ചെന്നൈ: ഡിസംബർ ഒന്നിനും നാലിനും ഇടയിൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടാതെ ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെങ്കൽപട്ട്, തിരുവള്ളൂർ, നാഗപട്ടണം, രാമനാഥപുരം, കാഞ്ചീപുരം എന്നിവയാണ് ഈ ജില്ലകൾ. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നയിപ്പ് നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ചക്രവാതച്ചുഴിപടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, […]Read More
പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്നയോജന പദ്ധതി യുടെ സൗജന്യറേഷന്‍ വിതരണം അഞ്ചുവര്‍ഷത്തേക്ക്കൂടെ നീട്ടി
പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്നയോജനപദ്ധതി വഴി വിതരണം ചെയ്തുവരുന്ന സൗജന്യറേഷന്‍ വിതരണം അടുത്ത അഞ്ചുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ ഒരാള്‍ക്ക് അഞ്ച് കിലോയും അന്ത്യോദയ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ലഭിക്കും, രാജ്യത്തെ 83.35കോടി ജനങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭ്യമാകും.Read More
പാലക്കാട്: പാലക്കാട് തച്ചംപാററ സെന്റ്‌ഡൊമനിക്‌സ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 225 വിദ്യാർത്ഥികളെ നാലു ബസുകളിലായാണ് ഉല്ലാസ യാത്രക്കായി കൊണ്ടു പോയത്. 28ന് രാത്രി ഏഴുമണിയോടെ തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത അനുഭപ്പെട്ടത്. പത്തു പേരെ തച്ചംപാറയിലും ഒരാളെ മണ്ണാര്‍കാട് വട്ടമ്പലത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ക്ലാസുകാരിയായ […]Read More
ന്യൂഡൽഹി : നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് ലോഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് […]Read More
റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; ബസ് വിട്ടുനൽകാൻ കോടതി ഉത്തരവ്.
കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് നടപടി മരവിപ്പിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഉത്തരവിൽ പറഞ്ഞു. തുടർച്ചയായി പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചെന്ന മോട്ടർ വാഹന വകുപ്പിന്റെ (എംവിഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) കഴിഞ്ഞ ദിവസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് […]Read More
തിരുവനന്തപുരം : മലയാളത്തിന്റെ മുത്തശ്ശി’ ഇനിയില്ല.നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. 2002ൽ ഇറങ്ങിയ നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മുത്തശ്ശിയായി മാറി . തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി.കല്യാണരാമന്‍, സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, […]Read More
ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. […]Read More
IFFK 2023: രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രൊഫൈൽ ഐ ഡി നമ്പറുകൾ ഇല്ലാത്തവരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ മതിയാകും. അതിലൂടെ ലഭിക്കുന്ന അഞ്ചക്ക നമ്പറും പേരും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ബ്യൂറോ മേധാവികളുടെ സാക്ഷ്യപത്രത്തോടെ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ എത്തിക്കേണ്ടതാണ്.Read More
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്. ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, […]Read More
പമ്പ:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ‘പവിത്രം ശബരിമല’ ശുദ്ധീകരണ യജ്ഞത്തിൽ ശബരിമല സന്നിധാനവും പൂങ്കാവനവും മാലിന്യമുക്തം. നിലയ്ക്കൽ, പമ്പ, ശബരിമല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനം. പതിവ് ശുചീകരണ പ്രവർത്തനത്തിനു പുറമെയാണ് പവിത്രം ശബരിമല ശുദ്ധീകരണo.ദേവസ്വം ബോർഡ് ജീവനക്കാർ,അയപ്പ സേവാസംഘം, വിശുദ്ധി സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, തീർത്ഥാടകർ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളാണ്.ശുചീകരണ സംഘാംഗങ്ങൾ പലപ്പോഴായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗാർബേജ് ബിന്നുകളിൽ നിക്ഷേപിക്കും. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് ഇൻസിനേറ്ററുകളിൽ വച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്ലാത്ത […]Read More