മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റയാൾ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. 10 വയസ്സുകാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്. റോഡിലേക്ക് തെറിച്ച് വീണ നൗഷാദിന്റെ തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ മകനും പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി […]Read More
നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീമരിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.Read More
ശബരിമല: ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ 25, 26 തീയതികളിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 25 ന് 54,000 പേർക്കും, 26 ന് 60,000 പേർക്കും മാത്രമാകും ദർശന സൗകര്യം. രണ്ടു ദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും സ്പോട്ട് ബുക്കിങ്ങിലൂടെ അനുവദിക്കുക. തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഞായറാഴ്ച രാവിലെ ഏഴിന് ആറന്മുള പാർസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.Read More
തിരുവനന്തപുരം: രണ്ടര വയസ്സുകാരിയെ ആയ മാർ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പരിശോധന നടത്തി. അസി. കലക്ടർ സാക്ഷി മോഹൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജ് ഷംനാദ് തുടങ്ങിയവരാണ് ശനിയാഴ്ച സമിതിയിലെത്തിയത്. സമിതിയുടെ പ്രവർത്തനങ്ങളും ജീവനക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു.സമിതിയിലെ രേഖകൾ, സാമ്പത്തിക വിവരങ്ങൾ, ജീവനക്കാരുടെ എണ്ണം, മറ്റ് വിവരങ്ങൾ, അഡ്മിനിസ്ട്രേറ്റിവ്,മാനേജ്മെന്റ് വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ എന്നിവയും പരിശോധിച്ചു.Read More
മനാമ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി.കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സ്വീകരിച്ചു.കുവൈറ്റ് ഭരണാധികാരിയായ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബറുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച കുവൈറ്റിലെ ഗൾഫ് സ്പിക് ലേബർ ക്യാമ്പ് പ്രധാനമന്ത്രി സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി സംവദിച്ചു. മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈറ്റ് പൗരൻമാരായ അബ്ദുൾ ലത്തീഫ് അൽ നെസെഫിനു മായും,അബ്ദുല്ല […]Read More
മുംബൈ: സച്ചിൻ ടെണ്ടുൽക്കർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ക്രിക്കറ്റ് കളിക്കാരിയുടെ വീഡിയോ തരംഗമായി. രാജസ്ഥാനിലെ ധരിയ വാദിൽ നിന്നുള്ള സുശീല മീണ പന്തെറിയുന്ന ചിത്രമാണ് 20 ലക്ഷത്തോളംപേർ കണ്ടത്. പേസ് ബൗളറായ അഞ്ചാം ക്ലാസുകാരി ഓടി വന്ന് ചാടി പന്തെറിയുന്നതാണ് വീഡിയോ. അനായാസം പന്തെറിയുന്ന മിടുക്കിയുടെ ആക്ഷൻ മുൻ ഇന്ത്യൻ താരം സഹീർ ഖാനെപ്പോലെയാണെന്ന് സച്ചിൻ കുറിച്ചിരുന്നു. സുശീലയെ മികച്ച ബൗളറായി വളർത്തിയെടുക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതാപ്നഗർ ജില്ലാ ക്രിക്കറ്റ് […]Read More
ഹൈദരാബാദ്: സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെ കുറിച്ച് അറിഞ്ഞത് പിറ്റേദിവസം രാവിലെ എന്ന് തെന്നിന്ത്യന്‍ താരം അല്ലു അർജുൻ. നിയമസഭയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിമർശനങ്ങള്‍ ഉയർത്തിയതിന് പുറകെയാണ് താരത്തിന്റെ പ്രതികരണം. പൊലീസിന്റെ അനുമതിയോടെ ആണ് തിയേറ്ററിൽ എത്തിയതെന്നും തിയേറ്ററിന് മുന്നിൽ റോഡ് ഷോ നടത്തിയിട്ടില്ലെന്നും അല്ലു അര്ജുന് പറഞ്ഞു. തിയേറ്ററിലേക്ക് പോകുന്നതിന് മുന്‍പ് ഒരു മിനിറ്റ് മാത്രമാണ് കാർ നിർത്തിയത്. തന്നോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ താന്‍ പോയി. തനിക്കെതിരെ ഉയർന്ന […]Read More
തിരുവനന്തപുരം: തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്കൂൾ അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുട്ടി, അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് ജീവനൊടുക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. Read More
ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 422/ 2024 മുതൽ 434/2024 വരെ. ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 435/2024 മുതൽ 436/2024 വരെ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ:437/2024 മുതൽ 438/2024 വരെ. എൻസിഎ വിജ്ഞാപനം – കാറ്റഗറി നമ്പർ: 439/2024 മുതൽ 459/2024 വരെ. ഗസറ്റ് തീയതി: 30.11.2024 അവസാന തീയതി: 01.01.2025 അർധരാത്രി 12 മണി വരെ.Read More
നെടുമങ്ങാട്: നവീകരിച്ച ക്യാമ്പ് ഷെഡും, പുതിയ കഫ്റ്റേരിയയുമായി പുതുവർഷത്തിൽ പൊന്മുടി പുതുമോടിയിൽ. 78 ലക്ഷം രൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസ് മന്ദിരം പുതുക്കിയത്. നവീകരിച്ച 5 റൂമുകളിലൊന്ന് എസിയാണ്. ഇതിനു സമീപമാണ് കഫ്റ്റേരിയ. ഡിസംബർ 31ന് 3 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. കൂടാതെ പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതിയും സർക്കാരിൽ നിന്ന് […]Read More