കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.Read More
വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ എച്ച്എംസി വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0470-2605363Read More
ആയുഷ് മിഷനിൽ കരാർ നിയമനം നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.Read More
തിരുവനന്തപുരം:കൈമനം ഗവ. വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൻ കീഴിലുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മേയ് 23 ന്. രാവിലെ 10 നാണ് കൊമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. പകൽ 11 ന് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിലും അഭിമുഖം നടക്കും.Read More
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Read More
ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി ഡി സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്.ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ : ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം,അക്കൗണ്ടിങ്, ലീഗൽ, റിസ്ക് മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ,സെക്യൂരിറ്റി എന്നിവിഭാഗങ്ങളിലാണ്. യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾക്കും,രജിസ്ട്രേഷനും www.idbibank.in കാണുക .Read More
ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎസ് ഓഫീസ്, ഡിടിപി, ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, വേർഡ് പ്രോസസ്സിങ്, ഡാറ്റാ എൻട്രി ഫണ്ടമെന്റൽസ്, ഐഎസ്എം മലയാളം എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നതു്. വിവരങ്ങൾക്ക്: 9567803710, 9037853148.Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയതായി തുറമുഖമന്ത്രി വി എൻ വാസവൻ. 774 പേർക്ക് നിയമനം നൽകി. അതിൽ 69 ശതമാനവും കേരളീയരാണ്. നിയമനം കിട്ടിയ 534 കേരളീയരിൽ 453 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുണ്ട്. തൊഴിൽ ലഭിച്ചവരിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുമുണ്ട്.Read More
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.Read More
കുടുംബശ്രീ സംസ്ഥാന മിഷൻ പബ്ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ […]Read More
