News

മരച്ചീനിത്തൊലി കഴിച്ച് 13 പശുക്കൾ ചത്തു

മൂലമറ്റം:വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുട്ടികർഷകനായ മാത്യു ബന്നിയുടെ ഫാമിലെ പശുക്കളാണ് മരച്ചീനിത്തൊലി തിന്ന് ചത്തുപോയതു്. ചത്ത പശുക്കൾക്ക് 10 ലക്ഷത്തോളം വിലയുണ്ട്. ഞായറാഴ്ച രാത്രിയാണ് പശുക്കൾക്ക് മരച്ചീനിത്തൊലി നൽകിയത്. ഇതിനു മുൻപും തണ്ട് നൽകിയിട്ടുണ്ടെന്നാണ് മാത്യു ബെന്നി പറഞ്ഞത്.ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് കോർഡിനേറ്റർ ഡോ. ലീന തോമസും, ഡോക്ടർമാരായ ക്ലിന്റ്, ജോർജിയൻ, കെ വി ഗദ്ദാഫി, സാനി തോമസ് ഉൾപ്പെടെയുള്ളവരെത്തി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.അച്ഛൻ ബെന്നിയുടെ മരണത്തോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ മാത്യു പശുഫാം ഏറ്റെടുത്തത്. മരച്ചീനിത്തൊലിയിലെ ഹൈഡ്രോസയനിക് […]Read More

Uncategorized

ദേശിയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം

പാലക്കാട്:മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം. മീറ്റൽ കേരളം 11 സ്വർണവും, ആറ് വെള്ളിയും, ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടി. 76 പേരടങ്ങിയ കേരള ടീമിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളും ട്രാക്കിലിറങ്ങി. മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ മൂന്ന് സ്വർണം കരസ്ഥമാക്കി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി മനോജിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.Read More

Education News

പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി

കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, (കുറഞ്ഞത്50% മാർക്ക്), എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് ഇളവുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക്:keralauniversity.ac.in or 04712308421/9495700985.Read More

News

വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെപ്പറ്റി ഐഎംജി നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. കോഴ്സ് 16 ന് ആരംഭിക്കും. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് പൂർത്തിയായവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്:rti.img.kerala. gov.inRead More

News

ട്രാക്കിനും ഇടയിൽ കുടുങ്ങി യാത്രക്കാരൻ്റെ കൈ അറ്റു

കായംകുളം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാഗ്പൂർ സ്വദേശി രവിയ്ക്കാണ് അപകടമുണ്ടായത്. സ്വന്തം നാട്ടിലേക്കായിരുന്നു യാത്ര.കായംകുളത്ത് ട്രെയിൻ ഓടുന്നതിനിടെ ആളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടം. ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങാനാണ് ഇയാൾ ഇറങ്ങിയത്. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെ അപകടം ഉണ്ടായി ഇടത്തേ കൈ അറ്റുപോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസിൽ ഒപ്പം കൊണ്ടുപോകുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജിൽ അതിവിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ […]Read More

News

നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനു പിന്നാലെ പാലാരിവട്ടത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഏഴുമണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധരാത്രി ഒരു മണിക്ക് മജിസ്ട്രറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാന്‍ ആദ്യം പൊലീസ് മുതിര്‍ന്നെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് […]Read More

News

മന്നം ജയന്തി ആഘോഷത്തിന് തുടക്കം

ചങ്ങനാശ്ശേരി:147-ാമത് മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ തുടങ്ങിയ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. ചൊവ്വാഴ്ച 10.45 ന് തുടങ്ങുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്‌പാർച്ചന അർപ്പിക്കും. 10.15 ന് ചേരുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ […]Read More

News

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത്

കൊല്ലം:62-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. 2008ലായിരുന്നു മുൻപ് കൊല്ലം കലോത്സവ വേദിയായിരുന്നത്. സംസ്കൃതോത്സവും അറബിക് കലോത്സവും ഇതോടനുബന്ധിച്ച് നടക്കും. 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ മാറ്റുരയ്ക്കും. ജനുവരി 4 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലും അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനുവരി മുന്നു മുതൽ […]Read More

foreign News

ഗാസയിലെ ഇസ്രയേൽ ആക്രമണം തുടരും

ഗാസ സിറ്റി:പുതുവർഷത്തിലും ഗാസയിലെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ തടഞ്ഞുകൊണ്ടുള്ള രക്ഷാസമിതിയുടെ പ്രമേയത്തിൽ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഡിസംബർ 31 വരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21, 822 ആയി. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ജനുവരിയിൽ വീണ്ടും ഇസ്രയേൽ സന്ദർശിക്കും.Read More

Travancore Noble News