News

നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ

തിരുവനന്തപുരം:15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5 ന് ധനമന്ത്രി കെഎസ് ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. 25 ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പത്താം സമ്മേളനത്തിന് തുടക്കമാകും. 26 മുതൽ 28 വരെ തീയതികളിൽ സഭയുണ്ടാകില്ല. 29, 30, 31 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 5 ന് ബജറ്റ് അവതരിപ്പിയ്ക്കും.പത്താം സമ്മേളനം 15 ന് അവസാനിക്കും.Read More

News

ശ്രീരാമക്ഷേത്ര ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിച്ചു

ന്യൂഡൽഹി:ബിജെപിയും, ആർഎസ്എസ്സും അയോധ്യാചടങ്ങിനെ രാഷ്ട്രീയവൽക്കരിച്ചതിനാൽ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭഗവാൻ രാമനെ രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികൾ ആരാധിക്കുന്നുണ്ട്. പണി പൂർത്തിയാകാത്ത ക്‌ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.Read More

News

ജർമ്മനിയിൽ പണിമുടക്ക് തുടരുന്നു

ബെർലിൻ:മെച്ചപ്പെട്ട വേതനം,പ്രതിവാര തൊഴിൽ സമയം 38 ൽ നിന്ന് 35 മണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മൂന്ന് ദിവസം നീളുന്ന പണിമുടക്ക് ബുധനാഴ്ച മുതൽ തുടങ്ങിയത്. പണിമുടക്കി നെത്തുടർന്ന് ട്രെയിൻ സർവീസുകൾ താറുമാറായി. പ്രധാന തൊഴിലാളി സംഘടനയായ ജിഡി എല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രണ്ട് സൂചനാ പണിമുടക്കുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ചക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അനിശ്ചിതകാലത്തേയ്ക്ക് നീളുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.Read More

News

എം ടി യുടെ വിമർശനം കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചത് :ഇ പി ജയരാജൻ

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.Read More

News

മച്ചിങ്ങൽ ബൈപ്പാസിൽ മുഖ്യമന്ത്രി ക്കെതിരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്.Read More

News

രാഹുൽ മനക്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാൻ അട്ടിമറി :വി ഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിന് തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ വഴി ചിലര്‍ സ്വാധീനം ചെലുത്തിയതായി വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ വെറുതെ വിടില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂറോ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഹാജരാക്കിയിരുന്നു. പക്ഷേ കോടതി പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ച് നടത്തിയത് ബി […]Read More

News

ഗാനഗന്ധർവന് 84 വയസ്

തിരുവനന്തപുരം:മലയാളത്തിന്റെ ഗാനഗന്ധർവ്വനും അതുല്യ ഗായകനുമായ കെ.ജെ. യേശുദാസിന് 84 വയസ് പൂർത്തിയായി.മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ് എന്ന നാമം . ഇമ്പമേറിയ ആ സ്വരശുദ്ധി തലമുറകളെ കീഴടക്കി .ഇന്നും യേശുദാസിന്റെ പാട്ടുകേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകാറില്ല.മലയാളികൾ “ദാസേട്ടൻ” എന്നു വിളിക്കുകയും ആസ്വാദകർ “ഗാനഗന്ധർവ്വൻ” എന്നു പുകഴ്ത്തുകയും ചെയ്യുന്ന മലയാളത്തിലേയും ഇന്ത്യയിലെതന്നെയും പ്രമുഖ ഗായകരിൽ ഒരാളാണ്‌ യേശുദാസ്‌.മലയാളം, തമിഴ്‌, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി വളരെ അധികം […]Read More

News

കരിങ്കൊടി പ്രതിഷേധം ;ഗവർണർ തൊടുപുഴ വന്നു മടങ്ങി.

തൊടുപുഴ :ജില്ല പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള 500പോലീസ്‌കാരുടെ കനത്ത കാവലിലായിരുന്നു നഗരം.എൽ ഡി എഫ് ഹർത്താലും എസ് എഫ് ഐ, ഡി വൈ എഫ് ഐ കരിങ്കൊടി പ്രതിഷേധത്തിനുമിടയിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തൊടുപുഴയിൽ വന്നു മടങ്ങി.കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഗവർണർ സുരക്ഷിതമായി മടങ്ങി.തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ്‌ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉത്ഘാടനം നിർവഹിക്കാനായിരുന്നു ഗവർണർ എത്തിയത്.പ്രതിഷേധക്കാരും പോലീസ്കാരും തമ്മിലുള്ള ധാരണ പ്രകടമായിരുന്നു എന്ന […]Read More

News

വിജയ പരാജയങ്ങൾ ഒരിക്കലും കലാ പ്രവർത്തനങ്ങളെ ബാധിക്കരുത് : മമ്മൂട്ടി

കൊല്ലം : കലാപരിപാടികളുടെ വിജയപരാജയങ്ങൾ ഒരിക്കലും കലാ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് സിനിമ താരം മമ്മൂട്ടി.കലാ മത്സരങ്ങളിൽ ഒരുപാട് പേർ പങ്കെടുക്കുകയും കുറച്ചുപേർ വിജയിക്കുകയും ധാരാളം പേർ പരാജയപ്പെടുകയും ചെയ്തു.കൊല്ലത്ത് നടന്ന 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് മുഖ്യഥിതിയായി എത്തിയതായിരുന്നു താരം.കലാപരമായ പ്രകടനത്തിലെ പരാജയങ്ങൾ മറ്റുള്ളവർക്കൊപ്പമെത്താൻ സാധിച്ചില്ലെങ്കിലും നമ്മുടെ കഴിവിനെ അതൊരിക്കലും ബാധിക്കില്ലെന്നും തുടർന്ന് നടത്തുന്ന പരിശ്രമങ്ങളിലൂടെ തേച്ചുമിനുക്കി കഴിവ് കൂടുതൽ തെളിയിക്കാനുള്ള അവസരം കിട്ടുമെന്നുംഅദ്ദേഹം പറഞ്ഞു.അതുകൊണ്ട് കലാമത്സരങ്ങളിൽ ജയിച്ചവരും പരാജയപ്പെട്ടവരും ഒരുപോല കഴിവുള്ളവരാണെന്നും അദ്ദേഹം […]Read More

News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനയ്ക്ക് നേരെ അക്രമികള്‍ ബോംബെറിഞ്ഞു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. തെങ്‌നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി 2 ന് വെടിവയ്പ് നടന്നിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. മോറെയിലെ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള വിദേശ കൂലിപ്പടയാളികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി […]Read More

Travancore Noble News