തിരുവനന്തപുരം:സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരം കൊമ്പൻസ് സമനിലയുമായി രക്ഷപ്പെട്ടു. കണ്ണൂർ വാരിയേഴ്സുമായി ഓരോ ഗോളടിച്ച് പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ കാമറൂൺ താരം എറിസൺ സാംബയുടെ മനോഹരഗോളിൽ വിജയത്തിലേക്ക് കുതിച്ച കണ്ണൂരിനെ, കളിയവസാനം പകരക്കാരനായി ഇറങ്ങിയ ഗണേശന്റെ ഗോളിലൂടെയാണ് കൊമ്പൻസ് കുരുക്കിയതു്. സൂപ്പർ ലീഗ് കേരളയിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാകുമ്പോൾ കലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയിന്റു വീതമാണുള്ളത്.Read More
ശനിയാഴ്ച യുഎസിലെ ഡെലവെയറിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു, ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളാൽ മലിനമായിരിക്കുന്ന ഘട്ടം എടുത്തുകാണിച്ചായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. “ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സമയത്താണ് ഞങ്ങളുടെ കൂടിക്കാഴ്ച നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ QUAD ഒരുമിച്ച് പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. ക്വാഡ് സഖ്യം “ആർക്കും എതിരല്ല”, മറിച്ച് “നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരം, […]Read More
കൊച്ചി: മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ആറ് വർഷം ജയിൽ വാസം അനുഭവിപ്പിച്ചിട്ടുണ്ട്.Read More
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയുമാണ് റിപ്പോർട്ട്. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ട്. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ […]Read More
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More
വെഞ്ഞാറമൂട് :ദേശിയ അക്വാട്ടിക് വാട്ടർ പോളോ ഡൈവിങ് ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സൂപ്പർ ലീഗിൽ. തമിഴ്നാടിനെ എതിരില്ലാത്ത 23 ഗോളി നാണ് കേരള വനിതകൾ തോൽപ്പിച്ചത്. വനിതകളുടെ പൂൾ ബിയിലെ പോരാട്ടത്തിൽ പൊലീസിനെ തകർത്ത് ബംഗാൾ സൂപ്പർ ലീഗ് യോഗ്യത നേടി. ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ കർണാടകത്തെ രണ്ടിനെതിരെ 13 ഗോളിന് പരാജയപ്പെടുത്തി മഹാരാഷ്ട്ര സൂപ്പർ ലീഗിലേക്ക്. വനിതകളുടെ മറ്റു മത്സരങ്ങളിൽ ഡൽഹി ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 19 ഗോളിനും, ഹരിയാന രണ്ടിനെതിരെ 14 ഗോളിന് തെലുങ്കാനയേയും […]Read More
വർക്കല :ശ്രീനാരായണ ഗുരുവിന്റെ 92ാമത് സമാധിദിനം ശനിയാഴ്ച. മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും രാവിലെ 10 മണിക്ക് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് മഹാസമാധി വിശദീകരണം സ്വാമി സച്ചിദാനന്ദ നിർവഹിക്കും. കൂടാതെ പ്രഭാഷണം, ശാന്തി യാത്ര, അന്നദാനം എന്നിവയുമുണ്ടാകും. ജന്മഗൃഹമായ ചെമ്പഴന്തി ശ്രീ ശ്രീനാരായണ ഗുരുകുലത്തിൽ വിവിധ പരിപാടികളോടെ മഹാസമാധിദിനം ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വയൽവാരം വീട്ടിൽ ഉപവാസവും സമൂഹപ്രാർഥനയും ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് മഹാസമാധിദിനാചരണ സമ്മേളനം മന്ത്രി […]Read More
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍ 12 വരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ […]Read More
