സെഞ്ച്വറി തികച്ച് സഞ്ജു സാംസൺ പാൾ:ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജു സാംസൺ തിളങ്ങി.അതോടെ ഇന്ത്യയ്ക്ക് 78 റൺ വിജയം. 114 പന്തിൽ 108 റണ്ണാണ് സജ്ജു നേടിയതു്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതല്ലായിരുന്നു.ബാറ്റിങ് ദുഷ്ക്കരമായ പിച്ചിൽ തകർപ്പൻ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. പാളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ബാറ്റ് ആകാശം തൊട്ടു. പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ട താരമായിരുന്നു സഞ്ജു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോഴും ക്രിക്കറ്റിൽ സഞ്ജു സ്ഥിരത കാട്ടുന്നില്ലെന്നായിരുന്നു […]Read More
ശബരിമലയിൽ തീർഥാടക പ്രവാഹം ശബരിമല:മണ്ഡല പൂജ അടുത്തതോടെ ശബരി മലയിൽ തിരക്കേറി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ 54,510 പേർ മല കയറി. നടപ്പന്തലിലും ഫ്ലൈ ഓവറിലെ ക്യൂ കോംപ്ളക്സിലും തീർഥാടക നിരയാണ്. വിവിധ ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ തടയുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതു്. ക്യൂ നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും നൽകുന്നുണ്ട്. തീർത്ഥാടകർ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് ഇറക്കി വിടാനുള്ള ക്രമീകരണവും പൊലീസ് നടത്തുന്നുണ്ട്. മണ്ഡല പൂജവരെയുള്ള […]Read More
അടിമാലിയിൽ ആനകൾ കുളത്തിൽ വീണു അടിമാലി:നേര്യമംഗലം എളംബ്ലാശ്ശേരി അഞ്ചു കോടി സെറ്റിൽമെന്റ് കോളനിയിൽ പിടിയാനയും കുട്ടിയാനയും കുളത്തിൽ വീണു. കോളനി നിവാസികൾക്ക് കുടിവെള്ളത്തിനായി കുഴിച്ച കുളത്തിലാണ് ആനകൾ വീണതു്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നേര്യമംഗലം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.ജെസിബി യുടെ സഹായത്തോടെ ആനകളെ രക്ഷപ്പെടുത്തി.Read More
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിസന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 10 ന് 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.Read More
തിരുവനന്തപുരം : ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദിയായ റുവൈസ്സിന് നാണമുണ്ടോയെന്നും അവന് ഒരു രക്ഷിതാക്കളും പെണ്ണ് കൊടുക്കരുതെന്നും കെ. ബി ഗണേഷ്‌കുമാർ.നമ്മുടെയെല്ലാം ചിലവിൽ സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചവനാണ് റുവൈസ്.അവനാണ് സ്നേഹിച്ച പെൺകുട്ടിയോട് സ്ത്രീധനം ചോദിച്ചത്.ഇനി അവൻ പുറത്തിറങ്ങിയാലും രക്ഷിതാക്കളാരും അവന് പെണ്ണ് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നവരോട് നീ പോടാ എന്ന് പറയാൻ രക്ഷിതാക്കൾ പെൺ കുട്ടികളെ പഠിപ്പിക്കണമെന്നും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ല എന്നാണ് തന്റെയും സമുദായത്തിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.എതിർക്കുന്നവന്റെ […]Read More
