ശബരിമല അപ്പാച്ചിമേട്ടിൽ പതിനൊന്നുവയസുകാരിയായ തമിഴ് പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പമ്പയിൽ നിന്ന് ഉച്ചയോടുകൂടിയാണ് പെൺകുട്ടി കുടുംബാംഗങ്ങൾക്കൊപ്പം മലചവിട്ടാൻ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പമ്പാ ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായായ കുമാരന്റെയും ജയലക്ഷ്മിയുടെയും മകളായ പദ്മശ്രീയാണ് മരിച്ചത്.Read More
ശബരിമല: ശബരിമലയിലെ ഭക്തജന തിരക്ക് ; വെർച്വൽ ക്യൂ ബുക്കിങ് കുറച്ചുശബരിമലയിലെ വെർച്ചൽ ക്യൂ ബുക്കിംഗ് പരിധി വെട്ടിക്കുറച്ചു. 90000 ൽ നിന്ന് 80000 ആക്കിയാണ് കുറച്ചത്. ഭക്തജന തിരക്ക് ക്രമാതീതമായി ഉയർന്നതോടെയാണ് നടപടി.വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്.ശബരിമലയിലെ അനിയന്ത്രിത തിരക്ക് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. 76500 പേർക്ക് പ്രതിദിനം ദർശനം നടത്താൻ കഴിയുന്നിടത്ത് ലക്ഷത്തിൽ അധികം പേർ എത്തുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ദർശനസമയം കൂട്ടുന്നതിനെക്കുറിച്ച് […]Read More
കോഴിക്കോട്:ഏഴാമത് ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കോഴിക്കോട്ട് തുടങ്ങി. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ഉത്ഘാട മത്സരത്തിൽത്തന്നെ സമനില നേടി. മുൻചാമ്പ്യൻമാരായ തമിഴ് നാട്ടിൽ നിന്നുള്ള സേതു എഫ്സിയെയാണ് സമനിലയിൽ തളച്ചത്. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരംനടന്ന ക്കുന്നത്. കഴിഞ്ഞ 29 കളിയിൽ 27 ജയവും രണ്ട് സമനിലയും കരസ്ഥമാക്കിയ ഗോകുലം ടീം ശക്തമാണ്. ഗോകുലം എഫ്സി, സേതു എഫ്സി, കർണാടക കിക്ക് സ്റ്റാർട്ട് എഫ്സി, ഡൽഹി ഹോപ്സ് എഫ്സി, സ്പോർട്സ് ഒഡിഷ, […]Read More
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് ആറു മണിക്ക് ഓൺ ലൈനായി നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നാനാ പടേക്കർ മുഖ്യാതിഥിയായിരുന്നു.ഗുഡ് ബൈ ജൂലിയ എന്ന സുഡാനി സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. 15 തീയറ്ററിലായി 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 66 ചലച്ചിത്രങ്ങളുണ്ട്.കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വംശം നിലനിർത്താൻ പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് […]Read More
ഡർബൻ:ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ഡർബനിൽ തുടക്കമാകും. ലോക കപ്പിനുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും മുതിർന്ന താരങ്ങളും തിരിച്ചെത്തുകയാണ്. ട്വന്റി20 യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൺ. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ടീമിലില്ല. ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. അടുത്ത വർഷം നടക്കുന്ന ലോക കപ്പിലേക്കുള്ള ഒരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം.Read More
തിരുവനന്തപുരം:സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഞായറാഴ്ച പാളയം അയ്യങ്കാളി ഹാളിൽ നടക്കും. നാളെ രാവിലെ 10.30 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗം വി കെ ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തും.’ തദ്ദേശ സ്വയം ഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി എസ് എം വിജയാനന്ദ് പ്രഭാഷണം നടത്തും.Read More
IFFK 2023തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടന്‍ നാനാ പടേക്കറെ കാണികള്‍ കരഘോഷത്തോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി. പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക വകുപ്പ് […]Read More
കരിപ്പൂർ:എയർ ഇന്ത്യ എക്സപ്രസിന്റെ തിരുവനന്തപുരം- കരിപ്പൂർ സർവീസ് ഡിസംബർ 14 ന് തുടങ്ങും. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നേരിട്ടുള്ള സർവീസാണ് ആരംഭിക്കുന്നത്. വൈകിട്ട് 6.45 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 7.45 ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന് രാത്രി 8 ന് തിരിക്കുന്ന വിമാനം 9.05 ന് തിരുവനന്തപുരത്ത് എത്തുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.Read More
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും.കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം 2 മണിയ്ക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടര്‍ന്ന് കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പിന്നീട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ […]Read More
ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്നാരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്‌ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി.ആരോപണം അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി അതിന്മേൽ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.ഇത് പരിഗണിച്ചു പ്രമേയം അവതരിപ്പിച്ചാണ് മഹുവയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്.റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല.Read More