ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും.യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.Read More
ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം. ഒന്നാം നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മൃദംഗ നാദം പരിപാടിക്കിടെയാണ് ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. നിലവിൽ ഉമാ തോമസ് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 20 അടി ഉയരത്തിൽ നിന്നാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ […]Read More
ചങ്ങനാശേരി: 148-ാം മന്നം ജയന്തി ആഘോഷം ജനവരി 1,2 തീയതികളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും.ഒന്നിന് രാവിലെ ഭക്താഗാനാലാപം, ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻഎസ്എസ് ബോയിസ് ഹൈസ്കൂൾ മൈതാനിയിലെ വേദിയിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സംസാരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷനാകും.വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് […]Read More
തിരുവനന്തപുരം: കലോത്സവത്തിൽ ഭക്ഷണമൊരുക്കുന്നതിന് കലവറ നിറയ്ക്കലിനുള്ള സാധനങ്ങൾ 30 നും 31 നും കുട്ടികളിൽ നിന്ന് ശേഖരിക്കും. 30 ന് രാവിലെ 12.30 ന് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻ കുട്ടി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജനുവരി ഒന്നിന് 12 ബിആർസി കളിലും എംഎൽഎമാർ കുട്ടികളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ഏറ്റുവാങ്ങും.രണ്ടിന് വൈകിട്ട് മന്ത്രി ജി ആർ അനിൽ പുത്തരിക്കണ്ടം മൈതാനത്ത് […]Read More
തിരുവനന്തപുരം: രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തിന് അനുവദിച്ച 500 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബസ്) 2026 ൽ കാസർകോട് മൈലാട്ടിയിൽ പ്രവർത്തനം ആരംഭിക്കും. ടെൻഡൻ ഫെബ്രുവരി ഏഴിന് തുറക്കും. 15 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്നതാണ് ‘ബസ് ‘. ഇതിലൂടെ രാജ്യത്താകെയുള്ള ഗ്രിഡിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. രാത്രി ആവശ്യത്തിനായി 3000 – 5000 […]Read More
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദിനവരുമാനം സർവ കാല റെക്കോഡിലേക്ക്. ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാൻ സഹായിച്ചത്. തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂർ സർവീസുകൾക്ക് യാത്രക്കാരേറിയതും നേട്ടമായി. ദിനംപ്രതി 9.5 കോടി രൂപയാണ് കളക്ഷൻ. വരുമാന വർധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും, സൂപ്പർവൈസർ മാരെയും, ഓഫീസർമാരെയും ഗതാഗത മന്ത്രിയും സിഎംഡിയും അഭിനന്ദിച്ചു.Read More
റോം: ഇറ്റലിയിൽ നിന്നുള്ള മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് ഇറാൻ.ഇറ്റാലിയൻ പത്രമായ ഇൽ ഫോഗ്ലിയോയിൽ പ്രവർത്തിക്കുന്ന സിസിലയസാലയെയാണ് 19 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും കസ്റ്റഡിയിലെടുത്തത്.കുപ്രസിദ്ധമായ ഇവിൻ ജയിലിലാണ് സാലയുള്ളത്. 2018 ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജയിലാണിതു്. മോചനത്തിനായി ശ്രമം ആരംഭിച്ചതായി ഇറാനിലെ ഇറ്റാലിയൻ എംബസി അറിയിച്ചു. അംബാസിഡർ പൗല അമാഡെ ജയിൽ സന്ദർശിച്ചു. സാലയെ ബന്ധുക്കളെ ഫോൺ ചെയ്യാൻ രണ്ടു തവണ അനുവദിച്ചതായി ഇറാൻ അറിയിച്ചു.Read More
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചപ്പോൾ കോൺഗ്രസ് അനാദരം കാട്ടിയെന്ന് അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജി. പ്രണബ് മരിച്ചപ്പോൾ പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന് ശർമിഷ്ഠ എക്സിൽ കുറിച്ചു. രാഷ്ട്രപതിമാരുടെ കാര്യത്തിൽ കോൺഗ്രസ് അനുശോചനം നടത്താറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.എന്നാൽ കെ ആർ നാരായണൻ അന്തരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിച്ചിരുന്നായി പ്രണബിന്റെ ഡയറിക്കുറിപ്പിലുണ്ടായിരുന്നുവെന്ന് ശർമിഷ്ഠ വെളിപ്പെടുത്തി. […]Read More
ഡല്‍ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി, സ്റ്റേറ്റ് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് സ്റ്റാൻഡേർഡ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന […]Read More
ശനിയാഴ്ച രാവിലെ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ എത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു. രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ അദ്ദേഹത്തിനുള്ള അന്തിമ ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത നേതാക്കളുടെ സേനയോടൊപ്പം എത്തി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അനുഭാവികളും ഘോഷയാത്ര ദേശീയ തലസ്ഥാനത്തിലൂടെ നീങ്ങുമ്പോൾ ഒപ്പം നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിംഗിൻ്റെ കുടുംബത്തെ യാത്രയിൽ അനുഗമിച്ചു. അതിനിടെ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോരുണ്ടായതിനെ തുടർന്നാണ് […]Read More
