ന്യൂഡൽഹി:കേന്ദ്രധനകാര്യമന്ത്രി നിർമ്മലാസീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി ഗവൺമെന്റിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരമാണ് ലഭിച്ചത്. കാർഷിക മേഖലയിൽ കോർപ്പറേറ്റ് വൽക്കരണം, ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതി, 5 വർഷത്തിൽ 2 കോടി വീട് നിർമ്മിക്കും, നടപ്പ് വർഷം 7.3 ശതമാനം വളർച്ചനേടും, അടുത്ത വർഷം ധനക്കമ്മി 5.8 ൽ നിന്ന് 5.1 ശതമാനമാക്കും, 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കും, യുവജനങ്ങൾക്ക് പലിശരഹിത വായ്പ, 2047ൽ ഇന്ത്യയെ വികസിതഭാരതമാക്കും […]Read More
ബീജിങ്:വാഹന കയറ്റുമതിയിൽ ചൈന ജപ്പാനെ മറികടന്നു. 2023 ൽ അരക്കോടിയോളം വാഹനങ്ങൾ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തതായി കണക്കുകൾ പുറത്തുവന്നു. ജപ്പാൻ 44.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തപ്പോൾ ചൈന 49.1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തു.ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സുമാണ് അതാത് രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടത്.തങ്ങൾ 52.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തതായാണ് ചൈനയുടെ കസ്റ്റംസ് ബ്യൂറോയുടെ കണക്ക്. ഇതിൽ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളാണ്.ഏഴു വർഷത്തിനിടയിലാണ് ജപ്പാന്റെ ഒന്നാം […]Read More
റാഞ്ചി:ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയതു. റാഞ്ചിയിലെ ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളിപ്പിച്ചു വെന്നാണ് ആരോപണം. രാത്രി എട്ടേമുക്കാലോടെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ രാജ്ഭവനിലെത്തിയ സോറൻ ഗവർണർ സി പി രാധാകൃഷ്ണന് രാജിക്കത്ത് നൽകി. കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാണ് ഇഡി സംഘം ചോദ്യം ചെയ്യലിന് എത്തിയത്. ഹേമന്ദ് സാറന്റെ വസതിക്ക് സമീപത്തും ഇഡി ഓഫീസിന്റെ 100 മീറ്റർ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇഡി നടപടി ഫെഡറലിസത്തിന് തിരിച്ചടിയാണെന്ന് മല്ലികാർജുൻഖാർഗെ പ്രസ്താവിച്ചു. ഹേമന്ദ് […]Read More
ന്യൂഡൽഹി:കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ വിമാന യാത്രാ ചാർജ് നിരക്കിൽ കുറവ് വരുത്താൻ ന്യൂനപക്ഷ മന്ത്രാലയ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വിമാനക്കമ്പനിയുമായി മന്ത്രാലയം ചർച്ച നടത്തുകയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും, ഡോ. ഐ പി അബ്ദുൾ സലാമും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം 1, 20, 490 രൂപയിൽ നിന്നാണ് ഇത്തവണ 1, 65, 000 രൂപയായി ഉയർന്നത്. ഈ വർഷം നേരത്തെ ഹജ്ജ് നടപടികൾ തുടങ്ങിയതിനാൽ റീ ടെൻഡർ […]Read More
ചെന്നൈ:രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം തമിഴ് നാട്ടിൽ നടപ്പാക്കാൻ ഡിഎംകെ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കിൽ പൗരത്വഭേദഗതി ബിൽ നിയമമാകില്ലായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. മുസ്ലിങ്ങളേയും ശ്രീലങ്കൻതമിഴ് അഭയാർഥികളേയും മാറ്റിനിർത്തുന്നതാണ് പ്രസ്തുത നിയമ0.2021 ൽ അധികാരത്തിലേറിയപ്പോൾ സിഎഎ പിൻവലിക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ബി ജെ പി ശ്രമം.Read More
കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റൂസയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്/ മാനേജ്മെന്റ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും നെറ്റ് / ഗേറ്റ് /തത്തുല്യ ദേശിയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: sangeethakprathaap@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.Read More
പാരിസ്:ഫ്രാൻസിൽ തീവ്രവലത് സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാരീസിന് ചുറ്റും കർഷകർ വേലി കെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാക്ടർ റാലിയായി പ്രതിഷേധം ആരംഭിച്ച കർഷകർ പാരിസ് നഗരത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്.വയ്ക്കോൽക്കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും നഗരത്തിലേക്കുള്ള ഗതാഗതം ഉപരോധിച്ചിരിക്കുന്നു. വിളകൾക്ക് ഉചിതമായ വില, വേതന വർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. അധികാരത്തിലെത്തി ആദ്യമാസത്തിൽത്തന്നെ രാജ്യം പ്രക്ഷോഭ ഭൂമികയായത് […]Read More
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ ( അടൽ സേതു ) 15 ദിവസം കൊണ്ട് ടോൾ വഴി പിരിച്ചെടുത്തത് ഒമ്പത് കോടി. ജനുവരി 13 നും 28 നും ഇടയിലുള്ള കണക്കാണിത്. ദിവസവും 30,000 വാഹനങ്ങൾ കടന്നുപോകുകയും 61.5ലക്ഷം രൂപ ലഭിക്കുയും ചെയ്തു. മുംബൈയിലെ ശിവ്രി മുതൽ നവി മുംബൈയിലെ നവസേവ വരെ 21.8 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ദിവസേന 75,000 വാഹനം പോകുമെന്നായിരുന്നുപ്രതീക്ഷ .250 രൂപ ടോൾ തുകയാക്കിയതിൽ വലിയ […]Read More
ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജും മകൻ ഷോൻ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ബിജെപി അംഗത്വം സ്വീരിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. തുടർന്ന് നേതാക്കൾ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാൾ […]Read More
