കൊല്ലം : എൽ ഡി എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇപ്പോൾ അശ്ലീല ദൃശ്യങ്ങൾ മാത്രമാണ് പ്രചരിക്കുന്നത്.ഈ മാസം 15ന് ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തെന്നാണ് വിവരം. ജില്ല കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.നവകേരള സദസ്സുമായി ബന്ധപ്പെട്ട പോസ്റ്റുകൾ 2023ഡിസംബർ 17ന് നൽകിയിട്ടുണ്ടായിരുന്നു.അതിന് ശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഫേസ് പേജിൽ വന്നിട്ടില്ല.Read More
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ- ഭണ്ഡാരം വഴി 2.07 ലക്ഷം രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള തുകയാണിതെന്ന് ദേവസ്വം വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരടക്കം നിരവധി ഭക്തരാണ് ഇക്കാലളവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ […]Read More
ടോക്കിയോ:ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പേടകവുമായുള്ള ബന്ധം നഷ്ടമായി.ഇത് പുന:സ്ഥാപിച്ചെ ടുക്കാൻ ജപ്പാൻ സ്പേയ്സ് ഏജൻസി ശ്രമം തുടങ്ങി. വെള്ളിയാഴ്ച രാത്രി ഇന്ത്യൻസമയം ഒമ്പതോടെയാണ് സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയതു്. സൗരോർജ പാനലുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയിലേക്കുള്ള സിഗ്നൽ നഷ്ടമായി.അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തിട്ടുള്ളത്.Read More
ഇംഫാൽ:ബിഷ്ണുപൂർ ജില്ലയിലെ നിങ് തൗഖോങ് ഖാ ഖുനൂ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പ്. പ്രദേശത്തെ ജലസംഭരണിക്ക് സമീപമെത്തിയ അക്രമികൾ ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.ഖുനൂ ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാവിലെ മെയ്ത്തീ വാളന്റീയർ തഖേലംബം മനോരഞ്ജനും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനിടെ സുരക്ഷാ സേനാംഗംങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടതു്. അതേസമയം തുടർ അക്രമങ്ങളുണ്ടാകുന്ന ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽനിന്ന് സംരക്ഷണ സേന പിന്മാറി.അസം റൈഫിളിനെ വിന്യസിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.Read More
ദോഹ:ജപ്പാനെ അട്ടിമറിച്ച് ഇറാഖ് ഏഷ്യൻകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-1 ന് ഇറാഖ് ജപ്പാനെ തുരത്തി. ഇരട്ട ഗോളടിച്ച് ഇറാഖിന്റെ ഐമേൻ ഹുസൈൻ മികച്ച താരമായി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അവസാന 11 കളിയിലും അജയ്യരായ അറബ്പട ജപ്പാനെ മുട്ടുകുത്തിച്ചു. 40 വർഷത്തിനു ശേഷമാണ് ഇറാഖ് ജപ്പാനെ തോൽപ്പിക്കുന്നത്. ലോകറാങ്കിൽ 17-ാമതാണ് ജപ്പാൻ.ആദ്യകളി തോറ്റ വിയറ്റ്നാമിനും ഇന്തോനേഷ്യക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.Read More
ന്യൂഡൽഹി:ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഐഎഎസിന് നൽകിയ താൽക്കാലിക ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി. പുതുച്ചേരിയിലെ ജിപ്മെർ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. 2023 ഏപ്രിലിൽ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.ആഗസ്റ്റിൽ സുപ്രീംകോടതി ശിവശങ്കറിന് രണ്ടു മാസം ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ തിനാൽ തുടർ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജിപ്മെർ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച […]Read More
തിരുവനന്തപുരം:Read More
കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്‌ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.Read More
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , ജോയിൻറ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.അതിഗംഭീരമായി രൂപകല്‍പ്പന ചെയ്ത ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൗകര്യപ്രദമായ സീറ്റിംഗ് ആണ് […]Read More
മരിച്ചവരുടെ ഭാഷ മരണം നിഴൽ മൂടി വന്നെത്തുമോരോ വീടിന്നകത്തളത്തിൽപറഞ്ഞു തീർക്കുവാനേറെ ബാക്കി വച്ചിട്ടവർ മൺചിരാതിൻ നാളമാകും ഉലയുന്ന നെഞ്ചകം പാതി തന്നുള്ളിലെഉലയുന്ന ഉടയാട പോലെഅനുരാഗ വേളകൾ അകമേയെരിയുന്നപെയ്യുന്ന കാർമേഘ കൂട്ടമാകും ഏകാന്ത പദയാത്ര നീളുന്ന രാവുകൾചൊല്ലുന്നു മരണ ഭാഷ്യങ്ങൾപറയാൻ മറന്നതും ബാക്കി വെച്ചുള്ളതുംചുണ്ടിൽ മിഴിപാകി നിൽപ്പൂ ബലിതർപ്പണത്തിനായ് തിലോദകമർപ്പിച്ച്ബലിക്കാക്കകളെ ക്ഷണിക്കുമ്പോൾ,മുറ്റത്തെ മാമരക്കൊമ്പിൽ നിന്നുച്ചത്തിൽ കലപില കൂട്ടിയെത്തുന്നു പിതൃക്കൾ ബലി ച്ചോറ് തിന്നു കൊണ്ടാബലി കാക്കയോ ദൂരെ മാറി നിന്നാവീടു നോക്കിചോര നീരാക്കി പണിഞ്ഞൊരാ വീടിൻറെ പൊടിയാൻ തുടങ്ങിയ […]Read More