News

ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല:പ്രധാനമന്ത്രി

ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താന്‍ അധികാരത്തില്‍ […]Read More

News

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം:കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്സിൽ പ്രതികളിലൊരാൾക്ക് മൂന്നും, രണ്ടുപേർക്ക് രണ്ടും ജീവപര്യന്തം.രണ്ടാം പ്രതി മധുര നോർത്ത് പുത്തൂർ വിശ്വാനന്ദ നഗർ സ്വദേശി കരിം കരംരാജ(33)യെ മൂന്നു ജീവപര്യന്തത്തിനും ഒന്നാം പ്രതി മധുര ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (31), മൂന്നാം പ്രതി മധുര സൗത്ത് നേൽപെട്ടൈ കരിംഷാ മസ്ജിദ് ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ ( 27 ) എന്നിവരെ രണ്ടു ജീവപര്യന്തത്തിനുമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ ശിക്ഷിച്ചതു്. യുഎപിഎ നിയമപ്രകാരമുള്ള ശിക്ഷ […]Read More

News

ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ കുറവ്

ന്യൂയോർക്ക്:ഇലക്ട്രറൽ വോട്ടിലും ജനകീയ വോട്ടിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തിയ റിപ്പബ്ലിക്കൻ നേതാവ് ഡോണാൾഡ് ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ ഇടിവ്. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ട്രoപിന് കിട്ടിയ ജനകീയ വോട്ട് 7.42 കോടിയാണ്. ഇത്തവണ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ട്രംപിന് സമാഹരിക്കാനായത് 7,26,52, 827 വോട്ടാണ്. കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് ലഭിച്ച 8.13 കോടി വോട്ടിന്റെ അടുത്തുപോലും എത്താൻ ട്രംപിന് കഴിഞ്ഞില്ല. കമല ഹാരിസിന് ഇതുവരെ […]Read More

News

സ്കൂൾ ഒളിമ്പിക്സ് 2024-മലപ്പുറം മുന്നിൽ

കൊച്ചി:സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 15 ഇനം പൂർത്തിയായപ്പോൾ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടുവന്ന പാലക്കാടിനേക്കാൾ ഒരു പോയിന്റിന് മുന്നിലാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം. നാല് സ്വർണ്ണവും വെള്ളിയും നാല് വെങ്കലവുമായി മലപ്പുറത്തിന് 30 പോയിന്റ്. പാലക്കാടിന് 29. നാല് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് നേട്ടം. എറണാകുളം മൂന്നാമതും തിരുവനന്തപുരം നാലാമതുമാണ്. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനെത്തിയ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് ആദ്യദിനത്തിൽ മുന്നിട്ടു […]Read More

News

സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം

ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം സുരേഷ് ഗോപി നയിക്കും സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ആഴ്ചയിൽ 4 ദിവസം റോസ്‌റ്റർ സമതല വഹിക്കണം. ഭരണ നിർവഹണത്തെ ബാധിക്കാത്തതെ സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഒറ്റക്കൊമ്പൻ […]Read More

News

ജയശങ്കറിൻ്റെ വാർത്താസമ്മേളനം സംപ്രേക്ഷണം കാനഡയിൽ നിരോധിച്ചു  

ജയശങ്കറിൻ്റെയും ഓസ്‌ട്രേലിയൻ കൌണ്ടർ പെന്നി വോംഗിൻ്റെയും സംയുക്ത പത്രസമ്മേളനം കാൻബറയിൽ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് നടപടി. ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തെക്കുറിച്ചും കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഓസ്‌ട്രേലിയയിൽ നടത്തിയ വാർത്താസമ്മേളനം ഔട്ട്‌ലെറ്റ് സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം കാനഡ ഓസ്‌ട്രേലിയ ടുഡേ നിരോധിച്ചു. ഔട്ട്‌ലെറ്റ് നിരോധിക്കാനുള്ള കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും ശക്തമായ പ്രതികരണത്തിൽ ഇന്ത്യ വ്യാഴാഴ്ച പറഞ്ഞു. കഴിഞ്ഞ ദിവസം, രാജ്യത്തെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഒരു […]Read More

News കണ്ണൂർ

പി.പി. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്. കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും. ജില്ലാ കമ്മിറ്റി […]Read More

News

ഗുജറാത്തിൽ റെയിൽവേ പാലം തകർന്ന് 3 മരണം

ഗാന്ധിനഗർ:             ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ചികിത്സക്കിടയിലുമാണ് മരിച്ചതു്. മുംബൈ – അഹമ്മദാബാദ് നഗരങ്ങൾക്കിടയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വഡോദരയ്ക്കടുത്ത് മാഹിനദിക്ക് സമീപം നിർമിക്കുന്ന പാലമാണ് തകർന്നതു്.Read More

News

കമൽ ഹാസന് 70 വയസ്

ചെന്നൈ:           ഇലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ.ഇന്ത്യൻ സിനിമയിൽ 64 വർഷം പിന്നിട്ട ബഹുമുഖ പ്രതിഭയായ താരം മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവാണ്. നാലുദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. 1960ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമലിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ കൂടുതൽ കമൽ […]Read More

News

രണ്ടാം വനിതയായി ഉഷ വാൻസ്

ന്യൂയോർക്ക്:            അധികാരമുറപ്പിച്ച ശേഷം ഡോണാൾഡ് ട്രംപ് നടത്തിയ വിജയപ്രസംഗത്തിൽ രണ്ട് പേരുകൾ പ്രത്യേകം പരാമർശിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസിനുമാണ് ട്രംപ് നന്ദി പറഞ്ഞത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ളിക്കൻ പാർട്ടിക്കായി സജീവമായി രംഗത്തിറങ്ങി.ആന്ധ്രപ്രദേശിലെ വട്ലൂർ സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. 1986 ലാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ […]Read More

Travancore Noble News