News

നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു

മോസ്കോ:ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശിക്കാൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ക്ഷണിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നരേന്ദ്ര മോദിയെ ക്ഷണിച്ചതു്.അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.ഉക്രയ്ൻ പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതിന് മോദിയുടെ റഷ്യൻ സന്ദർശനം ഉപകരിക്കുമെന്ന് പുടിൻ പ്രത്യാശിച്ചു . അടുത്ത വർഷം നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും കൂടിക്കാഴ്ച നടത്തുമെന്നാണ് താൻ കരുതുന്നതെന്ന് ജയശങ്കർ മാധ്യമങ്ങളോട് […]Read More

Health News

മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

തിരുവനന്തപുരം:ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റിവ് കെയറിനും പ്രാധാന്യം നൽകുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നു.വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ജറിയാടിക്സ് ക്ലിനിക്ക്. നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് രോഗികളെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്. അൽഷിമേഴ്സ്, പാർക്കിൻസൺസ്, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ അവസ്ഥകളിൽ പ്രത്യേക പരിചരണം ആവശ്യമാണ്. ഫിസിയോ തെറാപ്പിയും റീഹാബിലിറ്റേഷനും ഇതിന്റെ ഭാഗമാണ്. ഇതിനായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നിങ്ങനെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികയും […]Read More

News

വയറ്റിൽ കത്രിക: കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്:പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ് ) കുടുങ്ങിയ കേസിൽ രണ്ട് ഡോക്ടർമാർക്കും, രണ്ട് നഴ്സുമാർക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ സുദർശൻ 800 പേജുള്ള കുറ്റപത്രം കുന്നമംഗലം കോടതിയിൽ ഹാജരാക്കി.ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്ന് മന:പൂർവമല്ലാത്ത വീഴ്ച സംഭവിച്ചതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതു്. 60 സാക്ഷികളും 40 രേഖകളും ഹാജരാക്കിയിട്ടുണ്ട്. 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതു്. കുറ്റക്കാർക്കെതിരെ വിചാരണ […]Read More

Education News

എംഫില്ലിന് അംഗീകാരമില്ല

ന്യൂഡൽഹി:2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ പ്രവേശനം പിൻവലിച്ചു. എംഫിൽ കോഴ്സുകൾ അംഗീകാരമില്ലാത്തതാണെന്നും സർവകലാശാലകൾ ഇത് നടത്തരുതെന്നും യുജിസി വിജ്‌ഞാപനം ചെയ്തിട്ടുണ്ട്.ഏതാനും ചില സർവകലാശാലകൾ 2023 – 24 വർഷത്തെ എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള സാഹചര്യത്തിലാണ് യുജിസി യുടെ മുന്നറിയിപ്പു്. നാല് വർഷ ബിരുദ കോഴ്സ് 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് പിഎച്ച്ഡി പ്രവേശനപരീക്ഷ എഴുതാൻ കഴിയും.Read More

News

പ്രമേഹരോഗികൾക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം:ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പരീക്ഷകളിൽ പ്രത്യേക പരിഗണന നൽകാൻ പിഎസ് സി അനുമതി നൽകി. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവർക്ക് ഇൻസുലിൻ, ഇൻസുലിൻ പമ്പ്, കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം, ഷുഗർ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കും.അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ് ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റിന്റെ മാതൃക പി എസ് സി വെബ്സൈറ്റിലോ, മസ്റ്റ് നോ […]Read More

News Sports

ഇന്ത്യയ്ക്ക് കനത്ത പരാജയം

സെഞ്ചുറിയൻ:ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 34.1 ഓവറിൽ 131 ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 408 റണ്ണെടുത്തു.ടെസ്റ്റ് ക്രിക്കറ്റ് ചരിതത്തിൽ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. പേസർമാരുടെ പറുദീസയായ സെഞ്ചൂറിയനിൽ ഇന്ത്യയുടെ രണ്ടാം ഇന്നി ങ്‌സ് നിലംതൊട്ടില്ല. 76 റണ്ണെടുത്ത വിരാട് കോഹ്‌ലി ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പുറത്തായി. നാല് വിക്കറ്റുമായി നൻഡ്രെ ബർഗെർ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിച്ചു. മൂന്നാം ദിനം നാലിന് 256 റണ്ണെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച […]Read More

News

കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിഞ്ജ ഇന്ന്

കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ടേമിൽ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം.Read More

News

ഇഫ്താർ വിരുന്നിൻ്റേയും പാലസ്തീൻ റാലിയുടേയും കാര്യത്തിൽ സി പി എമ്മിനും കോൺഗ്രസ്സിനും ഒരു

സി പി എമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ . അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര്‍ അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ അയോധ്യ ക്ഷേത്രത്തിലെ […]Read More

News

വിജയകാന്തിൻ്റെ സംസ്കാരം ഇന്ന്; ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം.

അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.Read More

Sports

ദേശീയ സ്കൂൾ മീറ്റിന് തുടക്കമായി

ചന്ദ്രപൂർ:ദേശീയ സ്കൂൾ മീറ്റ് അണ്ടർ 19 ഇന്ന് തുടങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ തലൂക സ്പോർട്സ് കോംപ്ലക്സിലാണ് മൂന്നു ദിവസത്തെ മീറ്റ്. 40 ഇനങ്ങളിലുള്ള മത്സരത്തിൽ കേരളത്തിൽ നിന്ന് 66 പേർ പങ്കെടുക്കും.മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് ടീം ക്യാപ്റ്റൻ.ആദ്യ ദിവസം ഒറ്റ ഫൈനലേയുള്ളു. പെൺകുട്ടികളുടെ ഹാമർ ത്രോയിൽ മെഡൽ നിശ്ചയിക്കും. കേരളത്തോടൊപ്പം ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളുമുണ്ട്. ജൂനിയർ ചാമ്പ്യൻഷിപ്പ് ഫെബ്രുവരിയിലാണ്.Read More

Travancore Noble News