തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ശരീരത്തിൽ മുഴയുണ്ടായിരുന്നുവെന്നും അത് പഴുത്തതായും റിപ്പോർട്ടിൽ പറയുന്നു. ലിംഗത്തിൽ മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർണാടക- കേരള സർജൻമാരുടെ സംയുക്ത സംഘമാണ് ആനയുടെ പോസ്റ്റുമോർട്ടം നടത്തിയത്. തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. […]Read More
“ഇന്ന് എനിക്ക് ലഭിച്ച ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി ഞാൻ സ്വീകരിക്കുന്നു. തൻ്റെ ആദർശങ്ങൾക്കും തത്ത്വങ്ങൾക്കുമുള്ള ബഹുമാനമാണിത്. ഒരു വ്യക്തിയെന്ന നിലയിൽ ഇത് എനിക്ക് ഒരു ബഹുമതി മാത്രമല്ല, എൻ്റെ ജീവിതത്തിലുടനീളം എൻ്റെ കഴിവിൻ്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും കൂടിയുള്ളതാണ്”, അദ്വാനി പറഞ്ഞു. ഭാരതരത്ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു. “എൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും, പ്രത്യേകിച്ച് എൻ്റെ പ്രിയപ്പെട്ട പരേതയായ ഭാര്യ കമലയോട് ഞാൻ […]Read More
സാഹിത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി . കെ സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ല. പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി നിർബന്ധിച്ചിട്ടും […]Read More
പാലക്കാട്: കേരളത്തിൽ നിന്നുള്ള ആദ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് അയോദ്ധ്യയിലേക്ക് യാത്ര തുടങ്ങി . പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെട്ടത് . 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ […]Read More
ചെന്നൈ:2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷമാക്കി തമിഴ് നടൻ ഇളയദളപതിയെന്ന തെന്നിന്ത്യൻ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.’തമിഴക വെട്രി കഴക’മെന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. സിനിമാഭിനയം നിർത്തി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് 46 കാരനായ വിജയ് ആരാധകരെ അറിയിച്ചു.ഇപ്പോൾ പരിഗണനയിലുള്ള സിനിമകൾ പൂർത്തീകരിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25 ന് ചേർന്ന സംസ്ഥാന ജനറൽ കമ്മിറ്റി യോഗമാണ് പാർട്ടി അദ്ധ്യക്ഷനേയും, […]Read More
പാരീസ്:ഫ്രഞ്ച് കർഷകർ നടത്തിയ പ്രതിഷേധവും ട്രാക്ടർ റാലിയും ഉപരോധവും വിജയിച്ചു. ധനസഹായം, നികുതി ഇടവേള, യൂറോപ്പിലെ മറ്റിടങ്ങളിൽ അനുവദനീയമായ കീടനാശിനികൾ വിലക്കുന്നതിൽ നിന്ന് പിന്മാറുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി തീവ്രവലത് പക്ഷപാതിയായ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റ്ലിൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. അതോടെ പാരീസിന് ചുറ്റും ട്രാക്ടറുകളും വയ്ക്കോൽ കൂനകളും നിരത്തി നടത്തിവന്നിരുന്ന ഉപരോധം പ്രക്ഷോപകർ പിൻവലിച്ചു. പ്രഖ്യാപനങ്ങൾ സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.Read More
തിരുവനന്തപുരം:‘അയ്യർ ഇൻ അറേബ്യ’ എന്ന മലയാള സിനിമയുടെ പ്രിവ്യൂ കാണാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി. വെള്ളിയാഴ്ച രാവിലെ കൈരളി തീയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാനാണ് എം വി ഗോവിന്ദൻ, എംഎൽഎ മാരായ എം എം മണി, കെ ടി ജലീൽ, മുകേഷ് ഉൾപ്പെടെയുള്ളവരെത്തിയതു്.ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എം എ നിഷാദാണ്.Read More
വിശാഖപട്ടണം:രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം […]Read More
മിഷൻ തണ്ണീർക്കൊമ്പൻ വിജയം.ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു.
മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ബന്ധിപൂരിലെത്തിക്കും. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ […]Read More
പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി . ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.Read More
