൗണ്ടുകൾ മരവിപ്പിച്ചതു്. ഇതിനെതിരെ കോൺഗ്രസ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണ്. കോൺഗ്രസിന്റെ അക്കൗണ്ടിലുള്ള 115 കോടി രൂപയാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.എല്ലാ അക്കൗണ്ടുകളിലും കൂടി 115 കോടി രൂപ ഇല്ലെന്ന് കോൺഗ്രസിന്റെ ദേശീയ ട്രഷറർ അജയ് […]Read More

News

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കോഴിക്കോട്ട്

തിരുവനന്തപുരം:നവകേരള സദസ്സിൽ നിന്നുൾകൊണ്ട ആശയവുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കോഴിക്കോട്ടാരംഭിക്കും. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യകമായി വിളിച്ചുള്ള പരിപാടിക്കാണ് നാളെ തുടക്കമിടുന്നത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്കാരികപ്രവർത്തകർ,പെൻഷൻകാർ, വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നത്. ഓരോ മേഖലയിലേയും പ്രശ്നങ്ങളും ആവശ്യമായ പരിഷ്ക്കാരങ്ങളും എഴുതി നൽകാനും അവസരമൊരുക്കിയിട്ടുണ്ട്. നാളെ മുതൽ മാർച്ച് മൂന്നു വരെയാണ് മുഖാമുഖം പരിപാടി.Read More

News Sports

500 വിക്കറ്റ് തികച്ച് അശ്വിൻ

രാജ്കോട്ട്:ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിൽ എട്ടു കളിക്കാർ മാത്രമാണ് 500 വിക്കറ്റ് എന്ന അപൂർവനേട്ടം കുറിച്ചത്. ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളിയെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. വിക്കറ്റ് കൊയ്ത്തിൽ കുംബ്ലെ(619) രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. ഇന്ത്യൻ പിച്ചുകളിലാണ് അശ്വിന്റെ മികച്ച പ്രകടനം.ഇന്ത്യയുടെ 56 വിജയങ്ങളിൽ അശ്വിന്റെ പങ്ക് നിർണ്ണായകമായിരുന്നു. 12 വർത്തെ ക്രിക്കറ്റ് കളിജീവിതത്തിൽ 10 തവണ മാൻ ഓഫ് ദി […]Read More

Travancore Noble News