കൊച്ചി:ബോൾഗാട്ടി പാലസിൽ പ്രമുഖ ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. 21 ഐ ഫോണുകളുടക്കം നഷ്ടമായതായി മുളവുകാട് പൊലീസിനാണ് പരാതി ലഭിച്ചതു്. സംഗീത പരിപാടിക്കിടെ കഞ്ചാവുമായി നാലു പേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൽ റിജു,ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നിട് ജാമ്യത്തിൽ വിട്ടു.ആറായിരത്തോളംപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മന:പൂർവം തിക്കും […]Read More
കൊച്ചി: യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് എറണാകുളം – കൊല്ലം മെമു ഒക്ടോബർ 7 മുതൽ ഓടിത്തുടങ്ങും.ആഴ്ചയിൽ അഞ്ചു ദിവസം സർവീസുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാകില്ല.സമീപ ദിവസങ്ങളിൽ എല്ലാ ട്രെയിനുകളിലും കനത്ത തിരക്കായിരുന്നു.എട്ടു കോച്ചുകളുള്ള ട്രെയിൻ രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി 9.35 ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തും. രാവിലെ 9.50 ന് എറണാകുളത്ത് നിന്ന് സർവീസ് തടങ്ങി പകൽ 1.30 ന് […]Read More
കൊച്ചി:യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മോഡൽ ‘വീറോ’ പുറത്തിറക്കി. 3.5 ടണ്ണിൻ താഴെയുള്ള സെഗ്മെന്റിനെ പുനർ നിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന ഈ വാഹനത്തിന് മികച്ച മൈലേജും സമാനതകളില്ലാത്ത പ്രകടനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ, സിഎൻജി വകഭേദങ്ങളും ലഭ്യമാണ്. മഹീന്ദ്രയുടെ നൂതന അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിലാണ് പുതിയ വീറോയുടെ നിർമാണം. 1600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം എം കാർഗോ ലെങ്ത്, 5.1 മീറ്റർ ടേണിങ് റേഡിയസ്, ഡ്രൈവർ സൈഡ് എയർബാഗ്, […]Read More
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ […]Read More
കൊച്ചി: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിതRead More