News

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ […]Read More

Cinema

പലേരി മാണിക്യം”4k പതിപ്പ്പ്രദർശനത്തിന്.

” പലേരി മാണിക്യം”4k പതിപ്പ്പ്രദർശനത്തിന്.“”””””””””””””””‘””””””””” മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്.മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്.2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി […]Read More

News

വിദ്യാർത്ഥി സംഘടനയായ സിമിയുടെ നിരോധനം ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി)  നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. Read More

News

മദ്രസകളില്‍ ശ്രീരാമ ചരിതം പഠിപ്പിക്കാൻ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്

മദ്രസകളില്‍ ശ്രീരാമ ചരിതവും പഠനത്തിന്റെ ഭാഗമാക്കാന്‍ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. ശ്രീരാമ ആശയങ്ങളും സന്ദേശങ്ങളും കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. നാല് ജില്ലകളിലെ മദ്രസകളില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ കരിക്കുലം നടപ്പാക്കാനാണ് നീക്കം. പിന്നീട് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലേക്ക് പുതിയ പാഠ്യപദ്ധതി വ്യാപിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറയുന്നു. രാജ്യം മുഴുവന്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിച്ചു. ഈ അവസരത്തിലാണ് രാമനെ കുറിച്ച് കുട്ടികള്‍ക്കും […]Read More

News

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് നിയമസഭ യുസിസി പാസാക്കിക്കഴിഞ്ഞാൽ, ബിജെപി ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ-ഗുജറാത്തും അസമും- സമാനമായ ബിൽ അസംബ്ലികളിൽ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്ങനെയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് […]Read More

News

രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്രനേട്ടം

മെൽബൺ:നാല്പത്തിനാലാം വയസിൽ രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്ര വിജയം. ഓസ്ട്രേലിയൻ ഓപ്പൻ ടെന്നിസ് പുരുഷ ഡബിൾസിൽ സുഹൃത്ത് ഓസ്ട്രേലിയക്കാരനായ മാത്യു എബ്ഡനുമായി ചേർന്ന് കിരീടം നേടി. ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയും ബൊപ്പണ്ണയ്ക്ക് സ്വന്തം. ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. 2017 ൽ മിക്സ്ഡ് ഡബിൾസിൽ ക്യാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്കിയുമായി ചേർന്ന് ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുണ്ട്. മെൽബണിൽ ഒരു മണിക്കൂർ 39 മിനിറ്റ് പോരാട്ടത്തിൽ ഇറ്റലിയുടെ സിമിയോണി ബോലെല്ലി, ആൻഡ്രിയ വാവസോറി […]Read More

News

ഗ്ലോബൽ സയൻസിൽ ഭാഷാ പവിലിയൻ

തിരുവനന്തപുരം:വിവിധ പ്രദേശങ്ങളിൽ സംസാരിക്കുന്ന 59 വ്യത്യസ്ത ഭാഷകളെ പരിചിതമാക്കി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. ആളുകൾ ഉപയോഗിക്കാതായ നമീബിയയിലെ ഖൊഇഖൊഇ, എത്യോപ്യയിലെ ഭരണ ഭാഷയായ ആംഹാരിക്ക് എന്നിവയടക്കം 59 ഭാഷയാണ് ഇവിടെ കേൾക്കുന്നതു്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്ട് സയൻസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.ഉറുമ്പുകളും, തേനീച്ചകളും, ഡോൾഫിനുകളും, തിമിംഗലങ്ങളും, വവ്വാലുകളും ആശയ വിനിമയം നടത്തുന്നത് എങ്ങനെയെന്നും ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ഭാഷാശേഷി വികാസവുമടക്കം പവിലിയനിൽ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യരും മൃഗങ്ങളും നടത്തുന്ന ആംഗ്യഭാഷയുടെ വിശദീകരണവും ഗ്ലോബൽ ഫെസ്റ്റിലുണ്ട്.Read More

News

മാനനഷ്ടക്കേസിൽ ട്രംപ് 700 കോടി നഷ്ടപരിഹാരം നൽകണം

ന്യൂയോർക്ക്:പ്രശസ്ത എഴുത്തുകാരി ഇജീൻ കാരൾ നൽകിയ മാനനഷ്ടകേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് 8.33 കോടി ഡോളർ (ഏകദേശം 700 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ന്യൂയോർക്കുകോടതി വിധിച്ചു. 1996 ൽ മാൻഹാട്ടനിലെ ആഡം വസ്ത്രശാലയിൽ ഡ്രസ്സിങ് റൂമിൽവച്ച് ട്രoപ് ബലാത്സംഗം ചെയ്തെന്ന് കാരൾ ആരോപിച്ചിരുന്നു. കാരൾ എഴുതിയ പുസ്തകത്തിലാണ് ലൈംഗികാരോപണം പരാമർശിച്ചത്. കാരൾ തന്റെ പുസ്തകം വിറ്റുപോകുന്നതിന് എടുത്ത തന്ത്രമാണെന്നാണ് ട്രംപിന്റെ വാദം. ഇതിനെതിരെയാണ് കാരൾ കോടതിയെ സമീപിച്ചതു്. മൂന്ന് മണിക്കൂറോളം വാദംകേട്ട കോടതി […]Read More

News

ഇഡിക്ക്മേൽ സുപ്രീംകോടതി ഇടപെടൽ

ന്യൂഡൽഹി:കേന്ദ്ര ഏജൻസികളെ ഉപ യോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുന്നുണ്ടെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെട്ടേക്കും.തമിഴ്നാട്ടിൽ ലക്ഷങ്ങൾ കോഴവാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്ക് എതിരായ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേന്ദ്ര ഏജൻസികളായാലും സംസ്ഥാന ഏജൻസികളായാലും നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും […]Read More

News

നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്;

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർക്ക്വിവേകം ഇല്ല, സ്വയം വിവേകം കാണിക്കലാണ് പ്രധാനം അത് സ്കൂളിൽ നിന്ന് പഠിക്കേണ്ടതല്ല സ്വയം ആർജിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞുഎന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന ദിവസത്തെ ഗവര്‍ണറുടെ നപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതൊക്കെ കേരളത്തോടുള്ള വെല്ലുവിളിയാണ്. നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരെ […]Read More

Travancore Noble News