ഇന്ത്യയൊട്ടാകെ അയിത്തോച്ചാടന സമരങ്ങൾക്ക് മാർഗ ദീപം കൊളുത്തിയ വൈക്കം സത്യാഗ്രഹം നടന്നിട്ട് ഇന്ന് നൂറു വർഷം തികയുന്നു.വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ എല്ലാമനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സത്യാഗ്രഹം 603 ദിവസമാണ് നീണ്ടു പോയത്. 1924 മാർച്ച് 30ന് ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും തീണ്ടൽപലക കടക്കാനെത്തി അറസ്റ്റ് വരിച്ചത് ത്യാഗോജ്വലമായ സമരത്തിന്റെ തുടക്കമായിരുന്നു. സവർണ മേധാവികളുടെ നിരന്തര ആക്രമണങ്ങൾ മുതൽ 99ലെ മഹാപ്രളയത്തെ വരെ അതിജീവിച്ച ഐതിഹാസിക പോരാട്ടം 1925 നവംബർ 23നാണ് അവസാനിച്ചത്. […]Read More
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷനിൽ ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ അവസരമുണ്ട്. സിംഗിൾ, മൾട്ടി എൻജിൻ എയർക്രാഫ്റ്റുകൾ പറത്താനാവാശ്യമായ പരിശീലനമാണ് ലഭിക്കുക. മൂന്നു വർഷമാണ് കോഴ്സ്. പ്ലസ്ടു പരീക്ഷ അമ്പത് ശതമാനം മാർക്കോടെ വിജയിക്കണം. മാത്തമാറ്റിക് സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. സിംഗിൽ എഞ്ചിൻ പരിശീലനത്തിന് 28.7 ലക്ഷം രൂപയാണ് ഫീസ്. മൾട്ടി എഞ്ചിൻ പരിശീലനത്തിന് ആറ് ലക്ഷത്തോളം രൂപ […]Read More
കേരള സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും മധ്യവേനൽ അവധി മാർച്ച് 28 മുതൽ ജൂൺ രണ്ടു വരെ ആയിരിക്കും. മധ്യ വേനൽ അവധി കഴിഞ്ഞ് ജൂൺ മുന്നിന് കോളേജുകൾ തുറക്കും.Read More
കേരള സർവകലാശാല ജർമൻ പഠനവിഭാഗം നടത്തുന്ന ജർമൻ A1(Deutsch A1) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെനീട്ടി. അന്ന് വൈകിട്ട് നാലുമണി വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും. യോഗ്യത പ്ലസ് ടു/തത്തുല്യം. ക്ലാസ് സമയം വൈകിട്ട് 5.30 മുതൽ ഏഴു വരെയും രാവിലെ 7.30 മുതൽ ഒമ്പതു വരെയുമാണ്.ആകെ സീറ്റ് 30. വിവരങ്ങൾക്ക്:www.keralauniversity.ac.in/dept/depthome.Read More
തിരുവനന്തപുരം:ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർഥികൾ.2971പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും. ഗൾഫിൽ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2017 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം […]Read More