തിരുവനന്തപുരം : ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ ഭിന്നശേഷിക്കാരിയായ മകൾ അനുഷ്കയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന് ശേഷം അമ്മ മിനി (48)ചിറയിൻകീഴ് പോലീസിൽ കീഴടങ്ങി.ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടുവെന്നാണ് മിനി പോലീസിനോട് പറഞ്ഞത്.ഇവർ ഇത് ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച മുതൽ അമ്മയെയും മകളെയും കാണാനില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.കുടുംബക്കാർ ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതിയും നൽകിയിരുന്നു.ഇതിനിടയിലാണ് മിനി ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയത്.Read More
വാഷിങ്ടൺ:അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കഴിഞ്ഞ തെരത്തെടുപ്പിൽ ട്രംപ് പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ക്യാപ്പിറ്റോൾ സെന്റർ ആക്രമിച്ചിരുന്നു. ഈ കലാപത്തിന് ആസൂത്രണം ചെയ്തെന്ന കേസിലാണ് കൊളറാഡോ സുപ്രീം കോടതി ട്രംപിനെ അയോഗ്യനാക്കിയത്.എന്നാൽ കൊളാറഡോയിൽ മത്സരിക്കുന്നതിൽ നിന്ന് മാത്രമാണ് ട്രംപിനെ വിലക്കിയിട്ടുള്ളതു്. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് കൊളറോഡോയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കലാപത്തിന് ആസൂത്രണംനടത്തിയാൽ അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം അയോഗ്യരാകും. ട്രംപിനെ […]Read More
ന്യൂഡൽഹി:കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയ്ക്കും, ചിരാഗ് ഷെട്ടിക്കും നൽകി.ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അഭിമാനകരമായ നേട്ടങ്ങൾക്കാണ് ഇത്തവണത്തെ പുരസ്കാരം. കോമൺവെൽത്ത് ഗയിംസിലും ഇവർ സ്വർണ്ണ ജേതാക്കളായിരുന്നു. 26 പേർക്ക് അർജുന അവാർഡ് നൽകി. പരിശീലകർക്കുള്ള ദ്രോണാചാര്യ ആറു പേർക്ക് നൽകി. ജനുവരി ഒൺപതിന് രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡുകൾ വിതരണം ചെയ്യും.Read More
പാലക്കാട്:കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയ അത് ലറ്റിക് താരം ശ്രീശങ്കറിനെ തേടി അർജുന പുരസ്കാരം കേരളത്തിലെത്തി. യാക്കര എകെജി നഗർ ശ്രീപാർവതിയിലേക്ക് അർജുന പുരസ്കാരമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ലോങ്ജംപിൽ കുട്ടിക്കാലം മുതലുള്ള കഠിന പ്രയത്നത്തിന്റെ ഫലമാണ് ശ്രീശങ്കറിന് ലഭിച്ച പുരസ്കാരം. ശ്രീശങ്കറിന്റെ പരിശീലകൻ അച്ഛൻ എസ് മുരളിയാണ്. അർജുനപുരസ്കാരം ഇനിയുള്ള മീറ്റുകളിൽ ആവേശം പകരുമെന്ന് കുടംബം പ്രത്യാശിക്കുന്നു.കബഡി ജീവിതമാക്കിയ ഭാസ്കരനെ തേടി ദ്രോണാചാര്യ പുരസ്കാരമെത്തി.ഭാസ്കരന്റെ ബഹുമതിയിൽ സന്തോഷിക്കുന്നത് കാസർകോട്ടെ കൊടക്കാടും, കണ്ണൂരിലെ കരിവള്ളൂരുമാണ്. […]Read More
കൊല്ലം:നവകേരള സദസ്സിൽ വിഐപികളായി അബിഗേൽ സാറയും ജൊനാഥനും എത്തി. കടയ്ക്കലിൽ ചേർന്ന നവകേരള സദസ്സിലാണ് അച്ഛനമ്മമാരോടൊപ്പം കുട്ടികളും പങ്കെടുത്തത്. വേദിയിലെത്തിയ കുട്ടികൾക്ക് നവകേരള സദസ്സിന്റെ മൊമെന്റോ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. നവംബർ 27-ാം തീയതിയാണ് അബിഗേൽ സാറയെ ട്യൂഷൻ ക്ലാസിലേക്ക് പോകവെ വീടിനടുത്തു വച്ച് തട്ടിക്കൊണ്ടുപോയതു്. 20 മണിക്കൂറിനു ശേഷം കുട്ടിയെ രക്ഷിച്ചു. സർക്കാരിന്റെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് മാതാപിതാക്കളോടൊപ്പം കുട്ടികളും എത്തിയതു്.Read More