എറണാകുളം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യത്തിൽ, കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മറുപടി നൽകിയത്. ഇതോടെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ മറുപടി കാത്തിരിക്കുകയാണ് പ്രതിനിധിസംഘം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാറുടെ ഇടപെടലിനെ തുടർന്ന്യെമൻ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. യെമനിലെ പ്രമുഖ പണ്ഡിതൻ […]Read More
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും ഇന്ന് വൈകുനേരം 3.45 ന് പുറപ്പെടേണ്ട 16334 നമ്പർ ട്രെയിൻ വരവേൽ എക്സ്പ്രസ്സ് ഇന്ന് 7.15pm ന് മാത്രമേ പുറപ്പെടുകയുള്ളൂ.ഇന്നലെ തമിഴ് നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുവന്ന ട്രെയിനിനു തീപ്പിടിച്ചിരുന്നു. അതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടുകയും പല ട്രൈനുകളും സമയം തെറ്റിയാണ് ഓടുന്നത്.Read More
ചെന്നൈ : തമിഴ് നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ് ആൻഡ് […]Read More
കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ബിജെപി നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്മു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു. 1994-ൽ സിപിഎം […]Read More
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവൻ വൻതോതിൽ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു. ഇതുവരെ അഞ്ച് വാഗണുകള് പൂർണ്ണമായും കത്തിനശിച്ചു. അപകടത്തില് ഇതുവരെ ആര്ക്കും പരിക്കുകള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഇന്ധനത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തീ കൂടുതൽ പടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പത്തിലധികം ഫയർ എഞ്ചിനുകൾ തീ അണയ്ക്കുന്നതിനായി […]Read More
തൃശൂർ: കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിലവിൽ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും, കഴിഞ്ഞ വർഷം സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് നേരിട്ട അനീതി പരിഹരിച്ച് എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്തുകയായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. കോടതിയുടെ ഇടപെടലുകളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും മന്ത്രി ശക്തമായി വാദിച്ചു. കഴിഞ്ഞ വർഷം കീം റാങ്ക് ലിസ്റ്റിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് […]Read More
ഗോരഖ്പൂർ, ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ഒരു മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച കേരളത്തിൽ നിന്നുള്ള 32 വയസ്സുള്ള ജൂനിയർ റസിഡന്റ് ഡോക്ടറെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബിആർഡി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ രാവിലെ ഒരു സ്റ്റാഫ് അദ്ദേഹത്തെ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഡോ. അബിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു ഡോക്ടർ. വെള്ളിയാഴ്ച ഡോ. […]Read More
തിരുവനന്തപുരം: അമേരിക്കൻ മലയാളിയായ സ്ത്രീയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ളവീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിലെ സൂത്രധാരനായ വെണ്ടർ മണികണ്ഠൻ ഒളിവിലെന്ന് പൊലീസ്. സ്ഥിരമായി വസ്തു ഇടപാടുകൾക്ക് ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്ന ഇയാളുടെ സ്വധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നാണ് പൊലീസ് കരുതുന്നത്. വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.കേസിലെ ഒന്നാം പ്രതി കൊല്ലം അലയമൺ ചെന്നപ്പേട്ട പച്ച ഓയിൽ പാം പുതുപ്പറമ്പിൽ മെറിൻ ജേക്കബ് (27) ആണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്സിന്റെ വളർത്തുപുത്രിയാണ് മെറിൻ […]Read More
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില് എത്തുന്നതിന് മണിക്കൂറുകള് മുന്പ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ പട്ടികയാണ് പുറത്തുവിട്ടത്. മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള ജനറല് സെക്രട്ടറി എം ടി രമേശ് തല്സ്ഥാനത്ത് തുടരും. കെ.സുരേന്ദ്രന് അധ്യക്ഷനായപ്പോള് വൈസ് പ്രസിഡന്റായിരുന്ന ശോഭ സുരേന്ദ്രന് പുതിയ കമ്മറ്റിയില് ജനറല് സെക്രട്ടറി സ്ഥാനം നല്കി. തിരുവനന്തപുരത്തു നിന്ന് അഡ്വ. എസ് സുരേഷും ജനറല് സെക്രട്ടറി സ്ഥാനത്തെത്തി. […]Read More
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്നും മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാണിക്യമംഗലത്തെ വാഴത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തയത്. കരമന സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വെഞ്ഞാറമൂട്ടിലെ ഒരു ആക്രിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്ന സജീവിനെ കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. വാഴത്തോട്ടത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നീർച്ചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഫാമിലെ ജീവനക്കാർ പൊലീസിലും വിവരം അറിയിച്ചു. […]Read More
