തിരുവനന്തപുരം:മാലിന്യത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പൂന്തോട്ടങ്ങൾ നിർമ്മിക്കും. കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആരംഭിച്ച പൂന്തോട്ട നിർമ്മാണം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബുയും പങ്കെടുത്തിരുന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കൗൺസിലർ എം എസ് കസ്തൂരി, വിജയകുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ മാലിന്യമിടുന്ന സ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കാനുള്ള പ്രവർത്തനമാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നത്.,Read More
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 1, 12, 1, 12,38,000 രുപയുടെ കുഴൽപ്പണം പിടിച്ചു. അന്തർസംസ്ഥാന സ്വകാര്യ ബസിൽ കടത്തിയ പണത്തിന് പുറമെ 12 വിദേശ കറൻസികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം ജസീറ മൻസിലിൽ ഷാഹുൽ ഹമീദിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സ്വരുപിന്റെ നേതൃത്വത്തിലുള്ള സംഘം തയയോലപ്പറമ്പ് ഡി ബി കോളേജിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതിയെ പിടികൂടിയത്.Read More
കൊച്ചി:താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. പുതിയ സംഘടന രൂപീകരിച്ച് ഫെഫ്ക്കയിൽ അംഗത്വമെടുക്കാൻ ഒരു വിഭാഗം താരങ്ങൾ ഫെഫ്ക്കയെ സമീപിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 20 താരങ്ങളാണ് ഫെഫ്ക്കയുടെ അഭിപ്രായം തേടിയത്. നിലവിലെ സാഹചര്യത്തിൽ ഫെഫ്ക്കയിൽ അഫിലിയേഷൻ നൽകാൻ കഴിയില്ലെന്ന് അവരെ അറിയിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ആരോ പണങ്ങൾ ഉയർന്ന തോടെ അമ്മയുടെ 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു.Read More
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, “കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്” സാക്ഷാത്കരിക്കാനാണ് ഇത് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരിലാണ് പോർട്ട് ബ്ലെയർ അറിയപ്പെടുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ശ്രീ വിജയപുരത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്ന് അമിത് ഷാ […]Read More
70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. 70 വയസിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസ് എട്ടു വിക്കറ്റിന് തൃശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം പുലർത്തിയ റോയൽസ് ചെറിയ ലക്ഷ്യം അനായസം പിന്തുടർന്നു. സ്കോർ:തൃശൂർ 129/6: ട്രിവാൻഡ്രം: 132/2 (17.5). എം എസ് അഖിൽ അർധ സെഞ്ചുറിയുമായി വിജയമൊരുക്കി. 37 പന്തിൽ 54 റണ്ണടിച്ചപ്പോൾ അഞ്ച് സിക്സറും രണ്ട് ഫോറും ഉൾപ്പെട്ടു. ഗോവിന്ദ് പൈ 23 പന്തിൽ 30 റണ്ണുമായി പിന്തുണച്ചു. മഴയെത്തുടർന്ന് വൈകിയാണ് മത്സരം ആരംഭിച്ചതു്. ടോസ് നേടിയ ട്രിവാൻഡ്രം തൃശൂരിനെ […]Read More
തിരുവനന്തപുരം:ഏഴാം സംസ്ഥാന ധനകമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനിങ് ബോർഡ് മുൻ അംഗം കെ എൻ ഹരിലാലാണ് ചെയർമാൻ.തദ്ദേശ ഭരണപ്രിൻസിപ്പൽ സെക്രട്ടറിയും ധനകാര്യ അഡീഷണൽ സെക്രട്ടറിയുമാണ് അംഗങ്ങൾ.രണ്ടു വർഷമാണ് കാലാവധി.കമ്മീഷൻ പഞ്ചായത്തുകളടെയും മുനിസിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയത് ശുപാർശ സമർപ്പിക്കും.പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകാവുന്ന വിവിധ തരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിർണയിക്കും.Read More
സിനിമയിൽ ലൈഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.അതേസമയം, സിനിമയിൽ നിന്നും വിലക്കിയെന്ന നടി പാർവ്വതി തിരുവോത്തിൻ്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക പറഞ്ഞു. ഓരോ പ്രോജക്ടുകളുമായി സമീപിക്കുമ്പോൾ പല കാരണങ്ങളാൽ സിനിമ ചെയ്യാൻ അവർ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേര് പുറത്തുവിടണമെന്നാവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമർശിച്ചു […]Read More
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അതേസമയം […]Read More
