പാരീസ്:പാരീസിൽ നടക്കുന്ന അഗ പരിമിതരുടെ വിശ്വകായി കോത്സവമായ പാരാലിമ്പിക്സിന് തുടക്കമായി. ഇന്ത്യയുടെ സുവർണപ്രതീക്ഷയാണ് കൈകളില്ലാത്ത അമ്പെയ്ത്തുകാരി ശീതൽ ദേവി.ജമ്മു കാശ്മീരിലെ കിഷ്തവാർ ജില്ലയിലെ ലോയിധർ ഗ്രാമത്തിലാണ് ശീതളിന്റെ ജനനം. മാൻസിങ് – ശക്തിദേവി ദമ്പതികൾക്ക് ജനിച്ച കുട്ടിക്ക് ജന്മനാ കൈകളുണ്ടായിരുന്നില്ല.അമ്പെയ്ത്തിൽ എത്തിയിട്ട് രണ്ടു വർഷമായിട്ടേയുള്ളു. കോച്ച് കുൽദീപ് വേദ്വാനാണ് എല്ലാ പിന്തുണയും നൽകുന്നത്.കസേരയിലിരുന്നാണ് അമ്പെയ്ത്ത്.ഇന്ത്യയുടെ 84 അംഗ സംഘം 12 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 167 രാജ്യങ്ങളിലെ 4400 അത്ലറ്റുകൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കുന്നു. മുമ്പ് […]Read More
അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി ന്യൂഡൽഹി:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 11.61 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 2020 ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. അംബാനിയുടെ ആസ്തി 10.14 ലക്ഷം കോടിയായി താണു. ബോളിവുഡ് താരം ഷാരുഖ് ഖാൻ (7300 കോടി)ആദ്യമായി പട്ടികയിൽ ഇടം നേടി. അദാനിയുടെ സമ്പാദ്യത്തിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വർധന […]Read More
മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി മെട്രോമാൻ ഇ. ശ്രീധരൻ. വയനാട്ടിലെ ഉരുൾപൊട്ടലിനുശേഷം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം വീണ്ടും ചർച്ചാവിഷയമായി മാറിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, തമിഴ്നാടിന് വെള്ളം നൽകുന്നതിന് റിസർവോയറിൽ നിന്ന് പുറത്തേക്ക് തുരങ്കം നിർമ്മിക്കണമെന്ന് ശ്രീധരൻ നിർദ്ദേശിച്ചു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം മുറവിളി തുടരുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട് സുപ്രീം കോടതിയിൽ മറിച്ചുള്ള വാദവുമായി രംഗത്തുണ്ട്.. ജലസേചന ആവശ്യങ്ങൾക്കായി തമിഴ്നാട് ആശ്രയിക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിനെയാണ്.Read More
പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.Read More
കൊച്ചിയിലെ നടിയുടെ പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനം. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര്‍ ചെയ്യുക. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. […]Read More
ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്നും സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്സി അലക്സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്റ ,ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത […]Read More
വയനാട് : വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ആകെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോന്‍സിക് […]Read More
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന് രാജ്സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.Read More
പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട്’ (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു […]Read More
17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. കൊച്ചി: മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ രാജിവച്ചു. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ആരോപണങ്ങൾ ശക്തമായതോടെയാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. വാർത്താക്കുറിപ്പിന്റെ പൂർണരൂപം ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ […]Read More
