കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കേസിൽ കടവന്ത്ര പൊലീസിനാണ് കോടതിയിപ്പോൾ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്. നേരത്തെ നടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കൊണ്ടാണ് കോടതി ഇപ്പോൾ […]Read More
കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ കവാടത്തിന് സമീപത്തുനിന്ന് അര കിലോമീറ്ററോളം റെയിൽപ്പാളം മോഷണം പോയി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള, പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്നാണ് വൻ തുക വിലമതിക്കുന്ന ഉരുക്കു പാളങ്ങൾ മുറിച്ചു കടത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ റെയിൽവേ ലൈനാണ് കാണാതായത്. മുൻപ് വെള്ളൂർ എച്ച്.എൻ.എല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ […]Read More
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ഭരണസമിതിക്കെതിരെ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം അംഗങ്ങൾ രംഗത്ത്. നിലവിലെ നേതൃത്വം സംഘടനയ്ക്ക് വലിയ രീതിയിൽ അവമതിപ്പുണ്ടാക്കിയെന്നും വരുത്തിയ തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തർക്കങ്ങളും വഴക്കുകളും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്ന രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ ഇന്ന് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഈ അവിശ്വാസ പ്രമേയം […]Read More
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചപ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും കോടതി തിരിച്ചു ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ […]Read More
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി വീണ ടി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയ്ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നെങ്കിലും വീണ തനിച്ചാണ് ഇ.ഡി ഓഫീസിലേക്ക് കയറിയത്. സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിയാൻ വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണസംഘം […]Read More
കൊച്ചി — കേരള വഖഫ് ബോർഡിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ ചാർജ്) ആയി സി.എ. മഞ്ജുവിനെ നിയമിച്ചു. സംസ്ഥാന വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നിർണായകമായ ഭരണപരമായ തസ്തികയിലേക്ക് ഒരു വനിത നിയമിതയാകുന്നത്. സ്ത്രീ ശാക്തീകരണത്തിനും ഭരണരംഗത്തെ വനിതാ പ്രാതിനിധ്യത്തിനും വലിയൊരു മുന്നേറ്റമായി ഈ നിയമനം വിലയിരുത്തപ്പെടുന്നു. 1960-ൽ രൂപീകൃതമായ കേരള വഖഫ് ബോർഡിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥയാണ് സി.എ. മഞ്ജു. നിയമ ബിരുദധാരിയായ […]Read More
കൊച്ചി: കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി അഡ്വ. എ.കെ. പ്രീത ചുമതലയേറ്റു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ ജഡ്ജിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഔദ്യോഗിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെയായി ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് പ്രീത. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടിയ ഇവർ 1997-ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. നിയമരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് ഇവർ ജുഡീഷ്യറിയിലേക്ക് എത്തുന്നത്. വ്യക്തിപരമായ വിവരങ്ങൾ ഇടുക്കി പീരുമേട് ചെന്തിലകം സ്വദേശിയാണ് എ.കെ. പ്രീത. പരേതനായ […]Read More
By:sumeshkrishnan കൊച്ചി: തമിഴ്നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള അതിർത്തികളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനിയന്ത്രണത്തിന് (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഏപ്രിലിൽ നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ക്രമസമാധാന പാലനം മുൻനിർത്തിയാണ് അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്കുകളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, കുമളിയിലെ ഒരു ബാറുടമ നൽകിയ ഹർജി പരിഗണിച്ച കോടതി, സർക്കാരിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്തു. കോടതിയുടെ […]Read More
കൊച്ചി: കുംഭമേളക്കിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ വൈറൽ താരത്തെയും പങ്കാളിയെയും തേടി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന കർശന നിലപാടിലാണ് പോലീസ് സംഘം. നിലവിൽ ഇവർക്ക് കൊച്ചിയിൽ താമസസൗകര്യം ഒരുക്കിയവരോട് ഇരുവരെയും ഉടൻ ഹാജരാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. തന്നെ ബലം പ്രയോഗിച്ച് മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം അനുവദിക്കില്ലെന്നും പെൺകുട്ടി അധികൃതരോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് […]Read More
കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗിക അതിക്രമ കേസ് നേരിടുന്ന സംവിധായകൻ ബി. രഞ്ജിത്തുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവദിവസം അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവനുകളിൽ എത്തിച്ചാകും അന്വേഷണസംഘം തെളിവുകൾ ശേഖരിക്കുക. ഇതിനായി ചങ്ങനാശ്ശേരിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സംവിധായകനെ നാളെ വൈകിട്ട് 4 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് […]Read More
