ഗഗൻയാൻ ദൗത്യത്തിനായി വികസിപ്പിച്ച പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം പരീക്ഷിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയം. ക്രൂ മൊഡ്യൂൾ ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കും.Read More
തിരുവനന്തപുരം: 17-കാരിക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് 52-കാരനെ ആക്രമിച്ച് നാലംഗ സംഘം. നെടുമങ്ങാടിനടുത്ത് അഴീക്കോട് താമസിക്കുന്ന റഹീമിന് നേരെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ്, മനു, അർജുൻ, അജിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക ക്ലബ്ബുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ മൂന്ന് വർഷമായി അറിയാമെന്നും വാട്സ്ആപ്പിൽ പെണ്‍കുട്ടിക്ക് റഹീം സന്ദേശങ്ങൾ അയയ്ക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെണ്‍കുട്ടി […]Read More
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെക്കില്ല. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമെന്ന് സൂചന . രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിലാണ് നീക്കം. അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനമെന്നാണ് സൂചന. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽനിന്ന് രാഹുലിന് അവസരം നൽകാതെ മാറ്റിനിർത്താനും സാധ്യതയുണ്ട്. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന […]Read More
നെയ്യാറ്റിൻകര: : നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അഞ്ജലി. വിവാഹിതയാണ്. ജോലി ആവശ്യത്തിനായി നെയ്യാറ്റിൻകരയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഞാൻ പോകുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ നടക്കുന്നു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.Read More
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പോലീസ് കസ്റ്റഡിയിൽ .പോലീസ് ഉദ്യോഗസ്ഥൻ ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ […]Read More
കായംകുളം: കായംകുളം കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിആരാധ്യ( 14)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്ആത്മഹത്യ എന്ന് പ്രാഥമികനിഗമനംകായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.Read More
ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയാണ് മരിച്ചത്.തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണെന്ന് സംശയിക്കുന്നതായും കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. രാവിലെ ഭക്ഷണമുണ്ടാക്കാൻ ക്യാമ്ബിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയും രാജപാണ്ടി ജോലിയെടുത്തിരുന്നു. ഭക്ഷണമുണ്ടാക്കാൻ പോയശേഷം തിരികെ എത്താതെ വന്നതോടെ, മറ്റ് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ മൂന്നാർ […]Read More
ജീവനക്കാർ ചേർന്ന് ഇവരെ കോട്ടയത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കോട്ടയം : ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം. ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു. തല ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ജീവനക്കാർ ചേർന്ന് […]Read More
സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് ഹൈക്കോടതിയുടെ ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടത് എന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പരാതികളാണ് ഇദ്ദേഹത്തിനെതിരെ ലഭിച്ചത്. ഈ പരാതികൾ പരിഗണിച്ച്, ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചൊവ്വാഴ്ച ഈ റിപ്പോർട്ട് പരിഗണിക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിക്ക് ഒരു […]Read More
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളും ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് നഴ്സിംഗ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ […]Read More
