തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം 23നും, ജനറൽ സർജറി വിഭാഗത്തിൽ 28നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കും. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളും ബയോഡാറ്റായും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2528855,2528055 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.Read More
ശബരിമല: മണ്ഡല തീർഥാടനകാലം ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞ വർഷം അഞ്ചുദിവസം കഴിഞ്ഞപ്പോൾ രണ്ട് ക്ഷത്തോളമായിരുന്നു തീർഥാടകരുടെ എണ്ണം. കഴിഞ്ഞവർഷം നടതുറന്ന ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണ 30,687പേരായി. വൃശ്ചികം ഒന്നിന് 48.796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരു മാണെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരെത്തി. രാത്രിയോടെ ഇത് […]Read More
ന്യൂഡൽഹി: എം എൽ എയും മുൻമന്ത്രിയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ടു കോടതിയിലുള്ള തൊണ്ടിമുതൽ തിരിമറിക്കേസ് പുന:സ്ഥാപിച്ച് സുപ്രീംകോടതി. മൂന്നു ദശകത്തിലേറെയായ കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. ഡിസംബർ 20നോ തൊട്ടടുത്ത പ്രവർത്തി ദിവസമോ ആന്റണി രാജു കോടതിയിൽ ഹാജരാകണം. വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസുമാരായ സി ടി രവികുമാർ,സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. കോടതി നടപടികളുമായി ബന്ധപ്പെട്ട തൊണ്ടി […]Read More
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 70.51 ശതമാനം പോളിങ്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഏറ്റവും കുറവ് കണ്ണാടി ഗ്രാമപഞ്ചായത്തിൽ.ആകെ 1,94,706 വോട്ടർമാരിൽ 1,36,323 വോട്ടർമാരാണ് ജനവിധിയെഴുതിയത്. 70,203 സ്ത്രീകളും, 66,116 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡേഴ്സും വോട്ടുചെയ്തു. ഇരട്ട വോട്ടിന്റെ പേരിൽ വിവാദത്തിലായ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് വോട്ട് ചെയ്തില്ല.Read More
കീവ്: യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ ബുധനാഴ്‌ച അടച്ചിടുമെന്ന് കീവിലെ യുഎസ് എംബസി അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ യുഎസ് എംബസി വ്യക്തമാക്കി. കൂടാതെ എയര്‍ അലേര്‍ട്ട് ഉണ്ടായാല്‍ യുഎസ് പൗരന്മാര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസി നിര്‍ദേശമുണ്ട്. റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയ്‌നില്‍ ഒരു സാധാരണ സംഭവമാണെന്നിരിക്കെ യുഎസ് എംബസിയുടെ ഈ മുന്നറിയിപ്പ് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. […]Read More
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 16-ാം തിയതി ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി […]Read More
മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തിന് മഹാവിജയം;എൻഡിഎ ജാർഖണ്ഡ് പിടിച്ചെടുക്കും, രണ്ട് എക്സിറ്റ് പോൾ പ്രവചനം
ബിജെപി-സേന-എൻസിപി മഹാരാഷ്ട്ര നിലനിർത്തും, എൻഡിഎ ജാർഖണ്ഡ് പിടിച്ചെടുക്കും, രണ്ട് എക്സിറ്റ് പോൾ പ്രവചനം മഹാരാഷ്ട്ര നിലനിർത്താൻ ബിജെപി-സേന-എൻസിപി സഖ്യം, ജാർഖണ്ഡ് പിടിച്ചെടുക്കാൻ എൻഡിഎ, രണ്ട് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു രണ്ട് എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം ബിജെപി, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, എൻസിപിയുടെ അജിത് പവാർ വിഭാഗം എന്നിവരുടെ മഹായുതി സഖ്യം മഹാരാഷ്ട്ര നിലനിർത്താൻ സാധ്യതയുണ്ട്. ഝാർഖണ്ഡിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.Read More
കൊച്ചി: കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു. അടുത്ത വർഷം അവസാനം കൊച്ചിയിൽ കളി നടക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ മാധ്യമങ്ങളെ അറിയിക്കും. ലയണൽ മെസ്സിയടക്കമുള്ള ലോകകപ്പ് ടീമാണ് വരുന്നത്. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയാകും മത്സരത്തിന് സജ്ജമാക്കുക. അർജന്റീനയുടെ എതിരാളി ആരെന്ന് തീരുമാനിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഇന്ത്യയുടെ റാങ്ക് […]Read More
കൊല്ലം:ഇന്ത്യയിൽ ആദ്യമായി കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർ രഹിത ഡിജിറ്റൽ കോടതി (24 x 7 ഓപ്പൺ ആൻഡ് നെറ്റ് വർക്ക്ഡ് കോടതി ) ബുധനാഴ്ച പ്രവർത്തനം തുടങ്ങും. ബുധനാഴ്ച ആദ്യ കേസ് തീരുമാനിക്കും. പണമടച്ചുതീർക്കൽ നിയമ (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് ) പ്രകാരമുള്ള ചെക്ക് വ്യാപക കേസുകളാകും പരിഗണിക്കുക. ജനങ്ങൾക്ക് പുത്തൻ വ്യവഹാര പരിഹാര അനുഭവം നൽകുന്നതാണ് പുതിയ കോടതി. ഓൺലൈനായാണ് കേസ് ഫയൽ ചെയ്യേണ്ടത്. കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട.പ്രതിക്കുള്ള സമൻസ് […]Read More
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി വികസന സമിതി നിർദ്ദേശം. റഫറൽ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരിൽ നിന്ന് ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണ് സമിതിയിൽ നിർദ്ദേശം വന്നതു്. സർക്കാരിന്റെ അനുമതിയോടെ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. അത്യാഹിത വിഭാഗത്തിൽ ഫീസ് ഈടാക്കില്ല. ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും സൗജന്യം തുടരും. മറ്റ് എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ടിക്കറ്റിന് ഫീസ് ഈടാക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി […]Read More