ന്യൂയോർക്ക്:പ്രശസ്ത എഴുത്തുകാരി ഇജീൻ കാരൾ നൽകിയ മാനനഷ്ടകേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 8.33 കോടി ഡോളർ (ഏകദേശം 700 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ന്യൂയോർക്കുകോടതി വിധിച്ചു. 1996 ൽ മാൻഹാട്ടനിലെ ആഡം വസ്ത്രശാലയിൽ ഡ്രസ്സിങ് റൂമിൽവച്ച് ട്രoപ് ബലാത്സംഗം ചെയ്തെന്ന് കാരൾ ആരോപിച്ചിരുന്നു. കാരൾ എഴുതിയ പുസ്തകത്തിലാണ് ലൈംഗികാരോപണം പരാമർശിച്ചത്. കാരൾ തന്റെ പുസ്തകം വിറ്റുപോകുന്നതിന് എടുത്ത തന്ത്രമാണെന്നാണ് ട്രംപിന്റെ വാദം. ഇതിനെതിരെയാണ് കാരൾ കോടതിയെ സമീപിച്ചതു്. മൂന്ന് മണിക്കൂറോളം വാദംകേട്ട കോടതി […]Read More
ന്യൂഡൽഹി:കേന്ദ്ര ഏജൻസികളെ ഉപ യോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുന്നുണ്ടെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെട്ടേക്കും.തമിഴ്നാട്ടിൽ ലക്ഷങ്ങൾ കോഴവാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്ക് എതിരായ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേന്ദ്ര ഏജൻസികളായാലും സംസ്ഥാന ഏജൻസികളായാലും നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും […]Read More
നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്;
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർക്ക്വിവേകം ഇല്ല, സ്വയം വിവേകം കാണിക്കലാണ് പ്രധാനം അത് സ്കൂളിൽ നിന്ന് പഠിക്കേണ്ടതല്ല സ്വയം ആർജിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞുഎന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന ദിവസത്തെ ഗവര്‍ണറുടെ നപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതൊക്കെ കേരളത്തോടുള്ള വെല്ലുവിളിയാണ്. നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരെ […]Read More
ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നിൽക്കേണ്ട ആവശ്യം ഗവർണർക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ സുരക്ഷ അനുവദിച്ചു. ഇന്നലെ അദ്ദേഹം പങ്കെടുത്ത അവസാന പരിപാടിയിൽ കേന്ദ്ര സേനയാണ് സുരക്ഷയൊരുക്കിയിരുന്നത്. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രകടനത്തിനെതിരെ ഗവര്‍ണര്‍ റോഡരികില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം. ശനിയാഴ്ച കൊല്ലം ജില്ലയിലെ നിലമേല്‍ […]Read More
ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്:രമേശ് ചെന്നിത്തല
ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല . ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേർന്ന് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം […]Read More
രചന സുജാത നെയ്യാറ്റിൻകര. ഒരു പൂവ് കൂടി കൊഴിയുന്നതാഈ കാലത്തിൻ ചില്ലയിൽ നിന്നുംപുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി.. ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങിപന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം.. കടലിന്നഗാധമാംസ്നേഹച്ചിരാതുകൾപുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെഒരു പൂവുംപോലുമനാഥമായ് പോകാതെചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെപുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം രാഷ്ട്രീയ, മത,വർഗ്ഗ കോമരങ്ങൾ തുള്ളിനാടിനെ വെട്ടി മുറിച്ചിടുമ്പോൾചിതറി വീഴുന്നൊരാ രക്തക്കറയുടെനിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ യുദ്ധക്കൊതിയും ലഹളയും […]Read More
ചെന്നൈ:ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. കരളിലെ അർബുദത്തിന് ശ്രീലങ്കയിൽ ചികിത്സയിലായിരിക്കെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മരിച്ചത്. “കല്യാണപ്പല്ലക്കിൽ ഏറി പയ്യൻ” എന്ന കളിയൂഞ്ഞാലിലെ പാട്ട് മലയാളികളുടെ മനം കവർന്നിരുന്നു. സംഗീത സംവിധായകരായ കാർത്തിക് രാജ്, യുവൻ ശങ്കർരാജ എന്നിവർക്കൊപ്പം തമിഴിൽ നിരവധി സൂപ്പർ ഹിറ്റ്പാട്ടുകൾ പാടിയിട്ടുണ്ട്. ‘മിത്ര്, മൈ ഫ്രണ്ട് ‘ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകയുമായി. ഭാരതി എന്ന ചിത്രത്തിലെ ‘മയിൽ പോലെ പൊണ്ണ് ഒന്ന് ‘ എന്ന ഗാനത്തിന് 2000 […]Read More
ന്യൂഡൽഹി:സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ വികസിതരാഷ്ട്രം സാധ്യമാക്കേണ്ടതിന് പൗരന്മാർ മൗലിക കർത്തവ്യങ്ങൾ പാലിക്കണമെന്നും അമൃത്കാലിന്റെ ആദ്യ വർഷങ്ങളിലാണ് രാഷ്ട്രം ഇപ്പോഴുള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു റിപ്പബ്ളിക് ദിനസന്ദേശത്തിൽ പറഞ്ഞു.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ ചരിത്രപരമെന്ന് അവർ വിശേഷിപ്പിച്ചു. ജൂഡീഷ്യൽ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് രാമക്ഷേത്രം.ചന്ദ്രയാൻ-3, ആദിത്യ എൽ1, ഗഗൻയാൻ ദൗത്യങ്ങളെ പരാമർശിച്ച രാഷ്ട്രപതി യുവ തലമുറയിലും പ്രത്യേകിച്ച് കുട്ടികളിലും ശാസ്ത്രീയ മനോഭാവം വളർത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.Read More
തിരുവനന്തപുരം:കായിക ഉച്ചകോടിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകിയ 1000 പദ്ധതികളുടെ സമർപ്പണം നടന്നു. കായിക പദ്ധതികളുടെ വിഹിതം കണ്ടെത്താൻ പഞ്ചായത്തുകൾക്ക് മാർഗ നിർദ്ദേശം നൽകും. 1000 പേർക്ക് ആഴ്ചയിൽ 10 മണിക്കൂർ വീതം പഞ്ചായത്ത് തലത്തിൽ ജോലി നൽകാനാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി, ഗ്രൂപ്പ് മീരാൻ, സ്കോർ ലൈൻ സ്പോർട്സ് 800 കോടി, ലോർഡ്സ് സ്പോർട്സ് സിറ്റി 650 കോടി, പ്രീമിയർ ഗ്രൂപ്പ് 450 കോടി, നോ സ്കോപ് ഗെയിമിങ് 350 കോടി, തേർട്ടീൻത് […]Read More
മനാമ:അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം ഉണ്ടായി.അമേരിക്കൻ നാവികസേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതർ ഏറ്റെടുത്തിട്ടില്ല.അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗണിന് ചരക്കുകളുമായിപോയ കപ്പലിനെയാണ് ഹൂതികൾ ആക്രമിച്ചത്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽമണ്ടേബിൽവച്ചാണ് ആക്രമണമുണ്ടായത്. അപകട സാധ്യത കൂടിയതിനെ തുടർന്ന് മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.Read More