വ്യാജ ലൈംഗികാരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപണം വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർക്ക് പുറമെ കോടതിയും കുടുങ്ങുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ടെന്നും കോടതി […]Read More
കൊച്ചി കലൂര് സ്റ്റേഡിയത്തിലെ ഹോട്ടലില് സ്റ്റീമര് പൊട്ടിത്തെറിച്ച് ഒരാള് മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ ബംഗാള് സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര് സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഐഡെലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. നാഗാലന്ഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശി യഹിയാന് അലി, ഒഡീഷ സ്വദേശി കിരണ് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല് ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് […]Read More
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം. കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ […]Read More
കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മൃദംഗ വിഷനുമായി ഇരുവർക്കും എന്തു ബന്ധമാണുള്ളതെന്ന ചോദ്യങ്ങളിലും വിശദമായ അന്വേഷണം നടത്തും. പങ്ക് ഉറപ്പായാൽ ഉടൻ നോട്ടിസ് നൽകും. തെറ്റ് ചെയ്ത ആർക്കും രക്ഷപെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകൾ ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒറ്റ […]Read More
കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു. ഒന്നു മുതൽ 8 വരെ പ്രതികളും കുറ്റക്കാരാണ്. ഇരുപതാം പ്രതിയായ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും. ഇടതു […]Read More
എറണാകുളം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരിയാണ് (21) മരിച്ചത്. ഒരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.Read More
തൃപ്പൂണിത്തുറ പൂര്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ശകാരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന് കഴിയില്ലെന്നും നടത്തിയത് അടിമുടി ലംഘനമെന്നും വ്യക്തമാക്കി. ദേവസ്വം ഓഫീസര് രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില് പ്രവര്ത്തിച്ചിട്ടില്ല, ചില ഭക്തര് നിസഹരിച്ചു, മഴ പെയ്തപ്പോള് തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്ത്തുക മാത്രമാണ് ചെയ്തത് തുടങ്ങിയ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില് പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച […]Read More
കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത് കൊച്ചി: കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി വിശദമായി വാദം കേള്ക്കാന് മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന് സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന് കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന് ബാബുവിന്റെ ശരീരത്തില് എന്തെങ്കിലും […]Read More
കൊച്ചി: രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചതു്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽ നിന്ന് 1827 ആയി.തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട് 1859.50.തുടർച്ചയായി അഞ്ചാം മാസമാണ് വർധന. നാലു മാസത്തിൽ അഞ്ചു തവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്ടോബർ 30 ന് ഡീലർ കമ്മീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ കൂട്ടിയിരുന്നു. പാചക വാതക വില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട […]Read More
കൊച്ചി: കണ്ണൂർ എഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി അടുത്ത ദിവസം പരിഗണിക്കും. നവീൻ ബബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.Read More