മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. Read More
മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്കാരവും പ്രഖ്യാപിയ്ക്കും. മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും […]Read More
ഗാസ: ഒക്ടോബർ ഏഴിന് ശേഷം ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 40,005 ആണ് നിലവിലെ മരണസംഖ്യ. ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 1.7 ശതമാനം ആളുകളാണ് ഇതോടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ മാത്രമാണ് ഇവ എന്നതിനാൽ അനൗദ്യോഗികമായി ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ 60 ശതമാനത്തോളം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്യത നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു, ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15നും 17നും ഇടയിൽ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചെങ്കോട്ടയിൽ നിന്നുള്ള തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചു, നിലവിലെ സിവിൽ കോഡിനെ “വർഗീയം” എന്ന് വിശേഷിപ്പിക്കുകയും മതേതര മൂല്യങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തു. “ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വീണ്ടും വീണ്ടും ചർച്ചകൾ നടത്തി, അത് പലതവണ ഉത്തരവുകൾ നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു. നിലവിലുള്ള സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു, “രാജ്യത്തിൻ്റെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു-അത് ശരിയാണ്-നാം ജീവിക്കുന്ന […]Read More
സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന് മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ. തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. അതിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി […]Read More
തൃശൂർ പൂരം നടത്തിപ്പില്‍ ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറേറ്റിൽ യോഗം വിളിച്ചു ചേര്‍ത്താണ് മന്ത്രി നടപടികള്‍ക്ക് തുടക്കമിട്ടത്. തൃശൂര്‍ പൂരം വെടിക്കെട്ട് ജനങ്ങള്‍ക്ക് കാണുന്നതിനുള്ള അസൗകര്യം ഒഴിവാക്കാന്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഇന്നലെ പെസോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി യോഗം വിളിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ആര് ഇളങ്കോ, പെസോ ഉദ്യോഗസ്ഥർ, പാറമേക്കാവ് – തിരുവമ്പാടി ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. മന്ത്രി കെ […]Read More
കണ്ണൂർ: വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പുറത്തുവന്ന വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സിപിഎം നേതാവ് കെ കെ ലതിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ശരിയായില്ലെന്നും അക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും മുൻമന്ത്രിയും വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന കെ കെ ശൈലജ. സ്ക്രീൻ ഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ ‘ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയണ്ടേ’ എന്നാണ് അന്ന് ലതിക എന്നോട് പറഞ്ഞത്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ഒപ്പം തനിക്കെതിരെ നടത്തിയ മറ്റ് ആരോപണങ്ങൾ സൃഷ്ടിച്ചവരും […]Read More
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി. അവാമി ലീഗിനെതിരായ അട്ടിമറി തൻ്റെ പിതാവും ബംഗ്ലാദേശിൻ്റെ സ്ഥാപക പ്രസിഡൻ്റുമായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാനോടും ത്യാഗം ചെയ്ത നിരവധി രക്തസാക്ഷികളോടും ചെയ്ത കടുത്ത അപമാനമാണെന്ന് വിശേഷിപ്പിച്ചു. രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ആത്മാഭിമാനം നേടുകയും ഒരു സ്വതന്ത്ര രാജ്യം നേടുകയും ചെയ്ത രാഷ്ട്രപിതാവാണെന്നും അവർ പറഞ്ഞു. മകൻ സജീബ് വാസേദിൻ്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു ഷെയ്ഖ് […]Read More
82 പേജുകൾ ഒഴിവാകും, ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്ത് വിടുക ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും […]Read More
