BY: HABEEB IDAPALLY കൊച്ചി: ദേശീയപാതയിൽ കൊച്ചി നഗരത്തിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗങ്ങളായ ആലുവയിലെ മാർത്താണ്ഡവർമ്മ പഴയ പാലവും ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു. ഒക്ടോബർ 28 മുതൽ നവംബർ 8 വരെയാണ് പാലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നത്. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായും അടച്ചിടും. അതേസമയം, ദേശം പാലത്തിൽ ഒരു വരിയായിട്ടായിരിക്കും (വൺ ലൈൻ) വാഹനങ്ങൾ കടത്തിവിടുക. അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാലങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദേശീയപാത […]Read More
എറണാകുളം: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച ആഡംബര ബെൻസ് കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അടിയന്തര സഹായം […]Read More
BY : HABEEB IDAPALLY കളിപ്പാട്ടങ്ങളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കുഞ്ഞൻ ബട്ടൺ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിക്ക് പുതുജീവൻ. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്ന് അത്ഭുതകരമായി രോഗമുക്തി നേടിയത്. പെരുമ്പാവൂർ ഒടക്കാലിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രിയാൻഷി അബദ്ധത്തിൽ ബട്ടൺ ബാറ്ററി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള […]Read More
BY: KANNUR PRABHAKARAN കൊച്ചി: ലോക് ജനശക്തി പാർട്ടി (രാം വിലാസ്) കേരള ഘടകത്തിന്റെ സ്റ്റേറ്റ് നേതൃയോഗവും പഠനശിബിരവും വിജയകരമായി സംഘടിപ്പിച്ചു. കേഡർ സംവിധാനത്തിന്റെ അച്ചടക്കവും സംഘടനാപരമായ കെട്ടുറപ്പും പാർട്ടിയുടെ വളർച്ചയ്ക്കായുള്ള സന്നദ്ധതയും ഉയർത്തിപ്പിടിച്ചാണ് പഠനശിബിരം പൂർത്തിയാക്കിയത്. നേതൃയോഗത്തിന്റെ വിജയത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനും പങ്കെടുത്ത പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് അരുൺ ജി യോഗത്തിന് നേതൃത്വവും ദിശാബോധവും നൽകി. കേരളത്തിൽ പാർട്ടിയെ ശക്തവും ചലനാത്മകവുമായ രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃയോഗം […]Read More
BY: HABEEB IDAPALLY കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി എറണാകുളം കലൂരിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ വിലവരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശിയായ അബ്ദുൽ ഹായി മുല്ല (22, പിതാവ്: ഇയാസിൻ മുല്ല) ആണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി വിജയവാഡ വഴി […]Read More
ആലുവ: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നാട്ടുകാരുടെ മർദ്ദനം. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് തിരികെ കൊണ്ടുപോകുന്നതിനിടെ ആലുവ ജില്ലാ ആശുപത്രി വളപ്പിൽ വെച്ചാണ് സംഭവം. പെട്ടെന്ന് തടിച്ചുകൂടിയ നാട്ടുകാർ പ്രകോപിതരാവുകയും സുഹൈലിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണത്തിൽ സുഹൈലിന്റെ മുഖത്താണ് അടിയേറ്റത്. ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. സുഹൈലിനെ മർദ്ദിച്ച യുവാവിനെ പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. […]Read More
BY: HABEEB IDAPLLY കൊച്ചി: ലഹരിമരുന്ന് വേട്ടയ്ക്കായി സംസ്ഥാനത്ത് നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ (Operation Toofan Narco Hunt) പരിശോധനയുടെ ഭാഗമായി കൊച്ചി സിറ്റിയിൽ വൻ കഞ്ചാവ് വേട്ട. തൃക്കാക്കര, കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസും ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടി. കളമശ്ശേരി പത്തടിപ്പാലം വട്ടേക്കുന്നം മ്യൂസിയം നഗർ ഭാഗത്ത് നിന്ന് 1.996 കിലോഗ്രാം കഞ്ചാവുമായി ഇടപ്പള്ളി വട്ടേക്കുന്നം വലിയപറമ്പിൽ വീട്ടിൽ […]Read More
കൊച്ചി: കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം നൽകി യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ നടത്തിയത് അതിക്രൂര പീഡനമെന്ന് ഭർത്താവിൻ്റെ വെളിപ്പെടുത്തൽ. ലഹരിമരുന്ന് നൽകി മയക്കിയ ശേഷമാണ് പ്രതികൾ കൃത്യം ചെയ്തതെന്നും, ഗുരുതരമായി പരിക്കേറ്റ യുവതി കടുത്ത മാനസികാഘാതത്തിലാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്പായിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ യുവതിക്ക് ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകുകയായിരുന്നു. പീഡനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു വെച്ചു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അവിടെനിന്ന് രക്ഷപ്പെടാനായത്. വീട്ടിലെത്തിയപ്പോൾ […]Read More
BY:HABEEB IDAPALLI കൊച്ചി: നഗരത്തിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും കടത്തും തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചിയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയിലായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പച്ചാളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 1.184 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. ഒഡീഷ, ഗജപതി, മോഹന, ബഡഖാനി സ്വദേശി സാമുവൽ ദലായ് સહദേബ ദലായ് (41) ആണ് അറസ്റ്റിലായത്. കൊച്ചി […]Read More
എറണാകുളം: മാസപ്പടി ഇടപാടിലെ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിഷയത്തിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. കേസിൽ പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ രേഖപ്പെടുത്തിയ മൊഴികൾ കൈമാറാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി (FIR) പരിഗണിക്കാൻ നിയമപരമായി സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. മാസപ്പടിയിലെ ഹവാല ഇടപാടിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് […]Read More
