ബിജാപ്പൂര്: ഛത്തീസ്ഗഡിലെ ബിജാപ്പൂര് ജില്ലയില് മാവോയിസ്റ്റ് ആക്രമണത്തില് ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന് നഷ്ടമായത്. ജില്ലാ റിസര്വ് ഗാര്ഡ് (ഡിആര്ജി) ജവാനാണ് വീരമൃത്യു വരിച്ചത്. ഡിആര്ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില് നക്സല് വിരുദ്ധ ഓപ്പറേഷന് നടത്തുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന് ആരംഭിച്ചത്. നിഗേഷ് നാഗ് എന്ന ജവാനാണ് ജീവന് നഷ്ടമായത് എന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റ് മൂന്ന് സൈനികര്ക്കും സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രൂഷ നല്കുകയും […]Read More
മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. കോട്ടക്കലില് നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളില് ഇടിച്ച് മറിയുകയായിരുന്നു. ഒരു കുഞ്ഞുള്പ്പെടെ അപകടത്തില് നിരവധിപ്പേര്ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കുഴിയില് വീണതാണ് മറിയാന് കാരണം.Read More
കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം;3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേര്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില് ചികിത്സയിലാണ്. ഓമശ്ശേരി സ്വദേശിയാണ് കുഞ്ഞ്. യുവാവ് അന്നശ്ശേരി സ്വദേശിയുമാണ്. മെഡിക്കല് കോളേജില് നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള് ശേഖരിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില് നാലാം ക്ലാസുകാരി അമീബിക് […]Read More
ജമ്മു: കിഷ്ത്വാറില് ഓഗസ്റ്റ് പതിനാലിനുണ്ടായ ദുരന്തത്തില് നിന്ന് കരകയറും മുമ്പ് ജമ്മകശ്മീരിനെ മുക്കി മറ്റൊരു മേഘവിസ്ഫോടനം കൂടി. കത്വ ജില്ലയിലാണ് ഇന്നലെ രാത്രി മേഘവിസ്ഫോടനും മിന്നല് പ്രളയവും ഉണ്ടായത്. ഏഴ് പേര്ക്ക് ജീവ് നഷ്ടമായെന്നാണ് പ്രാഥമിക വിവരം. അഞ്ച് പേര്ക്ക് പരിക്കുണ്ട്. ജോധ്ഘ്ടി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രാത്രി മുഴുവന് തോരാതെ പെയ്ത മഴയാണ് ദുരന്തത്തിലേക്ക് നയിച്ചത്. ദുരിതാശ്വാസ -രക്ഷാപ്രവര്ത്തനങ്ങള്ക്ക് ജില്ലാ വികസന കമ്മീഷണര് രാജേഷ് ശര്മ്മയും മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും നേതൃത്വം നല്കുന്നു. ചില […]Read More
കോഴിക്കോട്: താമരശ്ശേരിയില് ഒന്പത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല് കോളേജിലെ മൈക്രോബയോളജി ലാബില് നടത്തിയ പരിശോധനയില് അമീബിക് സാന്നിധ്യം കണ്ടെത്തി. നേരത്തേ പോസ്റ്റ്മോര്ട്ടത്തില് കുട്ടി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമെന്ന് വ്യക്തമായത്. ഇന്നലെയായിരുന്നു കോരങ്ങാട് ആനപ്പാറ പൊയില് സനൂപിന്റെ മകള് അനയ മരിച്ചത്. കോരങ്ങാട് എല് പി സ്കൂളിലെ […]Read More
അങ്കറേജ് (അലാസ്ക): യുക്രെയ്ൻ യുദ്ധത്തിനും യൂറോപ്യൻ സുരക്ഷയ്ക്കും നിർണായകമായേക്കാവുന്ന ഉച്ചകോടിക്കായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും അലാസ്കയിലെത്തി. കൂടിക്കാഴ്ചയിൽ നിന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെ ഒഴിവാക്കിയത് “യുക്രെയ്നെക്കുറിച്ചുള്ള കാര്യങ്ങൾ യുക്രെയ്ൻ ഇല്ലാതെ” എന്ന പാശ്ചാത്യ നയത്തിന് കനത്ത തിരിച്ചടിയായി. ഉച്ചകോടിക്ക് ശേഷം എപ്പോൾ വേണമെങ്കിലും സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. അലാസ്കയിലെ പ്രാദേശിക സമയം വെള്ളിയാഴ്ച 11.30നാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ ശനിയാഴ്ച പുലർച്ചെ (16.08.25) […]Read More
കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില് സനൂപിന്റെ മകള് അനയ (9) ആണ് മരിച്ചത്. പനി മൂര്ഛിച്ചതിനെ തുടര്ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്നു. വായുവില് കൂടി പകരുന്ന ഇന്ഫ്ളുവന്സ, വൈറല് പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില് പൊതുജനങ്ങള് […]Read More
ന്യൂഡല്ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില് സ്വന്തം റെക്കോര്ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് മിനിറ്റ് നീണ്ട ദീര്ഘമായ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം […]Read More
താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന് കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വോട്ടെടുപ്പ് പൂർത്തിയായി. ഉച്ചയ്ക്ക് 1ന് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 506 പേരിൽ 298 പേർ വോട്ട് ചെയ്തു. 58.89 ശതമാനം പോളിങ്. രണ്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാലുമണിക്കാകും ഔദ്യോഗിക ഫലപ്രഖ്യാപനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സൂപ്പർ താരങ്ങളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാൽ […]Read More
ജമ്മു കശ്മീർ: കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 22 പേർ മരിച്ചതായി ജമ്മു കശ്മീർ പൊലീസ്. കിഷ്ത്വാറിലെ മചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് യാത്രാ നിരോധനം ഏൽപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചോസിതി പ്രദേശത്ത് ഉണ്ടായ വൻ മേഘവിസ്ഫോടനം, ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. “രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് […]Read More
