ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നുവെന്നും അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് […]Read More
തിരുവനന്തപുരം: പൊതുവേദിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ വ്യക്തിപരമായി അധിക്ഷേപിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. മലപ്പുറം എസ് പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. […]Read More
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. “ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ […]Read More
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന് ഷമ്മി തിലകന്. തിലകന്റെ ചിത്രം പങ്കുവച്ച് ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന് എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്. എല്ലാ പീഡനങ്ങളുടേയും ബ്ലാക്ക് മെയില്‍ തന്ത്രമായി തൊഴില്‍ വിലക്കലിനെയാണ് മലയാള സിനിമാ നിയന്ത്രിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് സംവിധായകന് വിനയന് ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് ഷമ്മിയുടെ പോസ്റ്റെന്നത് ശ്രദ്ധേയമാണ്. താനും വിനയനുമെല്ലാം തൊഴില്‍ വിലക്കലിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.Read More
പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണം കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാനും ശരീരത്തിൻ്റെ അവകാശം സംരക്ഷിക്കാനും ആവശ്യപ്പെട്ട കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കൗമാരപ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ എങ്ങനെ വിധി എഴുതണമെന്നതിനുള്ള മാർഗനിർദേശങ്ങളും ജസ്റ്റിസ് എഎസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജഡ്ജിമാർക്ക് പുറപ്പെടുവിച്ചു. കൗമാരക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക സംവേദനക്ഷമതയും മുൻകരുതലും ആവശ്യമാണെന്ന് അത് ഊന്നിപ്പറഞ്ഞു. കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തികളെ “നിയന്ത്രണം” ചെയ്യണമെന്നും രണ്ട് മിനിറ്റ് ആനന്ദത്തിനായി വീഴരുതെന്നും കൽക്കട്ട ഹൈക്കോടതി വിധിയുടെ […]Read More
ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ പത്തിന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശനും ജയന്തി സമ്മേളനം വൈകുന്നേരം ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. നാണു ആശാന് എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ […]Read More
ഇത്തവണയും ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡിന് മാത്രം. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ഉടൻ തീരുമാനിക്കും. ആറുലക്ഷത്തോളം പേർക്ക് കിറ്റ് ലഭിക്കും. എല്ലാ ജില്ലകളിലും, ഓണച്ചന്ത സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യ സാധനങ്ങൾ സപ്ലൈകോ ചന്തകളിൽ ഉറപ്പാക്കും. ഓണച്ചന്തകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങും. കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സപ്ലൈകോ. ഇക്കാലയളവിൽ വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സപ്ലൈകോയ്ക്ക് […]Read More
മമത ബാനർജി സർക്കാരിൻ്റെ വിശ്വാസ്യത പൂജ്യമാണെന്ന്ബൃന്ദ കാരാട്ട് പറഞ്ഞു. ” മമത ബാനർജി സ്വയം രക്ഷിക്കാൻ ആഗ്രഹിക്കുന്നു, കേസിലെ പ്രതികളുടെ പങ്ക് മറയ്ക്കാൻ ആഗ്രഹിക്കുന്നു. തൃണമൂൽ എംപിമാരുടെ പ്രസ്താവനകൾ കേട്ടാൽ, തങ്ങൾ ഡോക്ടർമാരാണെന്ന മട്ടിൽ തെറ്റായ പ്രസ്താവനകളാണ് അവർ നൽകുന്നത്, കേസിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ലെന്നും സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. തിങ്കളാഴ്ച (ഓഗസ്റ്റ് 19, 2024) തുടർച്ചയായ നാലാം ദിവസവും ബിഐ ഉദ്യോഗസ്ഥർ ആർജിയുടെ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു. വനിതാ ഡോക്ടറെ […]Read More
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച […]Read More
മുൻ എംഎൽഎയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ […]Read More
