കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: 1.184 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ​

 കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: 1.184 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ​

BY:HABEEB IDAPALLI

​കൊച്ചി:

നഗരത്തിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും കടത്തും തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചിയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയിലായി.

​എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പച്ചാളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 1.184 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. ഒഡീഷ, ഗജപതി, മോഹന, ബഡഖാനി സ്വദേശി സാമുവൽ ദലായ് સહദേബ ദലായ് (41) ആണ് അറസ്റ്റിലായത്.

​കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ IPS, മോഹിത് രാവത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി. ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News