തൃശ്ശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് അവധി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, എസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമുണ്ടായിരിക്കില്ല.Read More
തൃശൂർ: ‘ആർക്കെൻസ്റ്റോൺ’ എന്ന രഹസ്യനാമത്തിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പ്രധാന ഓപ്പറേഷനിൽ, തൃശ്ശൂരിലെ ജ്വല്ലറി സ്ഥാപനങ്ങളിൽ നിന്ന് 100 കോടിയിലധികം രൂപയുടെ വിൽപ്പന വെട്ടിപ്പ് കണ്ടെത്തി. ഓഗസ്റ്റ് 26-ന് വൈകുന്നേരം ആരംഭിച്ച് അടുത്ത ദിവസം അവസാനിച്ച റെയ്ഡുകൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 200-ഓളം ഉദ്യോഗസ്ഥരാണ് നടത്തിയത്. മധ്യ കേരളത്തിലെ 16 ജ്വല്ലറി വ്യാപാരികളുടെ സ്ഥാപനങ്ങളും വസതികളും ഉൾപ്പെടെ 42 സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡുകൾ നടന്നത്. ഈ ഓപ്പറേഷനിൽ, അനധികൃതമായി സൂക്ഷിച്ചിരുന്ന 36 […]Read More
തൃശൂര്‍: എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു ദത്ത്.Read More
തൃശൂർ: ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച അയൽക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ കുട്ടിയെ പിന്നീട് മാളയ്ക്കടുത്തുള്ള ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ സ്വദേശിയായ ജോജോയെ (20) വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. ഇരയുടെ അയൽവാസിയായ പ്രതി ലൈംഗിക പീഡന ശ്രമം ചെറുത്തതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മരിച്ച ആബേലിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ദുരൂഹതകൾ ഉയർന്നിരുന്നു. വീടിനടുത്തുള്ള നെൽവയലിലെ കുളത്തിലാണ് […]Read More
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല […]Read More
തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ചു. ഫെഡറൽ ബാങ്കിൻറെ പോട്ട ശാഖയിലാണ് ബാങ്ക് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കൗണ്ടറിൽ എത്തിയ അക്രമി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടിയതിന് ശേഷം കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കവർന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ബൈക്കിൽ എത്തിയാണ് ആക്രമി മോഷണം നടത്തിയത്. ഹെൽമറ്റും ജാക്കറ്റ് […]Read More
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള് ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള […]Read More
തൃശൂർ:കൊടകര കുഴൽപ്പണക്കവർച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയയ്ക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത് കോടി കുഴൽപ്പണം എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. […]Read More
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന് സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.Read More
തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. […]Read More
