News

ബി ജെ പി സംഘം നാളെ ശബരിമലയിലെത്തും.ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമം

തിരുവനന്തപുരം : ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ശബരിമലയിൽ നാളെയെത്തും. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം.പമ്പ ,നിലയ്ക്കൽ, ഇളവുങ്കൽ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.ബിജെപി നേതാവ് കുമ്മനം സർക്കാരിനെ നിശിദമായി വിമർശിച്ചു . ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് കുമ്മനം […]Read More

News

നടൻ ദേവൻ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌

തിരുവനന്തപുരം :ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നടൻ ദേവൻ നിയമിതനായി.ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകി പൊതുപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങിയ ദേവൻ അടുത്തിടെ തന്റെ പാർട്ടിയെ ബി ജെ പി യിൽ ലയിപ്പിച്ചിരുന്നു. 2004 ലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. അതേവർഷം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്ര […]Read More

News

ബി ജെ പി യ്ക്ക് ജയം ; സി പി എം ന്

തിരുവനന്തപുരം :ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ്‌ പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ […]Read More

News

നവ കേരള സദസ്സ് , ഇനി മൂന്ന് ദിവസം കോട്ടയത്ത് .

കോട്ടയം :പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി, പാല, എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കോട്ടയത്ത് എത്തി . മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ നാട്ടകം ഗസ്ററ്ഹൗസിലാണ് താമസിക്കുന്നത്. മന്ത്രിമാർ ഹോട്ടലുകളിലും..രാവിലെ ഒൻപത് മണിക്ക് പ്രഭാത യോഗം.ഈരയിക്കടവ്, നാട്ടകം ,ടൌൺ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് .ഇന്നത്തെ ആദ്യ സദസ്സ് ഏറ്റുമാനൂർ ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉച്ച ഭക്ഷണം ഏറ്റുമാനൂരിലാണ് ഒരുക്കിയിരിക്കുന്നത് . ഉച്ച കഴിഞ്ഞ് രണ്ടിന് പാമ്പാടി കമ്മൂണിറ്റി ഹാൾ ഗ്രൗണ്ടിലും […]Read More

News

ശബരിമല തിരക്ക് നിയന്ത്രിക്കാൻ നടപടി :വെർച്വൽ ക്യു ബുക്കിംഗ് പരിധി കുറച്ചു.

ശബരിമല : നിലവിൽ 90000 ഉണ്ടായിരുന്ന ശബരിമല വെർച്വൽ ബുക്കിംഗ് പരിധി 80000ആക്കി കുറച്ചു.അയ്യപ്പഭക്തന്മാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുക്കിംഗിന്റെ എണ്ണം കുറച്ചത്.അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് പറഞ്ഞു.ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യു കോംപ്ലക്സ്കിൽ ആരംഭിച്ചിട്ടുള്ള ഡയനാമിക് ക്യു സിസ്റ്റം പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു.Read More

News

കെ എസ് ആർ ടി സി യ്ക്ക് 5000 കോടി യോളം രൂപ

:തിരുവനന്തപുരം : കേരള സംസ്ഥാന സർക്കാർ കെ എസ് ആർ ടി സി യ്ക്ക് ഈ മാസം 30കോടി രൂപയോളം അനുവദിച്ചുവെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 5000കോടിയോളം രൂപ കെ എസ് ആർ ടി സി യ്ക്ക് നൽകിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 120കോടി നൽകിയിരുന്നു.കോർപ്പ റേഷന് ഒൻപത് മാസത്തിനുള്ളിൽ 1264കോടി രൂപയാണ് സഹായിച്ചത്. ഈ വർഷം 900കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.രണ്ട് ഇടതുപക്ഷ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ 9899കോടി […]Read More

Cinema

ഷൈൻ ടോം ചാക്കോ, ദർശനാ നായർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ ഒപ്പീസ് ‘

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.കോപ്പയിലെ കൊടുങ്കാറ്റ്’ അലർട്ട് 24 X7എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.: ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിൻ്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ .ആകർഷൻ എൻ്റെ ർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ‘ പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ […]Read More

News തൊഴിൽ വാർത്ത

ഇഗ്നോയിൽ 102 ഒഴിവ്, സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 102 ഒഴിവുണ്ട്. ജൂനിയർ അസിസ്‌റ്റന്റ് കം ടൈപ്പിസ്‌റ്റ്‌ -50, സ്റ്റെനോഗ്രാഫർ -52 എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത+2 പാസ്സ്. ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ ടൈപ്പിങ്,ഷോർട്ട് ഹാന്റ് പ്രവർത്തികളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായം:18-27. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21. വിശദ വിവരങ്ങൾക്ക് https://exams.nta.ac.in സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ 444 ഒഴിവുണ്ട് സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിൽ 444 ഒഴിവുണ്ട്. കംബൈൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് […]Read More

News

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതിയുടെ കനിവ് . മകളെ യമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ പോകുന്ന അമ്മയുടെ അവകാശം മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി […]Read More

News

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് രാഷ്ട്രപതിയേയോ ​ഗവർണറെയോ തടയുന്നതിനെതിരെയുള്ള ​ജാമ്യമില്ലാ വകുപ്പായ ഐപിസി 124

തിരുവനന്തപുരം :ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ.ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇത് വിവാദമായതോടെയാണ് ​ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.ഇന്നലെ രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് […]Read More

Travancore Noble News