കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് ആൻ മരിയ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം […]Read More
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂര്‍ തുണ്ടത്തില്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് പുളിമൂട്ട് കടവിന് സമീപംവെച്ചാണ് യുവാവിന് കുത്തേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More
വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച ‘ഇന്ത്യ’ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും വി മുരളീധരൻ . വയനാട് ദുരന്തത്തിൽ 260 കോടി രൂപയാണ് ആദ്യ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 290 […]Read More
അസാധരണ ഗസറ്റ് തീയതി: 30.10.2024. അവസാന തീയതി: 04.12.2024 ബുധനാഴ്ച അർധരാത്രി 12 മണി വരെ ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 36912024 മുതൽ 384/2024 വരെ. ജില്ലാതലം കാറ്റഗറി നമ്പർ: 384/2024 മുതൽ 391/2024 വരെ എൻ സി എ വിജ്ഞാപനം – കാറ്റഗറി നമ്പർ: 392/2024 മുതൽ 397/2024 വരെ . നാലാം എൻ സി എ വിജ്ഞാപനം കാറ്റഗറി നമ്പർ: 398/2024 മുതൽ 418/2024വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം.Read More
തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഐഎംഎഫ്) മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇൻഡി മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേങ്കിൽ 24 വരെയാണ്. ആറു രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക് ബാൻഡുകൾ മേളയിൽ പങ്കെടുക്കുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. […]Read More
തിരുവനന്തപുരം: അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി.ഇതിനായി ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കും. 2025 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ജില്ലകളിൽ രജിസ്ട്രാർ മാർ ജില്ലാ ചെയർമാൻമാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിത്തുക അടയ്ക്കാൻ നോട്ടീസ് നൽകും. തീർപ്പാകാത്ത കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കും. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് […]Read More
തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ആക്‌ടിങ് ചീഫ് ജസ്റ്റിസായ പി എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനാകും ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വി അബ്‌ദുറഹ്മാന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുനമ്പത്തെ ചരിത്ര പശ്ചാത്തലവും നിയമവശവും യോഗം പരിശോധിച്ചുവെന്ന് മന്ത്രി പി […]Read More
ഉക്രെയ്നിനെതിരായ ആക്രമണത്തിനിടെ റഷ്യ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടു. ഇത് നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനത്തിൽ തന്ത്രപ്രധാനവും ആണവശേഷിയുള്ളതുമായ ആയുധം ആദ്യമായി ഉപയോഗിച്ചതായി അടയാളപ്പെടുത്തി. 5,800 കിലോമീറ്റർ ദൂരപരിധിയുള്ള RS-26 Rubezh മിസൈൽ റഷ്യ ഉക്രേനിലേക്ക് വിക്ഷേപിച്ചു. എന്നിരുന്നാലും, മിസൈൽ ഒരു ആണവ പോർമുനയും വഹിച്ചിരുന്നില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു. ഐസിബിഎമ്മിന് പുറമേ, റഷ്യൻ സൈന്യം ഒരു കിൻസാൽ ഹൈപ്പർസോണിക് മിസൈലും ഏഴ് Kh-101 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടു. പക്ഷേ അവയിൽ ആറെണ്ണം […]Read More
സാംസ്‌കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി […]Read More
കണ്ണൂർ: കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. കാസർകോട് കണ്ണൂർ അതിർത്തി പ്രദേശമായ കരിവെള്ളൂർ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ. ആക്രമണത്തിൽ ദിവ്യ […]Read More