News പാലക്കാട്

പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി

പാലക്കാട്:  യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ ജനരോഷം ശരിയായി പ്രതിഫലിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നതാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കുറയുക പതിവാണ്. ഒ രാജഗോപാൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ പോലും അത് […]Read More

News

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി നേരിട്ടത് കനത്ത തിരിച്ചടി. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിലേക്ക് കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ സഖ്യം ഒതുങ്ങി. സഖ്യത്തിൽ കനത്ത തിരിച്ചടി നേരിട്ടത് കോൺഗ്രസും എൻസിപിയുമാണ്. അതേസമയം ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നിലവിൽ 231 സീറ്റകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. മഹാ വികാസ് അഘാഡിയിൽ, […]Read More

News

ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചു

തൃശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും. 12,201 വോട്ടിനാണ് യു ആർ പ്രദീപ് രണ്ടാംതവണ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകൾ രമ്യാ ഹരിദാസിന് ലഭിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ […]Read More

News

മുനമ്പം സമര സമിതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മുനമ്പം സമര സമിതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി […]Read More

News

ദർശനത്തിനെത്താത്ത ഭക്തർ വെർച്വൽ ക്യൂ റദ്ദാക്കണം

കൊച്ചി:          വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്ശേഷം എത്തുന്നില്ലെങ്കിൽ ബുക്കിങ് റദ്ദാക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രചാരണം നൽകണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ,ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദേശിച്ചു. ബുക്ക് ചെയ്യുന്നവരിൽ 20 മുതൽ 25 ശതമാനം വരെ എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇവർ റദ്ദ് ചെയ്യാത്തതിനാൽ മറ്റുള്ളവർക്ക് സ്ലോട്ടുകൾ […]Read More

foreign News

ഗാസയിൽ ഭക്ഷണം ഒരു നേരം മാത്രം

ഗാസ സിറ്റി:         ഗാസ കടുത്ത പട്ടിണിയിലേക്ക് നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിക്കുന്നതെന്നും യു എൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക് പ്രവേശനമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മധ്യഗാസയിലെ പ്രാദേശിക ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി.അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർ ആകർ കൊല്ലപ്പെട്ടു. […]Read More

News തിരുവനന്തപുരം

ടോക്ക് വിത്ത് എഎൽഎ 

കാട്ടാക്കട:         കാട്ടാക്കട നിയോജക മണ്ഡത്തിൽ 2025 ജനുവരിയിൽ നടത്തുന്ന എൻക്ലേവ് കാട്ടാക്കടയുടെ ഭാഗമായി സ്കൂളുകളിൽ ‘ടോക്ക് വിത്ത് എംഎൽഎ ‘പരിപാടി ആരംഭിച്ചു. വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ഐ ബി സതീഷ് എംഎൽഎ പരിപാടിക്ക് തുടക്കം കുറിച്ചു. എൻക്ലേവിന്റെ ലക്ഷ്യവും ആവശ്യകതയും ഗുണങ്ങളും സംബന്ധിച്ച് എംഎൽഎ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. വരുംദിവങ്ങളിലും ടോക്ക് വിത്ത് എംഎൽഎ പരിപാടി തുടരും.Read More

News തിരുവനന്തപുരം

ഇലക്ട്രിക് ഹോവറിൽ പൊലീസെത്തും

തിരുവനന്തപുരം:             തിരക്കേറിയ ഇടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഇനി മുതൽ പൊലീസ് ഇലക്ട്രിക് ഹോവറിൽ പൊലീസ് പാഞ്ഞെത്തും. പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഹോ വർ പട്രോളിങ് ആരംഭിക്കുന്നതു്. വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനാകും.ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഇലക്ട്രിക് ഹോവർ വാഹനങ്ങളിൽ പൊലീസ് പട്രോളിങ് ആരംഭിക്കുക.Read More

Health Lifestyle

ഇന്ത്യയില്‍ ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം എന്നിവ പെരുകുന്നതിന് കാരണം

ഇന്ത്യയില്‍ടൈപ്പ് 2 ഡയബറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം കേസുകള്‍ വളരെയധികം വര്‍ധിച്ചതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ എന്നിവയെല്ലാം ഫാറ്റി ലിവര്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആഹാരക്രമത്തിലെ മാറ്റങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും അനാരോഗ്യകരമായ ശീലങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണക്രമത്തില്‍ ശുദ്ധീകരിച്ച പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ പലപ്പോഴും കലോറി കൂടുതലുള്ളതും പോഷകക്കുറവ് ഉള്ളതുമാണ്. ഇത് ശരീരഭാരം വര്‍ധിപ്പിക്കുകയും ദഹനക്കുറവിനും കാരണമാകും. […]Read More

News

ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്

 കേരളം കാത്തിരിക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങൾ ആർക്കൊപ്പമെന്നതിൽ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.  കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി […]Read More

Travancore Noble News