സാംസ്കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി […]Read More
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല. സന്തോഷിനായി വ്യാപക തിരച്ചിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ആലപ്പുഴയുടെ വടക്കന്‍ […]Read More
സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫരീദുദ്ദീനെന്നാണ് യഥാര്‍ത്ഥ പേര്. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, 9 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാഞ്ഞാര്‍ – പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.Read More
രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം. കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി […]Read More
കൊച്ചി: സ്കൂൾ അധ്യാപകർ ക്ലാസിലെത്തുന്നത് ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി. വിദ്യാർഥികളുടെ നന്മയ്ക്കും അച്ചടക്കത്തിനും അധ്യാപകർ നൽകുന്ന ശിക്ഷകളെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഡെസ്ക്കിൽ കാൽ കയറ്റി വച്ചത് ചോദ്യം ചെയ്തതിന് ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. കുട്ടിയുടെ പരാതിയിൽ ബാലനീതി നിയമപ്രകാരം വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്.സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ നൽകുന്ന ശിക്ഷകൾ ക്രിമിനൽ കുറ്റമല്ലെന്നും ബാലനീതി നിയമത്തിന്റെ ലംഘനമാകില്ലെന്നും സമാനകേസുകളിൽ […]Read More
കൊച്ചി: കായിക മേളയിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ് തുടങ്ങി. ഗെയിംസ് മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം 687 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 373 പോയിന്റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്. നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്. 17 സ്വർണമടക്കം 138 പോയിന്റ്. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്. ആദ്യ ദിവസം ഏഴ് റെക്കോഡുകൾ പിറന്നു.അത്ലറ്റിക്സ് വ്യാഴാഴ്ച തുടങ്ങും. തിരുവനന്തപുരത്തിന് 64സ്വർണമെഡലും കോഴിക്കോടിന് 35 മാണ്.Read More
കൊച്ചി:നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ പങ്കാളിക്ക് ഭർതൃപദവി ഉണ്ടാകില്ലെന്നും ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്നും ഹൈക്കോടതി.ഭർത്താവ് എന്നാൽ നിയപരമായ വിവാഹത്തിലെ സ്ത്രീയുടെ പങ്കാളി എന്നാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവായത്. നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഭർത്താവിനെതിരെ ചുമത്താവുന്ന ഗാർഹിക പീഡനക്കുറ്റം പങ്കാളിക്കെതിരായോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരായോ ബാധകമാകില്ലെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മണക്കാട് സ്വദേശി ക്കെതിരെ യുവതി നൽകിയ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കയും ചെയ്തു. 2009ലാണ് ഹർജിക്കാരനും യുവതിയും വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങിയത്. […]Read More
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.Read More
എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയിൽ; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ്എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെൻമേരിസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട […]Read More
കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് എന്ന മതപ്രഭാഷകനായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നത് ശരീഅത്ത് നിയമം തെറ്റാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നൗഷാദ് അഹ്സനി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടായി എന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നല്കിയ പരാതിയിൽ കുന്നംമംഗലം പോലീസ് കേസ് […]Read More